ബാം, ഇറാൻ
ബാം[2] ( പേർഷ്യൻ: بم) ഇറാനിലെ കെർമാൻ പ്രവിശ്യയിലെ ബാം കൗണ്ടിയിലെ ഒരു നഗരവും അതിൻറെ തലസ്ഥാനവുമാണ്. 2006 ലെ സെൻസസ് പ്രകാരമുള്ള ഈ നഗരത്തിലെ ജനസംഖ്യ 19,572 കുടുംബങ്ങളിലായി 73,823 ആയിരുന്നു.[3]
ബാം بم | |
---|---|
City | |
Bam in 2013 | |
Coordinates: 29°06′22″N 58°21′25″E / 29.10611°N 58.35694°E | |
Country | Iran |
Province | Kerman |
County | Bam |
Bakhsh | Central |
ഉയരം | 1,061 മീ(3,481 അടി) |
(2016 Census) | |
• നഗരപ്രദേശം | 127,396[1] |
സമയമേഖല | UTC+3:30 (IRST) |
• Summer (DST) | UTC+4:30 (IRDT) |
Official name | Bam and its Cultural Landscape |
Criteria | Cultural: ii, iii, iv, v |
Reference | 1208 |
Inscription | 2004 (28-ആം Session) |
Endangered | 2004-2013 |
ആധുനിക ഇറാനിയൻ നഗരമായ ബാം, ബാം കോട്ടയെ വലയം ചെയ്ത് കിടക്കുന്നു. 2003-ലെ ഭൂകമ്പത്തിന് മുമ്പ് നഗരത്തിലെ നഗരത്തിലെ ഔദ്യോഗിക ജനസംഖ്യ 43,000 ആയിരുന്നു.[4] കോട്ടയുടെ സ്ഥാപനത്തിൻറെ തീയതിയും കാരണങ്ങളും സംബന്ധിച്ച് വ്യത്യസ്ഥ അഭിപ്രായങ്ങൾ നിലനിൽക്കുന്നു. സാമ്പത്തികമായും വാണിജ്യപരമായും, ഈ പ്രദേശത്ത് വളരെ പ്രധാനപ്പെട്ട ഒരു സ്ഥനമുള്ള ബാം നഗരം തുണിത്തരങ്ങൾക്കും വസ്ത്രങ്ങൾക്കും പേരുകേട്ടതാണ്.
ചരിത്രം
തിരുത്തുകആർഗ്-ഇ ബാം എന്ന പ്രാചീന കോട്ടയ്ക്ക് ഏകദേശം 2,000 വർഷങ്ങൾക്ക് മുമ്പ്, പാർത്തിയൻ സാമ്രാജ്യത്തിന്റെ (ബിസി 248-എഡി 224) കാലത്തെ ചരിത്രമുണ്ടെങ്കിലും മിക്ക കെട്ടിടങ്ങളും നിർമ്മിച്ചത് സഫാവിദ് രാജവംശത്തിന്റെ കാലത്താണ്.[5] യുണൈറ്റഡ് നേഷൻസ് എജ്യുക്കേഷണൽ, സയന്റിഫിക് ആൻഡ് കൾച്ചറൽ ഓർഗനൈസേഷനിൽ ലോക പൈതൃക സൈറ്റായി രജിസ്റ്റർ ചെയ്തിട്ടുള്ള ഈ പുരാതന കോട്ട വിനോദസഞ്ചാരികളുടെ ഒരു മികച്ച ആകർഷണ കേന്ദ്രമായിരുന്നു. 1722-ൽ മഹ്മൂദ് ഹോതക്കിന്റെ നേതൃത്വത്തിലുള്ള അഫ്ഗാൻ അധിനിവേശത്തെത്തുടർന്ന് നഗരം മിക്കവാറും ഉപേക്ഷിക്കപ്പെട്ടു. തുടർന്ന്, ക്രമേണ പുനഃസ്ഥാപിക്കപ്പെട്ട നഗരം പിന്നീട് ഷിറാസിൽ നിന്നുള്ള ആക്രമണകാരികളുടെ അധിനിവേശത്തേത്തുടർന്ന് ഇത് രണ്ടാം തവണ ഉപേക്ഷിക്കപ്പെട്ടു. ഒരു കാലത്ത് ഇത് ഒരു സൈനിക പാളയമായും ഉപയോഗിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "Statistical Center of Iran > Home".
- ↑ ബാം, ഇറാൻ can be found at GEOnet Names Server, at this link, by opening the Advanced Search box, entering "-3055036" in the "Unique Feature Id" form, and clicking on "Search Database".
- ↑ "Census of the Islamic Republic of Iran, 1385 (2006)". Islamic Republic of Iran. Archived from the original (Excel) on 2011-11-11.
- ↑ Moszynski, P. (2004). "Cold is the main health threat after the Bam earthquake". The BMJ. 328 (7431): 66. doi:10.1136/bmj.328.7431.66-a. PMC 314070. PMID 14715583. Retrieved 2007-09-13.
- ↑ "Bam Citadel". irannegintravel.com. Retrieved 2022-09-20.