ബദർ പടപ്പാട്ട്

അറബി-മലയാള സാഹിത്യത്തിലെ ഒരു ഗാനം

പ്രസിദ്ധ മാപ്പിളപ്പാട്ട് കവി മോയിൻകുട്ടി വൈദ്യർ രചിച്ച പടപ്പാട്ടുകളിലൊന്നാണ് ബദർ പടപ്പാട്ട്. [1]ഇസ്ലാമിക ചരിത്രത്തിലെ ബദർ യുദ്ധത്തെ സംബന്ധിച്ചാണ് ഈ പാട്ടിൻറെ ഇതിവൃത്തം.1921 ലെ മാപ്പിള സമരകാലത്ത് പങ്കെടുത്ത യോദ്ധാക്കൾക്ക് ഈ ഗാനം ഏറെ ഊർജ്ജം പകർന്നിരുന്നു. [2] ഇതിൻറെ കൈയെഴുത്തു പ്രതി ഇപ്പോഴും സൂക്ഷിച്ചവരുന്നു. [3]

ഗാനം തിരുത്തുക

ബദർ കിസ്സപ്പാട്ട്

ബദർ കിസ്സപ്പാട്ടിലെ ഒരു ഗാനം ഇവിടെ കേൾക്കാം.

ചരിത്രം തിരുത്തുക

1876ലാണ് ഇത് രചിക്കപ്പെട്ടത്. അറേബ്യയിൽ നടന്ന പ്രശസ്തമായ ബദർ യുദ്ധത്തിന്റെ കഥയാണ് ഈ കാവ്യം. പ്രവാചകൻ മുഹമ്മദ് നബിയുടം എതിരാളികളും തമ്മിൽ മക്കയിൽ വെച്ച് നടന്ന യുദ്ധമാണിത്. ഇസ്ലാമിക ചരിത്രത്തിലെ ഏറെ സുപ്രധാനമായ യുദ്ധങ്ങളിലൊന്നായിരുന്നു ബദർ യുദ്ധം. മലബാറിൽ ബ്രിട്ടീഷ് ആധിപത്യം കൊടികുത്തിവാണ് കാലത്താണ് മോയിൻ കുട്ടി വൈദ്യർ ബദർപടപ്പാട്ട് രചിക്കുന്നത്. ഈ സമയം മലബാറിന്റെ 75 ശതമാനവും ബ്രിട്ടീഷ് ഭരണത്തിനു കീഴിലായിരുന്നു.[4] ബ്രിട്ടീഷ് കൊളോണിയലിസത്തിനെതിരെയും ജന്മിത്വത്തിനെതിരെയുമുള്ള പാവപ്പെട്ടവരുടെ പോരാട്ടങ്ങൾക്ക് ഏറെ ഊർജ്ജം പകർന്ന പാട്ടുകൂടിയായിരുന്നു ബദർപടപ്പാട്ട് .കൂടാതെ അടിച്ചമർത്തപ്പെട്ടവർക്കും സമൂഹത്തിലെ താഴേത്തട്ടിലുള്ളവർക്കും ചൂഷിതർക്കും ബദർ പടപ്പാട്ട് ഉൾപ്രേരകമായി. മുഹ്‌യിദ്ദീൻ മാല കഴിഞ്ഞാൽ മാപ്പിളമാരുടെ ഇടയിൽ പ്രസിദ്ധം ബദർ പടപ്പാട്ടാണ്.

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2016-03-05. Retrieved 2015-09-17.
  2. http://shanmughomsabu.blogspot.ae/2012/11/blog-post_8584.htmɭ
  3. "ആർക്കൈവ് പകർപ്പ്". Archived from the original on 2014-12-09. Retrieved 2015-09-17.
  4. https://mappilakalaacademy.org/?page_id=573. {{cite web}}: Missing or empty |title= (help)
"https://ml.wikipedia.org/w/index.php?title=ബദർ_പടപ്പാട്ട്&oldid=3989089" എന്ന താളിൽനിന്ന് ശേഖരിച്ചത്