ഇന്ത്യയിലെ ഒരു സായുധ സംഘടനയാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ (ബികെഎൽ)(പഞ്ചാബി: ਬੱਬਰ ਖ਼ਾਲਸਾ). ബബ്ബർ ഖൽസ എന്ന പേരിലും ഈ സംഘടന അറിയപ്പെടുന്നുണ്ട്.

ബബ്ബർ ഖൽസ ഇന്റർനാഷണൽ
ਬੱਬਰ ਖ਼ਾਲਸਾ
പദവിനിയമവിരുദ്ധ പ്രവർത്തന നിരോധന നിയമ പ്രകാരം ഇന്ത്യാ ഗവൺമെന്റ് ഒരു ഭീകര സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.[1]

ഇന്ത്യൻ ഗവൺമെന്റും ബ്രിട്ടീഷ് സർക്കാരും ബബ്ബർ ഖൽസയെ ഒരു ഭീകര സംഘടനയായാണ് പരിഗണിക്കുന്നത്. എന്നാൽ, അതിന്റെ പ്രവർത്തകർ ഒരു പ്രതിരോധ പ്രസ്ഥാനമായാണ് കരുതുന്നത്.[2][3]

സിഖ് നവോത്ഥാന പ്രസ്ഥാനമായ നിരങ്കരി വിഭാഗവുമായി നടന്ന സംഘർഷങ്ങളെ തുടർന്ന് 1978ലാണ് ബബ്ബർ ഖൽസ ഇന്റർനാഷണൽ സ്ഥാപിതമായത്. 1970കളിൽ ഇന്ത്യൻ പഞ്ചാബിൽ ആരംഭിച്ച സായുധകലാപത്തിൽ ബബ്ബർ ഖൽസ ഇന്റർനാഷണൽ പ്രധാന പങ്ക് വഹിച്ചിരുന്നു. [4]

1980കളിൽ സജീവമായിരുന്ന സംഘടന 1990കൾക്ക് ശേഷം ക്ഷയിച്ചു. പോലീസ് നടത്തിയ ഏറ്റുമുട്ടൽ കൊലപാതകങ്ങളിൽ സംഘടനയുടെ പ്രധാന നേതാക്കളിൽ പലരും കൊല്ലപ്പെടുകയായിരുന്നു. [4] കാനഡ, ജർമ്മനി, ബ്രിട്ടൻ, ഇന്ത്യ എന്നീ രാജ്യങ്ങളെല്ലാം ബബ്ബർ ഖൽസയെ ഭീകരവാദ സംഘടനയായി പ്രഖ്യാപിച്ചിട്ടുണ്ട്.[5][6][7][8]

അവലംബം തിരുത്തുക

  1. "Terrorism Act 2000". Ministry of Home Affairs (India). Archived from the original on 2012-05-10. Retrieved 20 May 2012.
  2. Fighting for faith and nation ... - Google Books. ISBN 978-0-8122-1592-2. Retrieved 2009-08-09.
  3. India today - Google Books. 2009-04-24. Retrieved 2009-08-09.
  4. 4.0 4.1 Wright-Neville, David (2010). Dictionary of Terrorism. Polity. pp. 46–. ISBN 978-0-7456-4302-1. Retrieved 19 June 2010.
  5. "Proscribed terrorist groups in the UK". Home Office. Archived from the original on 2007-03-01. Retrieved 2009-08-09.
  6. "EU list of terrorist groups" (PDF). Archived from the original (PDF) on 2013-06-01. Retrieved 2009-08-09.
  7. "Currently listed entities". Public Safety Canada. Retrieved 20 September 2013.
  8. "Canadian listing of terrorist groups". Psepc.gc.ca. 2009-06-05. Archived from the original on 2006-11-19. Retrieved 2009-08-09.
"https://ml.wikipedia.org/w/index.php?title=ബബ്ബർ_ഖൽസ_ഇന്റർനാഷണൽ&oldid=3788064" എന്ന താളിൽനിന്ന് ശേഖരിച്ചത്