ബജാജ് ആട്ടോ പുറത്തിറക്കുന്ന ഇരുചക്ര വാഹനമാണ് ബജാജ് പൾസർ. 24 നവംബർ 2001നാണ് പൾസർ ആദ്യമായി വിപണിയിലെത്തുന്നത്[1].

ബജാജ് പൾസർ ഡിറ്റിഎസ്-ഐ ഡിജിറ്റൽ ട്വിൻ സ്പാർക്ക് ഇഗ്നീഷ്യൻ
പ്ലാസ്മ ബ്ലൂ ബജാജ് പൾസർ 220എഫ്-ഡിറ്റിഎസ്-ഐ
ഉൽപാദകൻബജാജ് ആട്ടോ
ഉൽപന്നം2001–മുതൽ
Classstandard
എഞ്ചിൻ135/150/180/220 cc Air-cooled, oil Cooled, four-stroke cycle,2-4valve,SOHC, single piston, kick start / electric start
Transmission5-ഗിയർ
SuspensionFront: Telescopic fork, 135 mm travel
Rear: Nitrox gas assisted shock Absorbers, 90-115 mm travel.
BrakesFront: 240/260 mm (disc)
Rear: 130/230 mm (Drum/Disc)
Tires17" tube/tubeless
Wheelbase1320-1345 mm
ഭാരം120-149 kg (dry)
122-152 kg (wet)
ഇന്ധന സംഭരണശേഷി8-15 lt.

ബജാജ് പൾസർ 200 എൻ.എസ്.

തിരുത്തുക
ബജാജ് പൾസർ 200 എൻ.എസ്.
ഉൽപാദകൻബജാജ് ആട്ടോ
ഉൽപന്നം2012–മുതൽ
Classസ്റ്റാൻഡേർഡ്
എഞ്ചിൻ195.5
Transmission6-ഗിയർ
Suspensionമുൻവശം: ടെലിസ്കോപിക് ഫ്രണ്ട് വിത്ത് ആന്റി-ഫ്രിക്ഷൻ ബുഷ്
പിൻവശം: നൈട്രോക്സ് മോണോ ഷോക്ക് അബ്സോർബേഴ്സ് വിത്ത് പിഗ്ഗി ബാക്ക് ഗ്യാസ് കാനിസ്റ്റെർ
Wheelbase1363 mm
ഇന്ധന സംഭരണശേഷി12 lt.

ബജാജ് ആട്ടോ പുറത്തിറക്കുന്ന ഇരുചക്ര വാഹനമായ പൾസർ ബൈക്കിന്റെ നവീനപതിപ്പാണ് പൾസർ 200 എൻ.എസ്. നേക്കഡ് സ്പോര്ട് എന്നതാണ് എൻ.എസ്സിന്റെ പൂർണ്ണരൂപം. ഈ ബൈക്ക് ബജാജ് ഔദ്യോഗികമായി വിപണിയിലിറക്കിയത് 2012 ജൂണിലാണ്. ഇടത്തരക്കാരുടെ സ്പോർട്സ് ബൈക്ക് എന്ന വിശേഷണമാണ് പൾസർ 200 എൻ.എസ്സിന് ബജാജ് ഓട്ടോ നല്കിയിരിക്കുന്നത്. ലിക്വിഡ് കൂൾഡ് സിംഗിൾ സിലിണ്ടർ നാല് വാൽവ് എസ്.ഒ.എച്ച്.സി 199.5 സി.സി എൻജിനാവും പൾസർ 200 എൻ.എസ്സിന് കരുത്ത് പകരുക. ട്രിപ്പിൾ സ്പാർക് പ്ലഗ്ഗ് സാങ്കേതികവിദ്യയുമായി പുറത്തിറങ്ങുന്ന ലോകത്തെ ആദ്യ ബൈക്കാണ് 200 എൻ.എസ്സെന്ന് നിർമ്മാതാക്കൾ അവകാശപ്പെടുന്നു. 9500 ആർ.പി.എമ്മിൽ 23.52 പി.എസ് പരമാവധി കരുത്തും 8000 ആർ.പി.എമ്മിൽ 18.3 എൻ.എം പരമാവധി ടോർക്കും പകരുന്നതാണ് എൻജിൻ. ആറു സ്പീഡ് ഗിയർബോക്സും ബൈക്കിലുണ്ട്. പൂജ്യത്തിൽ നിന്നും മണിക്കൂറിൽ 100 കിലോമീറ്റർ വേഗത്തിലെത്താൻ ബൈക്കിന് 9.8 സെക്കന്റുകൾ മാത്രംമതി[2].

മണിക്കൂറിൽ 140 കിലോമീറ്ററാണ് പരമാവധി വേഗം. ട്വിൻ സ്പാർ ഫ്രെയിം പിന്നിലെ മോണോഷോക്ക് സസ്പെൻഷൻ എന്നിവയാണ് വിപണിയിലുള്ള പൾസറിൽ നിന്നുള്ള പ്രധാന വ്യത്യാസങ്ങൾ. പുണെയ്ക്ക് സമീപം ചകനിലുള്ള ബജാജിന്റെ മനിർമ്മാണശാലയിലാണ് പുതിയ ബൈക്കുകൾ നിർമ്മിക്കുന്നത്. പ്രതിമാസം ഒരുലക്ഷം ബൈക്കുകൾ നിർമ്മിക്കാനുള്ള ശേഷി പ്ലാന്റിനുണ്ട്. ഇന്ത്യയിലെ മോട്ടോർ സൈക്കിൾ നിർമ്മാണരംഗത്ത് രണ്ടാം സ്ഥാനമാണ് ബജാജ് ഓട്ടോയ്ക്ക് ഉള്ളത്.

എൻജിനു പുറമെ ട്രാൻസ്‌മിഷൻ, ഷാസി തുടങ്ങിയവയെല്ലാം പൂർണ്ണമായും പുതിയതാണ്. ആറു സ്പീഡ് ഗിയർ ബോക്സ്, ലിക്വിഡ് കൂളിങ് എന്നിവ ബൈക്കിന്റെ ആകർഷണങ്ങളാണ്. മണിക്കൂറില് 60 കിലോമീറ്ററിൽ താഴെ വേഗത്തിൽ ഓടുമ്പോൾ 58 കിലോമീറ്റര് മൈലേജ് ലഭിക്കും. വേഗം കൂടുമ്പോൾ മൈലേജിൽ നേരിയ കുറവുവരും. മോണോഷോക് സ്സസ്‌പെൻഷൻ ബജാജ് ബൈക്ക് ശ്രേണിയിൽ ആദ്യമെത്തുന്നു എന്നതും ഈ പൾസറിന്റെ സവിശേഷതയാണ്.

  1. "ബജാജ് പൾസറിന് പത്തുവയസ്സ്". {{cite web}}: Cite has empty unknown parameters: |accessyear=, |month=, |accessmonthday=, and |coauthors= (help)
  2. "മാതൃഭൂമി വാർത്ത". Archived from the original on 2012-10-23. Retrieved 2012-10-22.
"https://ml.wikipedia.org/w/index.php?title=ബജാജ്_പൾസർ&oldid=3638747" എന്ന താളിൽനിന്ന് ശേഖരിച്ചത്