ബരുൺ ദേ
ഇന്ത്യൻ ചരിത്രകാരനായിരുന്ന ബരുൺ ദേ ആധുനിക ഭാരതത്തിന്റെ ചരിത്രഗതികളെ സസൂക്ഷ്മം നിരീക്ഷിച്ച ഒരു പണ്ഡിതനാണ്.(ഒക്ടോ 30,1932–2013).പ്രത്യേകിച്ച് 17,18 നൂറ്റാണ്ടുകളിലെ ഭാരതത്തിന്റെ സാമൂഹ്യ,സാമ്പത്തിക മേഖലകളിലെ ഗവേഷണമായിരുന്നു അദ്ദേഹത്തിന്റെ മുഖ്യ വിഷയം.[1] ബംഗാൾ നവോത്ഥാനത്തെക്കുറിച്ചും ബ്രിട്ടീഷ് ഭരണസംവിധാനങ്ങളെക്കുറിച്ചും അദ്ദേഹം ആഴത്തിൽ വിശകലനം ചെയ്യുകയുണ്ടായി.
വിദ്യാഭ്യാസം
തിരുത്തുകകൽക്കട്ട പ്രെസിഡെൻസി കോളേജിലും,ഓക്സ്ഫഡിലുമായി ചരിത്രത്തിൽ ബിരുദവും ബിരുദാനന്തര ബിരുദവും പൂർത്തിയാക്കി.[2] പിന്നീട് കൽക്കട്ടാ സർവ്വകലാശാലയിൽ 1957 മുതൽ അദ്ധ്യാപകനായി സേവനം അനുഷ്ഠിച്ചു.[3] 1961 മുതൽ 1963 വരെ ബർദ്വാൻ സർവ്വകലാശാലയിൽ റീഡറായി. 1971 മുതൽ 1973 വരെ ഐ.ഐ.എം കൽക്കട്ടയിലെ ഉയർന്ന പദവിയിലുള്ള പ്രൊഫസ്സറായിരുന്നു. ഒട്ടേറെ സർവ്വകലാശാലയിൽ അദ്ധ്യാപകനായും, മറ്റു ഭരണച്ചുമതലകളും അദ്ദേഹം വഹിച്ചിരുന്നു.[4] യു.ജി.സി യിലെ വിശിഷ്ടാംഗത്വവും ഇതിൽപ്പെടും. ഏഷ്യാറ്റിക് സൊസൈറ്റിയുടെ വൈസ് പ്രസിഡന്റും ആയിരുന്നു അദ്ദേഹം. മതേതര നിലപാടുകളിൽ ഉറച്ച് നിന്നിരുന്ന അദ്ദേഹം ഒരു മാർക്സിസ്റ്റ് ചരിത്രകാരനായിരുന്നു എന്നു ചൂണ്ടിക്കാണിക്കപ്പെട്ടിട്ടുണ്ട്.
ബഹുമതികൾ
തിരുത്തുക- Gopimohan Deb Scholarship, Presidency College, Calcutta 1953–54
- Curzon Memorial Essay Prize, Oxford, 1957
- Beit Senior Research Scholarship, Nuffield College, Oxford, 1958–61
- Doctor of Letters, Honoris Causa by North Bengal University, 2000
- Banga Samman Award, 2008–09
ഗ്രന്ഥങ്ങൾ
തിരുത്തുക- Secularism at Bay: Uzbekistan at the Turn of the Century (New Delhi, 2006)
- (ed.) State, Development and Political Culture: Bangladesh and India, (New Delhi, 1997) (Co-edited with Ranabir Samaddar)
- (ed.) Mukti Sangrame Banglar Chatro-Chamaj (Students of Bengal in the Struggle of Liberation) (in Bengali), (Calcutta: Paschim Banga Itihas Samsad, 1992)
- (ed.) West Bengal District Gazetteers, 24 Parganas, (Calcutta, 1983)
- (ed.) West Bengal District Gazetteers, Darjeeling, (Calcutta, 198?)
- (ed.) Perspectives in Social Sciences, 1: Historical Dimensions (New Delhi, 1977)[5]
- (ed.) Proceedings of the Indian History Congress, (Calcutta: Jadavpur Session, 1974)
- (ed.) Proceedings of the Indian History Congress, (Aligarh: Aligarh Session, 1975)
- (et al. eds.) Essays in Honour of Professor Sushobhan Chandra Sarkar (New Delhi, 1975)
- Freedom Struggle (New Delhi, 1972), (Co-authored with Bipan Chandra and Amalesh Tripathi)[6]
അവലംബം
തിരുത്തുക- ↑ "Historian Barun De passes away". The Hindu. 1932-10-30. Retrieved 2013-07-18.
- ↑ "Batch of 1951". Archived from the original on 2011-12-29. Retrieved 2013-08-10.
- ↑ Oxford University Calendar, 1958, p. 226
- ↑ IIM Calcutta Celebrates Foundation Day on 8th February
- ↑ S.Gopal, "The Fear of History", in Seminar, April, 2001