ബയ്ക്കനൂർ കോസ്മോഡ്രോം

(ബയ്ക്കനൂർ കോസ്മോ ഡ്രോം എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
Baikonur Cosmodrome's "Gagarin's Start" Soyuz launch pad prior to the rollout of Soyuz TMA-13, October 10, 2008.
കസാഖ്സ്ഥാനിലെ ബയ്ക്കനൂർ കോസ്മോഡ്രോമിന്റെ സ്ഥാനം ഭൂപടത്തിൽ.

ലോകത്തെ ഏറ്റവും പഴയതും വലുതുമായ ബഹിരാകാശ വിക്ഷേപണകേന്ദ്രമാണ് ബയ്ക്കനൂർ കോസ്മോഡ്രോം. ത്യുറാത്തം എന്നുകൂടി പേരുള്ള ഈ ബഹിരാകാശകേന്ദ്രം കസാഖ്സ്ഥാനിലാണെങ്കിലും റഷ്യയുടെ അധീനതയിലാണ്. സോവിയറ്റ് യൂണിയന്റെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. അന്ന് കസാഖ്സ്ഥാൻ സോവിയറ്റ് യൂണിയനിലെ ഘടകറിപ്പബ്ലിക്കുകളിലൊന്നായിരുന്നു. സോവിയറ്റ് യൂണിയൻ പലതായി പിരിഞ്ഞപ്പോൾ കോസ്മോഡ്രോം റഷ്യയുടേതായി. 2050 വരെ കസാഖ്സ്ഥാനിൽ നിന്ന് കോസ്മോഡ്രോം നിലനിൽക്കുന്ന പ്രദേശം 11 കോടി 50 ലക്ഷം ഡോളർ പ്രതിവർഷപാട്ടത്തിന് റഷ്യ കരാർ എടുത്തിരിയ്ക്കുകയാണ്. 1955 ജൂൺ 2 ന് ദീർഘദൂരമിസൈൽ കേന്ദ്രമായാണ് സോവിയറ്റ് യൂണിയൻ ഇത് സ്ഥാപിച്ചത്. പീന്നിട് ബഹിരാകാശകേന്ദ്രമാക്കുകയും അതിനു ചുറ്റും ഒരു നഗരം നിർമ്മിച്ച് ലെനിൻസ്ക് എന്ന പേരും നൽകി. സോവിയറ്റ് വിഭജനത്തെ തുടർന്ന് റഷ്യ ഇത് ഏറ്റെടുക്കുകയും 1995 ൽ നഗരത്തിന്റെ പേര് മുൻകാല നാമമായ ബയ്ക്കനൂർ എന്നാക്കുകയും ചെയ്തു. 2004 ഡിസംബറിൽ റഷ്യയും കസാഖ്സ്ഥാനും ചേർന്ന് റഷ്യ-കസാഖ്സ്ഥാൻ ബയ്‌തെറക് എന്ന സംയുക്ത പദ്ധതിയ്ക്ക് കരാറൊപ്പിട്ടു. റഷ്യയുടെ അംഗാര റോക്കറ്റ് വിക്ഷേപിണിക്കു പ്രവർത്തിക്കാനുള്ള സ്പെയ്സ് ലോഞ്ച് കോംപ്ലക്സാണിത്. ഇരുരാജ്യങ്ങൾക്കും 50 % വീതം ഓഹരിയുള്ള പദ്ധതിയാണിത്.

"https://ml.wikipedia.org/w/index.php?title=ബയ്ക്കനൂർ_കോസ്മോഡ്രോം&oldid=1819082" എന്ന താളിൽനിന്ന് ശേഖരിച്ചത്