ബഞ്ചമിൻ ബ്ലൂം
അമേരിക്കൻ വിദ്യാഭ്യാസ മനഃശാസ്ത്രജ്ഞനാണ് ബഞ്ചമിൻ സാമുവൽ ബ്ലൂം (21 ഫെബ്രുവരി 1913 – 13 സെപ്റ്റംബർ 1999). ബ്ലൂമും സഹപ്രവർത്തകരും കൂടി അനേകവർഷങ്ങളായി നടത്തിയ പഠനങ്ങളിലൂടെ വിദ്യാഭ്യാസോദ്ദേശ്യങ്ങളെ ശാസ്ത്രീയമായി അപഗ്രഥിക്കുകയും വിശദീകരിക്കുകയും ചെയ്തിട്ടുണ്ട്. ബ്ലൂമിന്റെ ടാക്സോണമി ഒഫ് എഡ്യൂക്കേഷണൽ ഓബ്ജകറ്റീവ്സ് (Taxonomy of Educational Objectives) ആണ് ഉദ്ദേശ്യാധിഷ്ഠിതബോധനത്തിന് ആധാരമായ മുഖ്യഗ്രന്ഥം.[1]
ബഞ്ചമിൻ സാമുവൽ ബ്ലൂം | |
---|---|
ജനനം | പെനിസൽവേനിയ | ഫെബ്രുവരി 21, 1913
മരണം | സെപ്റ്റംബർ 13, 1999 ചിക്കാഗോ | (പ്രായം 86)
ദേശീയത | അമേരിക്ക |
വിദ്യാഭ്യാസം | വിദ്യാഭ്യാസത്തിൽ പി.എച്ഛ്.ഡി |
കലാലയം | Pennsylvania State University, University of Chicago |
തൊഴിൽ | വിദ്യാഭ്യാസ മനശാസ്ത്രജ്ഞൻ |
തൊഴിലുടമ | അമേരിക്കൻ എഡ്യൂക്കേഷണൽ റിസർച്ച് |
ഉദ്ദേശ്യങ്ങളെ മൂന്നു മണ്ഡലങ്ങളായിട്ടാണ് ബ്ലൂം തരംതിരിച്ചിരിക്കുന്നുത് .ഇതിനെ ബ്ലൂമിൻറെ വർഗീകരണം എന്നു പറയുന്നു.സംജ്ഞാനാത്മകം (cognitive), വികാരാത്മകം (affective), മനശ്ചാലകം (psychomotor). ഇവയെ ആധാരമാക്കി ഭാരതീയ വിദ്യാഭ്യാസ പ്രവർത്തകർ തിരഞ്ഞെടുത്തിട്ടുള്ള ബോധനോദ്ദേശ്യങ്ങൾ താഴെ പറയുന്നവയാണ്: ജ്ഞാന (knowledge) സമ്പാദനം, ധാരണ (undrstanding) വികസനം, പ്രയോഗസാമർഥ്യ (application) വികസനം, വൈദഗ്ദ്ധ്യ (skill) സമ്പാദനം, അഭിഭാവ (attitude) രൂപവത്കരണം, അഭിരുചി (interest) സംവർധനം.[2]
അവലംബം
തിരുത്തുക- ↑ Bloom, B. S. (ed). (1985). Developing Talent in Young People. New York: Ballentine Books.
- ↑ പ്രൊഫ. എൻ. ശങ്കരൻ നായർ, ഡോ. സി. നാരായണപിള്ള. "അധ്യാപന രീതികൾ". സർവവിജ്ഞാനകോശം. Retrieved 5 മെയ് 2013.
{{cite web}}
: Check date values in:|accessdate=
(help)[പ്രവർത്തിക്കാത്ത കണ്ണി]
അധിക വായനക്ക്
തിരുത്തുക- Bloom, Benjamin S. (1980). All Our Children Learning. New York: McGraw-Hill.
- Bloom, Benjamin S. Taxonomy of Educational Objectives (1956). Published by Allyn and Bacon, Boston, MA. Copyright (c) 1984 by Pearson Education.
- Bloom, B. S. (ed). (1985). Developing Talent in Young People. New York: Ballentine Books.
- Eisner, Eliot W. "Benjamin Bloom: 1913-1999." Prospects, the quarterly review of comparative education (Paris, UNESCO: International Bureau of Education), vol. XXX, no. 3, September 2000. Retrieved from http://www.ibe.unesco.org/publications/ThinkersPdf/bloome.pdf Archived 2015-11-06 at the Wayback Machine. on April 10, 2009.