ബയോബ്ലിറ്റ്സ്
ജൈവവൈവിധ്യ സംരക്ഷണത്തിന്റെ പ്രാധാന്യത്തെക്കുറിച്ച് പൊതുജനങ്ങളെ ബോധവത്കരിക്കുന്നതിന് തെരഞ്ഞെടുക്കപ്പെട്ട ഒരു പ്രദേശത്ത് കാണപ്പെടുന്ന സസ്യജന്തുജാലങ്ങളെ 24 മണിക്കൂർ വരെ നിരീക്ഷിച്ച് അവയുടെ ലിസ്റ്റ് തയ്യാറാക്കുന്ന നൂതന രീതിയാണ് ബയോബ്ലിറ്റ്‌സ്. ശാസ്ത്രജ്ഞന്മാരും സന്നദ്ധസംഘടനാ പ്രവർത്തകരും പ്രകൃതി സ്‌നേഹികളും സാധാരണ ജനങ്ങളും പങ്കെടുക്കാറുണ്ട്. [1] നഗരങ്ങളിലെ ജൈവവൈവിധ്യം മനസ്സിലാക്കാനും അവയുടെ നിരീക്ഷണത്തിൽ പൊതുജനസഹകരണം ഉറപ്പുവരുത്തുന്നതിനും 'ബയോബ്ലിറ്റ്‌സ്' എന്ന ആശയം ഏറെ സഹായകരമാകാറുണ്ട്.
കേരളത്തിൽ
തിരുത്തുകഅന്തർദേശീയ ജൈവവൈവിധ്യദിനത്തോടനുബന്ധിച്ച് 2014 മെയ് 22ന് നഗരങ്ങളിലെ ജൈവവൈവിധ്യ സംരക്ഷണത്തെക്കുറിച്ച് ജനങ്ങളെ ബോധവാന്മാരാക്കുന്നതിന് വേണ്ടി വനംവകുപ്പിന്റെ സാമൂഹ്യവനവത്കരണ വിഭാഗം 'ബയോബ്ലിറ്റ്‌സ്' സംഘടിപ്പിച്ചിരുന്നു.
അവലംബം
തിരുത്തുക- ↑ "ജൈവവൈവിധ്യദിനം: ബയോബ്ലിറ്റ്‌സുമായി വനം വകുപ്പ്". www.mathrubhumi.com. Archived from the original on 2014-05-22. Retrieved 22 മെയ് 2014.
{{cite web}}
: Check date values in:|accessdate=
(help)