ബഹിരാകാശ വിമാനം
ഒരു വിമാനം പോലെ പറന്നുയർന്ന് ജെറ്റ് എൻജിന്റെയും റോക്കറ്റ് എഞ്ചിന്റെയും സംയുക്ത സഹായത്തോടെ ബഹിരാകാശത്തിൽ ഒരു വിമാനം പോലെ തിരിച്ചിറങ്ങാൻ സാധിക്കുകയും ചെയ്യുന്ന (horizontal takeoff and landing) ബഹിരാകാശ വാഹനത്തെയാണ് ബഹിരാകാശ വിമാനങ്ങൾ (Spaceplane) എന്ന് വിളിക്കുന്നത്.[അവലംബം ആവശ്യമാണ്] അടുത്ത തലമുറയിലെ ബഹിരാകാശ വാഹനങ്ങളായാണ് ഇവയെ കണക്കാക്കുന്നത്. റോക്കറ്റ് സഹായത്തോടെ കുതിച്ചുയരുകയും വിമാനം പോലെ പറന്നിറങ്ങുകയും ചെയ്യുന്ന ഷട്ടിലുകളുടെ അടുത്ത ചുവടാണ് ഇത്തരം വിമാനങ്ങൾ. ബഹിരാകാശ യാത്രക്കുള്ള ചെലവ് വളരെയധികം കുറക്കാൻ സാധിക്കും എന്നതാണ് ഇവയുടെ പ്രത്യേകത. എന്നാൽ അതി സങ്കീർണ്ണമായ സാങ്കേതിക വിദ്യ ആവശ്യമെന്നതിനാൽ പൂർണ്ണ അർത്ഥത്തിൽ പ്രവർത്തന യോഗ്യമായ ബഹിരാകാശ വിമാനങ്ങൾ ഇതുവരെ നിർമ്മിക്കപ്പെട്ടിട്ടില്ല. നിരവധി രാജ്യങ്ങളും സ്വകാര്യ കമ്പനികളും അടക്കം കൊണ്ട് പിടിച്ച ഗവേഷണത്തിലാണ്.[അവലംബം ആവശ്യമാണ്]