ആസ്ട്രേലിയയിൽ നിന്ന് ഇന്ത്യയിലെത്തിയ പഴവർഗ്ഗച്ചെടിയാണ് ബറാബ[2] ഇംഗ്ലീഷിൽ Lemon drop mangosteen എന്നാണ്.ശാസ്ത്രീയ നാമം Garcinia intermedia ; ഇത് Clusiaceae കുടുംബത്തിൽപ്പെടുന്നു. ആറടി ഉയരത്തിൽ ഭൂമിയ്ക്ക് ലംബമായി ശാഖകൾ നിർമ്മിച്ച് വളരുന്ന ഈ ചെറുസസ്യം പച്ചനിറത്തിൽ ഇടതൂർന്ന ഇലകളെ വഹിക്കുന്നു. നാലാം വർഷം മുതൽ കായ്ഫലം നൽകുന്ന ഇവ വീട്ടുവളപ്പുകൾക്ക് ഏറെ യോജിച്ച പഴവർഗ്ഗസസ്യമാണ്.ബറാബ നല്ലൊരു അലങ്കാര ചെടി കൂടിയാണ്. വെളുത്ത പൂക്കൾ നവംബർ മാസത്തോടെ വിരിയുന്നു. ഒരു ഞെട്ടിൽത്തന്നെ രൂപപ്പെടുന്ന മൂന്നുകായകൾക്കോരോന്നിനും നെല്ലിയ്ക്കാ വലിപ്പമുണ്ട്. പഴുത്തവയ്ക്ക് മഞ്ഞനിറമാണുള്ളത്. പുറംതൊലി നീക്കുമ്പോൾ കാണുന്ന മാംസളമായ പൾപ്പ് നിരവധി പോഷകാംശങ്ങൾ ഉൾക്കൊള്ളുന്നതാണ്. പഴങ്ങൾക്കുള്ളിലെ ചെറിയവിത്തുകൾ ശേഖരിച്ച് മണൽ നിറച്ച സഞ്ചികളിൽ പാകി മുളപ്പിച്ചാൽ മഴക്കാലാരംഭത്തോടെ തോട്ടത്തിൽ പറിച്ചുനട്ട് നാലുവർഷങ്ങൾക്കുള്ളിൽ വിളവെടുക്കാം.കൂടാതെ ഗ്രാഫ്റ്റിംങ്ങ് വഴിയും പുതിയ തൈകൾ ഉത്പാദിപ്പിച്ചെടുക്കാം. ധാരാളം വെയിലും അർദ്ധ തണലിലും ഈ ചെടി വളർന്ന് വിളവ്‌ നൽകുന്നു.

ബറാബ
ശാസ്ത്രീയ വർഗ്ഗീകരണം edit
കിങ്ഡം: സസ്യലോകം
ക്ലാഡ്: ട്രക്കിയോഫൈറ്റ്
ക്ലാഡ്: സപുഷ്പി
ക്ലാഡ്: യൂഡികോട്സ്
ക്ലാഡ്: റോസിഡുകൾ
Order: മാൽപീഗൈൽസ്
Family: Clusiaceae
Genus: Garcinia
Species:
G. intermedia
Binomial name
Garcinia intermedia
Synonyms
  • Calophyllum edule Seem.
  • Rheedia edulis (Seem.) Planch. & Triana
  • Rheedia intermedia Pittier
ബറാബ Lemondrop mangosteen

അവലംബം തിരുത്തുക

  1. ബറാബ in the Germplasm Resources Information Network (GRIN), US Department of Agriculture Agricultural Research Service. Accessed on 2010-06-12.
  2. 2010 മാർച്ച്-ഏപ്രിൽ മാസത്തിലെ കൃഷിയങ്കണം മാസിക, വി.എഫ്.പി.സി.കെ പ്രസിദ്ധീകരണം, പേജ് 43
"https://ml.wikipedia.org/w/index.php?title=ബറാബ&oldid=3746069" എന്ന താളിൽനിന്ന് ശേഖരിച്ചത്