ബപ്പി ലാഹിരി

ഇന്ത്യന്‍ ചലചിത്ര അഭിനേതാവ്

ബപ്പി ലാഹിരി എന്നറിയപ്പെടുന്ന അലോകേഷ് ലാഹിരി (ജനനം 27 നവംബർ 1952), ഒരു ഇന്ത്യൻ ഗായകനും സംഗീതസംവിധായകനും രാഷ്ട്രീയക്കാരനും റെക്കോർഡ് നിർമ്മാതാവുമാണ്. ഇന്ത്യൻ സിനിമയിൽ സിന്തസൈസ് ചെയ്ത ഡിസ്കോ സംഗീതത്തിന്റെ ഉപയോഗം അദ്ദേഹം ജനപ്രിയമാക്കുകയും സ്വന്തം രചനകളിൽ ചിലത് ആലപിക്കുകയും ചെയ്തു. അമർ സംഗീ, ആശാ ഓ ഭലോബാഷ, അമർ തുമി, അമർ പ്രേം, മന്ദിര, ബദ്നാം, രക്തലേഖ, പ്രിയ തുടങ്ങിയ ബംഗാളി ചിത്രങ്ങളിൽ അദ്ദേഹം വലിയ ബോക്സോഫീസ് വിജയങ്ങൾ നേടിയിട്ടുണ്ട്. വാർദത്ത്, ഡിസ്കോ ഡാൻസർ, നമക് ഹലാൽ, ഷറാബി. ഡാൻസ് ഡാൻസ്, കമാൻഡോ, സാഹേബ്, ഗാംഗ് ലീഡർ, സൈലാബ് തുടങ്ങിയ ചലച്ചിത്ര സൗണ്ട് ട്രാക്കുകളിലൂടെ 1980-കളിലും 1990-കളിലും അദ്ദേഹം ജനപ്രിയനായിരുന്നു. 1976ൽ പുറത്തിറങ്ങിയ 'ചൽത്തേ ചൽത്തേ'യിലെ കിഷോർ കുമാർ അനശ്വരമാക്കിയ "ചൽത്തേ ചൽത്തേ, മേരേ യേ ഗീത് യാദ് രഖ്നാ" എന്ന ഗാനം ബപ്പി ലഹരിയുടെ സംഗീത സംവിധാനത്തിൽ പിറന്നതായിരുന്നു. 2014-ൽ ലാഹിരി ബി.ജെ.പിയിൽ ചേർന്നു. 2014-ലെ ഇന്ത്യൻ പൊതു തെരഞ്ഞെടുപ്പിൽ പശ്ചിമ ബംഗാളിലെ ശ്രീരാംപൂരിൽ (ലോക്‌സഭാ മണ്ഡലം) ബി.ജെ.പി സ്ഥാനാർത്ഥിയായി മത്സരിച്ചെങ്കിലും പരാജയപ്പെടുകയാണുണ്ടായത്.[1]

ബപ്പി ലാഹിരി
ബപ്പി ലാഹിരി 1995ൽ
ബപ്പി ലാഹിരി 1995ൽ
പശ്ചാത്തല വിവരങ്ങൾ
ജന്മനാമംഅലോകേഷ് ലാഹിരി
ജനനം (1952-11-27) 27 നവംബർ 1952  (72 വയസ്സ്)
സിരാജ്ഗഞ്ച്, ബംഗ്ലാദേശ്
ഉത്ഭവംബംഗാൾ
മരണം15 ഫെബ്രുവരി 2022(2022-02-15) (പ്രായം 69)
തൊഴിൽ(കൾ)
  • ഗായകൻ
  • സംഗീത സംവിധായകൻ
  • നടൻ
  • റെക്കോർഡ് നിർമ്മാതാവ്
  • രാഷ്ട്രീയക്കാരൻ
ഉപകരണ(ങ്ങൾ)വോക്കൽ, തബല, പിയാനോ, ഡ്രം, ഗിറ്റാർ, സാക്സഫോൺ, ബോങ്കോസ്, ധോലക്
വർഷങ്ങളായി സജീവം1972–ഇതുവരെ
ലേബലുകൾBL Sound, Saregama, Venus Records & Tapes, T-Series, Tips Industries, Universal Music Group, Abbey Road Studios, Planet LA Records
വെബ്സൈറ്റ്bappilahiri.com

മുൻകാലജീവിതം

തിരുത്തുക

പശ്ചിമ ബംഗാളിലെ ജൽപായ്ഗുരിയിലെ ഒരു ബംഗാളി[2] ബ്രാഹ്മണ കുടുംബത്തിലാണ് ലാഹിരി ജനിച്ചത്. ജൽപായ്ഗുരിയിൽ നിന്നുള്ള അദ്ദേഹത്തിന്റെ മാതാപിതാക്കളായ അപരേഷ് ലാഹിരിയും ബൻസുരി ലാഹിരിയും പ്രശസ്ത ബംഗാളി ഗായകരും ശാസ്ത്രീയ സംഗീതത്തിലും ശ്യാമ സംഗീതത്തിലും പ്രശസ്തരായ സംഗീതജ്ഞരായിരുന്നു.[അവലംബം ആവശ്യമാണ്] അവൻ അവരുടെ ഏകമകനാണ്.

  1. "Lok Sabha Results: Top 30 Losers". The Indian Express. 10 May 2010. Retrieved 17 December 2015.
  2. "Goldfinger". www.telegraphindia.com.
"https://ml.wikipedia.org/w/index.php?title=ബപ്പി_ലാഹിരി&oldid=3714216" എന്ന താളിൽനിന്ന് ശേഖരിച്ചത്