ബാംഗ്ലൂർ കോട്ട

ബാംഗ്ലൂരിലെ പ്രധാനമാർക്കറ്റായ കെ. ആർ. മാർക്കറ്റിനു സമീപം സ്ഥിതി ചെയ്യുന്നു

കർണാടകയിലെ ഇന്നത്തെ ബാംഗ്ലൂരിൽ, 1537-ൽ മണ്ണുകൊണ്ട് നിർമ്മിച്ച ഒരു കോട്ടയായിരുന്നു ബാംഗ്ലൂർ കോട്ട.[1][2] വിജയനഗര സാമ്രാജ്യത്തിന്റെ ഉപദേഷ്ടാക്കളിൽ ഒരാളും ബാംഗ്ലൂർ നഗരത്തിന്റെ സ്ഥാപകനുമായ കെമ്പെ ഗൗഡ ഒന്നാമനായിരുന്നു ഈ കോട്ടയുടേയും നിർമ്മാതാവ്. കെമ്പെ ഗൗഡ, ബാംഗളൂരു കെമ്പ ഗൗഡ എന്നൊക്കെ അറിയപ്പെടുന്ന ഹിരിയ കെമ്പെ ഗൗഡ (c 1513-1569, c 1510-1570 AD) തന്നെയാണ് ഇദ്ദേഹം. ഒൻപത് കവാടങ്ങളോടെ ഒരു മൈൽ ചുറ്റളവിൽ ആയിരുന്നു അന്ന് കോട്ട പണിതിരുന്നത്. ബ്രിട്ടീഷ് ആധിപത്യത്തിനെതിരായുള്ള രാജാവു നയിച്ച സമരത്തിന്റെ മുദ്ര കോട്ടയിൽ പതിപ്പിച്ചിട്ടുണ്ട്. 1761 ൽ ഹൈദർ അലി കല്ലുകൊണ്ട് ശക്തമായ കോട്ടത്തളം നിർമ്മിച്ച് കോട്ടയെ മാറ്റിയെടുത്തു.[3][4] 2005 മുതൽ ഈ കോട്ട പൊതുജനങ്ങൾക്കായി തുറന്നുകൊടുത്തിരിക്കുന്നു. കോട്ടയുടെ 5% ഭാഗം മാത്രമേ ഇന്നു നിലനിൽക്കുന്നുള്ളൂ. 26 കൊട്ടാരങ്ങളിൽ ഡൽഹി ഗേറ്റ് എന്ന പേരിൽ ഈ ഒരെണ്ണം മാത്രമേ ഇന്നു നിലകൊള്ളുന്നുള്ളൂ, ബാക്കി എല്ലാ കോട്ടകളും ക്രമേണ തകർന്നു പോയി.

ബാംഗ്ലൂർ കോട്ട
Part of Bangalore
കർണാടക, ഇന്ത്യ
ബാംഗ്ലൂർ കോട്ട
ബാംഗ്ലൂർ കോട്ട is located in Bengaluru
ബാംഗ്ലൂർ കോട്ട
ബാംഗ്ലൂർ കോട്ട
Coordinates 12°57′46″N 77°34′33″E / 12.962875°N 77.575956°E / 12.962875; 77.575956
തരം Fort
Site information
Controlled by Archaeological Survey of India
Open to
the public
Yes
Condition Fair
Site history
Built 1537
നിർമ്മിച്ചത് കെമ്പെഗൗഡ ഒന്നാമൻ
Materials 1537 ഇൽ മണ്ണുകൊണ്ടു നിർമ്മിച്ചു; ശേഷം1751 ഇൽ കല്ലുകൊണ്ട് പുനർനിർമ്മിച്ചു

1791 മാർച്ച് 21ന് ലോർഡ് കോൺവാലിസ്സിന്റെ നേതൃത്വത്തിലുള്ള ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യാ കമ്പനിയുടെ സൈന്യം മൂന്നാം മൈസൂർ യുദ്ധത്തിൽ (1790-1792) ബാംഗ്ലൂരിലെ ഈ കോട്ട പിടിച്ചടക്കി. ഈ സമയത്ത് ടിപ്പു സുൽത്താന്റെ നേതൃത്വത്തിൽ കോട്ട ശക്തമായിരുന്നു.[5] ഇന്ന് കോട്ടയുടെ ദില്ലി ഗേറ്റ് കൃഷ്ണരാജേന്ദ്ര റോഡിലും (കെ. ആർ. മാർക്കറ്റിനു സമീപം), രണ്ട് കൊത്തളങ്ങളും കോട്ടയുടെ പ്രാഥമിക അവശിഷ്ടങ്ങളായി ശേഷിക്കുന്നു. കോട്ടയ്ക്കകത്ത് ചെറിയൊരു കോവിലിൽ പൂജാദികാര്യങ്ങളും നടന്നുവരുന്നുണ്ട്. പഴയകാലത്ത് ഈ കോട്ട പ്രദേശം ടിപ്പു സുൽത്താന്റെ സമ്മർ പാലസ്സായും, അദ്ദേഹത്തിന്റെ ആയുധപ്പുരയായും ഉപയോഗിച്ചു വന്നിരുന്നു.

ചിത്രങ്ങൾ

തിരുത്തുക
  1. കർണാട.കോം സൈറ്റിൽ
  2. Packe, Cathy (4 November 2006). "48 HOURS IN BANGALORE ; New flights make it easier to explore the elaborate architecture and spice markets of this buzzing Indian city". The Independent  – via HighBeam Research (subscription required) . Archived from the original on 2013-01-25. Retrieved 2 September 2012.
  3. ബാംഗ്ലൂർ മിറർ
  4. "കെമ്പെഗൗഡാസ് ഓഫ് ബാംഗളൂരു". Archived from the original on 2018-10-06. Retrieved 2018-09-22.
  5. ഫോർട്ട് കവർ പുസ്തകം
"https://ml.wikipedia.org/w/index.php?title=ബാംഗ്ലൂർ_കോട്ട&oldid=3962277" എന്ന താളിൽനിന്ന് ശേഖരിച്ചത്