ബഹ്റിൻ പീർലിങ്ങ് ട്രൈൽ
ബഹ്റിനിലെ മുഹറഖ് ദ്വീപിൽ സ്ഥിതി ചെയ്യുന്ന 3.5 കിലോമീറ്റർ നീളമുള്ള ട്രെയിലാണ് ബഹ്റിൻ പീർലിങ്ങ് ട്രൈൽ(Bahrain pearling trail).ബഹ്റിൻ ചരിത്രത്തിൽ 1930 വരെ ഇവിടം കടലിൽ ചാടി മുത്തുകൾ പെറുക്കുന്നവരാണ് ഇവിടെ താമസിച്ചിരുന്നത്.ജപ്പാനിൽ മുത്തുകൾ സംസ്ക്കരിച്ച് തുടങ്ങിയത്തോടെ ബഹ്രിനിലെ ഈ പ്രദേശത്തെ കച്ചവടം അവസാനിച്ചു[2][3] .2000 ബീ.സി മുതല്ക്കെ തന്നെ ബഹ്റിനിൽ ഈ വ്യവസായം നിലനിന്നിരുന്നു[4].ഇതിന്റെ പാതയോരത്ത് 17 കെട്ടിടങ്ങൾ മുർഹറഖിലുണ്ട്[3][5] .ഇതിനടുത്ത കടലിൽ മൂന്ന് ഓയിസ്റ്റർ ബെഡുകൾ ഉണ്ട്.മുഹറഖിന്റെ തെക്കേയറ്റത്ത് ബു മാഹിർ കോട്ടയും തീരത്തിന്റെ ഒരു വശവും നില നില്ക്കുന്നു[6].ഈ ട്രൈൽ 2012 ജൂൺ 30 ന് യുനെസ്ക്കോ ലോക പൈതൃക പദവി നൽകി.ബഹറിനിലെ ബഹ്രിൻ കോട്ടയ്ക്ക് ശേഷം ലോക പൈതൃക പദവി ലഭിക്കുന്ന രണ്ടാമത്ത് പ്രദേശമാണ് ഇത്.
യുനെസ്കോ ലോക പൈതൃക സ്ഥാനം | |
---|---|
സ്ഥാനം | ബഹ്റൈൻ |
Area | 35,086.81, 95,876.44 ഹെ (3.776713×109, 1.0320054×1010 sq ft) |
Includes | Al-Alawi House, Al-Ghūṣ House, Al-Jalahma House, Amārat Yousif A.‘Fakhro, Badr Ghulum House, Fakhro House, Hayr Bū ‘Amāmah, Hayr Shtayyah, Murad House, Murad Majlis, Nūkhidhah House, Qal‘at Bū Māhir, Siyadi House, Siyadi Majlis, Siyadi Mosque, Siyadi Shops, ‘Amārat Ali Rashed Fakhro (I), ‘Amārat Ali Rashed Fakhro (II) |
മാനദണ്ഡം | (iii)[1] |
അവലംബം | 1364 |
നിർദ്ദേശാങ്കം | 26°15′N 50°37′E / 26.25°N 50.61°E |
രേഖപ്പെടുത്തിയത് | 2012 (36th വിഭാഗം) |
നാമകരണം
തിരുത്തുകയുനെസ്ക്കോ ഇവിടെ ദ്വീപിന്റെ സമ്പദ് വ്യവസ്ഥ ഇവിടത്തെ പേളിങ്ങിലാണെന്ന് പറയുന്നു.ഇന്റർനാഷണൽ മീഡിയ ഈ സ്ഥലത്തെ ബഹ്റിൻ പീർലിങ്ങ് ട്രൈൽ എന്നാണ് പരാമർശിക്കുന്നത്[7][8] .
ചരിത്രം
തിരുത്തുക2000 ബി.സി.യിൽ അറീസിയൻ പുസ്തകത്തിലാണ് ആദ്യമായി ബഹ്റിനിലെ ഇവിടത്തെ മുത്ത് വാരലിനെ പരാമർശിക്കുന്നത്[9].ബഹ്റിൻ(ടൈലോസ് എന്നാണ് ഗ്രീക്ക് നാമം)നെ പറ്റി പ്ലീനി ,ധാരാളം മുത്തുകളുള്ള പ്രശ്തമായ പ്രദേശമാണെന്ന് രേഖപ്പെടുത്തി[9] .ഈ സ്ഥലത്തെ മുത്തുവാരലിന്റെ സുവർണ്ണ കാലഘട്ടം 1850നും 1930നുമിടക്കാണ്[9] .ഡയമെൻഡിനേക്കാൾ വിലയുള്ള വസ്തുവായിരുന്നു അന്ന് മുത്ത്.ജാക്ക്വെസ് കാർട്ടീർ പോലുള്ള ധാരാളം ജൂലറിക്കാർ ഇവിടേക്ക് ആകർഷിക്കുന്നു.1930ന്റെ അവസാനത്തോടെ 30,000 മുത്തു വാരുന്ന മുങ്ങൽ വിദഗ്ദ്ധർ ഇവിടെയുണ്ടായിരുന്നു.1932ൽ എണ്ണ കണ്ടുപിടിക്കുന്നതിനു മുൻപ് മുത്തു വാരലായിരുന്ന് ബഹ്റിന്റെ പ്രധാന തൊഴിൽ.പേളിങ്ങ് വ്യവസായത്തിന്റെ തകർച്ചക്ക് ശേഷം മുത്ത് വാരുന്നവർ പുതിയ എണ്ണ വ്യവസായത്തിലേക്ക് മാറി[9].ഇന്ന് മുത്ത് വാരൽ ഈ രാജ്യത്ത് നിരോധിച്ചിരിക്കുന്നു.[9] Few pearl divers remain today.[9]
ലോക പൈതൃക കമ്മറ്റി വിവരണം
തിരുത്തുകഈ സ്ഥലം പാരമ്പര്യ മുത്ത് വ്യവസായത്തിന്റെ അവസാനത്തെ അവശേഷിപ്പുകളിൽ ഒന്നാണ്.ഗൾഫ് സാമ്പത്തിക വളർച്ചക്ക് (രണ്ടാം നൂറ്റാണ്ട് മുതൽ 1930 വരെ) ഇത് വലിയ ഒരു കാലം കാരണമായി.ഇത് കടൽ വിഭവത്തിന്റെ ഉപയോഗിക്കുന്നതിന് മികച്ച ഒരു ഉദാഹരണമാണ്.പ്രകൃതിയും മനുഷ്യനും തമ്മിലുള്ള പാരസ്പര്യം സാമ്പത്തിക സംസ്ക്കാരങ്ങളുടെ രൂപീകരണ കാരണമാകുന്നതെങ്ങനെയെന്ന് ഇത് കാണിച്ച് തരുന്നു.
.
അവലംബം
തിരുത്തുക- ↑ http://whc.unesco.org/en/list/1364.
{{cite web}}
: Missing or empty|title=
(help) - ↑ "UN heritage listing to spur Bahrain tourism". Trade Arabia. Archived from the original on 2016-06-24. Retrieved 2 July 2012.
- ↑ 3.0 3.1 3.2 "UNESCO World Heritage Site Profile". UNESCO. Retrieved 1 July 2012.
- ↑ "Pearl Diving in Bahrain". USAToday. Archived from the original on 2014-05-06. Retrieved 1 July 2012.
- ↑ "Bu Maher Fort, Bahrain". Oxford Brookes University. Archived from the original on 2012-12-14. Retrieved 3 July 2012.
- ↑ "Bahraini pearling site and the Mosque of Isfahan inscribed on UNESCO's World Heritage List". UNESCO. Retrieved 1 July 2012.
- ↑ "Pearling Trail on UN World Heritage list". Trade Arabia. 1 July 2012. Archived from the original on 2022-02-27. Retrieved 1 July 2012.
- ↑ "Bahrain Pearling Trail on UN World Heritage list". Gulf Daily News. 1 July 2012. Retrieved 1 July 2012.
- ↑ 9.0 9.1 9.2 9.3 9.4 9.5 Stuart, Julia (16 January 2010). "The pearl fishers: The waters surrounding the island of Bahrain Harbour untold hidden wealth". The Independent. London. Retrieved 2 July 2012.