ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത്
ഭാരതത്തിലെ പ്രധാനപ്പെട്ട ക്രൈസ്തവ തീർഥാടന കേന്ദ്രങ്ങളിൽ ഒന്നാണ് തമിഴ്‌നാട്ടിലെ നാഗപട്ടണം ജില്ലയിലെ വേളാങ്കണ്ണി എന്ന ചെറിയ പട്ടണത്തിലുള്ള ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് (വേളാങ്കണ്ണി പള്ളി) (ഇംഗ്ലീഷ്:Basilica of Our Lady of Good Health). റോമൻ കത്തോലിക്കാസഭയുടെ കീഴിലുള്ള ഈ ദേവാലയം, പേരു സൂചിപ്പിക്കുന്നത് പോലെ ആരോഗ്യമാതാവെന്നു അറിയപ്പെടുന്ന വിശുദ്ധ മറിയത്തിന്റെ നാമത്തിൽ സ്ഥാപിച്ചിട്ടുള്ളതാണ്. ഈ ദേവാലയം ഇവിടെ സ്ഥാപിക്കപ്പെടുവാൻ ഇടയായത് 16-ആം ശതകത്തിൽ ഇപ്പോൾ പള്ളി നിൽക്കുന്ന സ്ഥലത്തും സമീപപ്രദേശത്തും ഉണ്ടായ മാതാവിന്റെ ചില ദർശനങ്ങളും അത്ഭുത പ്രവർത്തനങ്ങളും മൂലമാണ് എന്നു ഭക്തജനങ്ങൾ വിശ്വസിക്കുന്നു.[1] രാജ്യത്തിന് അകത്തും പുറത്തും നിന്നുമായി വർഷം മുഴുവനും വിശ്വാസികൾ എത്തുന്നുണ്ടെങ്കിലും സെപ്റ്റംബർ മാസത്തിലെ എട്ടുനോമ്പ് പെരുന്നാളിനാണ് ഏറ്റവും അധികം തിരക്ക് അനുഭവപ്പെടുന്നത്. കിഴക്കിന്റെ ലൂർദെന്നു കൂടി അറിയപ്പെടുന്ന വേളാങ്കണ്ണി പള്ളിയെ മാർപ്പാപ്പ 1962-ൽ ബസിലിക്കയായി ഉയർത്തി. ഉണ്ണിയേശുവിനെ കൈയ്യിലേന്തിയുള്ള വേളാങ്കണ്ണി മാതാവിന്റെ രൂപം പ്രശസ്തവും എന്നാൽ ലോകത്തിന്റെ ഇതര ഭാഗങ്ങളിൽ പ്രചാരത്തിലിരിക്കുന്നവയിൽ നിന്നു വ്യത്യസ്തവുമാണ്.[2]
ബസിലിക്ക ഓഫ് ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് | |
Shrine Basilica Vailankanni | |
---|---|
കിഴക്ക് വശത്ത് ബംഗാൾ ഉൾക്കടലിന് അഭിമുഖമായ ബസിലിക്ക മുൻഭാഗത്തിന്റെ രാത്രി കാഴ്ച | |
10°40′48″N 79°50′59″E / 10.68000°N 79.84972°E | |
സ്ഥാനം | വേളാങ്കണ്ണി, തമിഴ്നാട് |
രാജ്യം | India |
ക്രിസ്തുമത വിഭാഗം | റോമൻ കത്തോലിക് ലാറ്റിൻ |
വെബ്സൈറ്റ് | http://www.vailankannishrine.net/ |
ചരിത്രം | |
സമർപ്പിച്ചിരിക്കുന്നത് | ഔവർ ലേഡി ഓഫ് ഗുഡ് ഹെൽത്ത് |
പ്രതിഷ്‌ഠാപനം | 1962 |
വാസ്തുവിദ്യ | |
പദവി | മൈനർ ബസിലിക്ക |
പ്രവർത്തന നില | Active |
Architectural type | ഗോതിക് |
ഭരണസമിതി | |
രൂപത | തഞ്ചാവൂർ |
മതാചാര്യന്മാർ | |
മെത്രാപ്പോലീത്ത | Antony Anandarayar |
മെത്രാൻ | Devadass Ambrose Mariadoss |
പാതിരി | Rev. Fr. A.M.A. Prabakar |
Priest(s) | Rev. Fr. Arputharaj S, Vice-Rector & Parish priest |
ചിത്രശാല
തിരുത്തുക-
വേളാങ്കണ്ണി പള്ളി.
-
വേളാങ്കണ്ണി പള്ളി
-
വേളാങ്കണ്ണി പള്ളി.
-
വേളാങ്കണ്ണി പള്ളി.
-
പാപപരിഹാരത്തിനായി മുട്ടുക്കുത്തി പള്ളിയിലേക്ക നീങ്ങുന്നവർ.
-
വേളാങ്കണ്ണിയിലെ ഒരു കടൽ ദൃശ്യം
അവലംബം
തിരുത്തുക- ↑ വേളാങ്കണ്ണി പള്ളിയുടെ വെബ്സൈറ്റ്
- ↑ "ദ ഹിന്ദു - മെട്രോ പ്ലസ് ഡെൽഹി, 16 ജൂൺ 2003". Archived from the original on 2004-01-18. Retrieved 2010-11-28.