ബഹുമുഖ ബുദ്ധി സിദ്ധാന്തം
1983 ൽ ' ഫ്രെയിംസ് ഓഫ് മൈൻഡ് ' എന്ന പുസ്തകത്തിലൂടെ ഹോവാർഡ് ഗാർഡ്നർ ബുദ്ധിയെ കുറിച്ച് അവതരിപ്പിച്ച സിദ്ധാന്തമാണിത്.[1]
ബുദ്ധിയെ സംബന്ധിച്ച് അനവധി സിദ്ധാന്തങ്ങൾ പല കാലങ്ങളിലായി മുന്നോട്ടു വെക്കപ്പെട്ടിട്ടുണ്ട് . ബുദ്ധി ഏകാത്മകമാണ് എന്ന അഭിപ്രായമാണ് സ്പിയർമാന് ഉണ്ടായിരുന്നത്. വ്യത്യസ്തമായ ഏഴുതരം ഘടകങ്ങൾ ചേർന്നതാണ് ബുദ്ധിയെന്ന അഭിപ്രായക്കാരനായിരുന്നു തേഴ്സ്റ്റൺ. മൂന്നുതരത്തിൽ പെട്ട ബുദ്ധിയെ കുറിച്ചായിരുന്നു സ്റ്റേൺബർഗ് സിദ്ധാന്തിച്ചത്. മനുഷ്യന്റെ ബുദ്ധി ബഹുമുഖമാണെന്ന അഭിപ്രായക്കാരനായിരുന്നു ജ്ഞാതൃവാദിയായ ഗാർഡ്നർ. മസ്തിഷ്കാഘാതം സംഭവിച്ചവർ, പ്രതിഭാശാലികൾ, പ്രത്യേക മേഖലകളിൽ വൈദഗ്ദ്ധ്യമുള്ളവർ എന്നിവരടക്കം നൂറു കണക്കിനാളുകളിൽ നടത്തിയ പഠനത്തിലൂടെയാണ് ഗാർഡ്നർ ഈ നിഗമനത്തിലെത്തിയത്. അദ്ദേഹത്തിന്റെ അഭിപ്രാത്തിൽ താഴെ ചേർക്കുന്ന ഒമ്പതു തരം ബൗദ്ധികശേഷികളാണ് ഉള്ളത്.
- ഭാഷാപരമായ ബുദ്ധി
- യുക്തിചിന്താപരവും ഗണിതപരവുമായ ബുദ്ധി
- ദൃശ്യ - സ്ഥലപരമായ ബുദ്ധി
- ശാരീരിക - ചലനപരമായ ബുദ്ധി
- സംഗീതപരമായ ബുദ്ധി
- വ്യക്ത്യാന്തര ബുദ്ധി
- ആന്തരിക വൈയക്തിക ബുദ്ധി
- പ്രകൃതിപരമായ ബുദ്ധി
- അസ്തിത്വപരമായ ബുദ്ധി
അവലംബം
തിരുത്തുക- ↑ # Gardner, Howard. (1983) "Frames of Mind: The Theory of Multiple Intelligences." New York: Basic Books.
അധിക വായനയ്ക്ക്
തിരുത്തുക- Kincheloe, Joe L., ed. (2004). Multiple Intelligences Reconsidered. Counterpoints v. 278. New York: Peter Lang. ISBN 978-0-8204-7098-6. ISSN 1058-1634.
{{cite book}}
: Invalid|ref=harv
(help); Unknown parameter|authors=
ignored (help); Unknown parameter|laydate=
ignored (help); Unknown parameter|laysummary=
ignored (help)
പുറം കണ്ണികൾ
തിരുത്തുക- ഹൊവാർഡ് ഗാർഡ്നറുമായുള്ള ഇന്റർവ്യൂ [1]
- മൾട്ടിപ്പിൾ ഇന്റലിജൻസ് ഇൻസ്റ്റിറ്റ്യൂട്ട്
- ബഹുമുഖ ബുദ്ധി സിദ്ധാന്തത്തിനെതിരെയുള്ള വിമർശനങ്ങൾ Archived 2011-12-29 at the Wayback Machine.
- ബഹുമുഖ ബുദ്ധി സംബന്ധിച്ച മലയാള ലേഖനം ദ്വിതീയ പാതിരമണ്ണ, ലൂക്ക സയൻസ് പോർട്ടൽ