ഫർഹ (ചലച്ചിത്രം)
റാദിഹ് എന്ന പെൺകുട്ടിയുടെ യഥാർത്ഥ ജീവിതകഥയെ ആസ്പദമാക്കി ഇസ്രയേലിന്റെ പലസ്തീൻ അധിനിവേശത്തിന്റെ കഥ പറയുന്ന ഒരു ജോർദാനിയൻ ചലചിത്രമാണ് ഫർഹ (അറബി: فرحة)[4][5][1]. 1948-ൽ അറബ് ജനതയെ കുടിയിറക്കിക്കൊണ്ട് ഇസ്രയേൽ രൂപീകരിക്കപ്പെടുന്നതോടെ കൂട്ടപ്പലായനം ചെയ്യേണ്ടിവരുന്ന അറബ് ജനതയുടെ കഥയാണിത്. ദാരിൻ ജെ. സല്ലാം സംവിധാനം ചെയ്ത ചിത്രം 2021 സെപ്റ്റംബറിൽ ടൊറന്റോ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിൽ പ്രദർശിപ്പിക്കപ്പെട്ടിരുന്നു. 2022 ഡിസംബർ മുതൽ നെറ്റ്ഫ്ലിക്സിൽ ചിത്രം പ്രദർശനമാരംഭിച്ചു.
ഫർഹ | |
---|---|
സംവിധാനം | ദാരിൻ ജെ. സല്ലാം[1] |
നിർമ്മാണം |
|
സ്റ്റുഡിയോ |
|
വിതരണം | പിക്ചർ ട്രീ ഇന്റർനാഷണൽ |
ദൈർഘ്യം | 92 മിനിട്ട്[2] |
രാജ്യം |
|
ഭാഷ |
|
കഥാസംഗ്രഹം
തിരുത്തുക1948-ൽ പതിനാല് വയസ്സുകാരിയായ ഫർഹ എന്ന കഥാപാത്രം, നഗരത്തിലെ വിദ്യാലയത്തിലേക്ക് മാറാനുള്ള അനുമതി ലഭിച്ചതിലുള്ള സന്തോഷത്തിലായിരുന്നു. തന്റെ കൂട്ടുകാരി ഫരീദയെപ്പോലെ നഗരത്തിൽ പഠിക്കണമെന്നായിരുന്നു ഫർഹയുടെ സ്വപ്നം. ഗ്രാമത്തലവനായിരുന്ന പിതാവ് അബൂഫർഹ (ഫർഹയുടെ പിതാവ്) എന്നായിരുന്നു അറിയപ്പെട്ടിരുന്നത്. അമ്മാവൻ അബൂവാലിദിന്റെ സമ്മർദ്ധം കാരണമാണ് അബൂഫർഹ തുടർന്ന് പഠിക്കാൻ അവൾക്ക് സമ്മതം നൽകുന്നത്.
ജൂതകുടിയേറ്റത്തിനും ഇസ്രയേൽ രൂപീകരണത്തിനുമെതിരെ പ്രവർത്തിക്കാനായി പലസ്തീൻ മിലീഷ്യ, അബൂഫർഹയുടെ സഹകരണം ആവശ്യപ്പെടുന്നുണ്ടെങ്കിലും അദ്ദേഹം വിസമ്മതിക്കുകയായിരുന്നു. തന്റെ ഗ്രാമത്തിന്റെ സംരക്ഷണം മാത്രമാണ് തന്റെ ജോലി എന്ന് അദ്ദേഹം അവരോട് വ്യക്തമാക്കി.
തന്റെ സഹപാഠിയുടെ വിവാഹനാളിൽ ആരൊക്കെയോ തന്റെ പിതാവിനോട് വിവാഹാന്വേഷണം നടത്തുന്നത് ശ്രദ്ധയിൽ പെട്ട ഫർഹ, പിതാവിനെ അതിൽ നിന്ന് പിന്തിരിപ്പിക്കുകയും പഠനം തുടരാനായി അനുവാദം വാങ്ങിയെടുക്കുകയും ചെയ്തു. ഈ സന്തോഷം ഫരീദയോടൊപ്പം പങ്കിടുന്ന വേളയിൽ ബോംബാക്രമണത്തിന്റെ ശബ്ദം കേൾക്കുന്നു. പ്രക്ഷുബ്ദമായ ഗ്രാമത്തിൽ നിന്ന് അമ്മാവനും മകൾ ഫരീദക്കുമൊപ്പം രക്ഷപ്പെടാനായി ഫർഹയോട് പിതാവ് നിർദ്ദേശിക്കുന്നുവെങ്കിലും വാഹനത്തിൽ നിന്ന് ഇറങ്ങി പിതാവിനോടൊപ്പം ചേരുകയായിരുന്നു അവൾ. വീട്ടിനടുത്ത കലവറയിൽ ഫർഹയെ ആക്കി പുറത്ത് നിന്ന് പൂട്ടി പിതാവ് ഗ്രാമത്തിലേക്ക് നീങ്ങി. സാഹചര്യം അനുകൂലമായാൽ താൻ തന്നെ വന്ന് മകളെ കൂട്ടാമെന്ന് അദ്ദേഹം പറയുന്നുണ്ട്.
ദിവസങ്ങളോളം ഏകാന്തമായി കലവറയിൽ കഴിഞ്ഞ ഫർഹ, ഒരു ചെറിയ ദ്വാരത്തിലൂടെയാണ് പുറത്തുള്ള വീട്ടുമുറ്റം കാണുന്നത്. വാതിലിന്റെ താഴ്ഭാഗം വഴിയും പരിമിതമായ കാഴ്ച ലഭിച്ചിരുന്നു.
ദിവസങ്ങൾക്ക് ശേഷം വീട്ടുമുറ്റത്ത് ഒരു അഭയാർത്ഥി കുടുംബം എത്തി. പ്രസവവേദനയുമായെത്തിയ അതിലെ സ്ത്രീ അവിടെ വെച്ച് ഒരാൺകുഞ്ഞിന് ജന്മം നൽകി. അബൂമുഹമ്മദ് എന്ന ആ കുടുംബനാഥനോടെ തന്നെ കലവറയിൽ നിന്ന് പുറത്തിറക്കാൻ ഫർഹ ആവശ്യപ്പെടുന്നുണ്ട്. എന്നാൽ അതിനിടെ അവിടെയെത്തുന്ന ഇസ്രയേൽ സൈന്യം ആ കുടുംബത്തെ മൊത്തം വെടിവെച്ചുകൊല്ലുന്നുണ്ട്. ഇതെല്ലാം നിശ്ശബ്ദം വീക്ഷിക്കാനേ ഫർഹക്ക് കഴിയുമായിരുന്നുള്ളൂ. നവജാതശിശുവിനെ ചവിട്ടിക്കൊല്ലാനായി ഒരു യുവസൈനികനെ നിയോഗിക്കുന്നുണ്ടെങ്കിലും അതിന് മനസ്സുവരാതെ അയാൾ കുഞ്ഞിനെ ഉപേക്ഷിക്കുന്നു. ഇസ്രയേൽ സേനയോടൊപ്പം വന്ന പലസ്തീനി ഫർഹയെ വാതിൽപ്പഴുതിലൂടെ വിളിക്കുന്നുണ്ട്. പക്ഷെ ഇസ്രയേൽ സേന ഇത് ശ്രദ്ധിച്ചിരുന്നില്ല.
കലവറയിലെ ധാന്യശേഖരത്തിനുള്ളിൽ ഒരു പിസ്റ്റൾ കണ്ടെത്തുന്ന ഫർഹ, അതുപയോഗിച്ച് വാതിൽ തകർക്കുകയും പുറത്തിറങ്ങി ഗ്രാമത്തിലേക്ക് നടന്നുനീങ്ങുന്നതാണ് അവസാനരംഗം. ഫർഹയുടെ പിതാവിനെ കുറിച്ചോ ഗോത്രത്തെ പറ്റിയോ ഒരു വിവരവും പിന്നീട് ലഭിക്കുകയുണ്ടായില്ലെന്ന് ചിത്രത്തിന്റെ അവസാനം എഴുതിക്കാണിക്കുന്നുണ്ട്. സിറിയയിലേക്ക് പലായനം ചെയ്ത ഫർഹ അവിടെ തന്റെ അനുഭവങ്ങൾ വിവരിക്കുകയായിരുന്നത്രെ.
അവലംബം
തിരുത്തുക- ↑ 1.0 1.1 Barraclough, Leo (3 September 2021). "Picture Tree International Boards Toronto-Bound Farha, Debuts Trailer". Variety (in അമേരിക്കൻ ഇംഗ്ലീഷ്). Archived from the original on 17 September 2021. Retrieved 1 December 2022.
- ↑ 2.0 2.1 "Farha". Palestine Cinema Days (in ഇംഗ്ലീഷ്). 10 October 2022. Archived from the original on 28 December 2022. Retrieved 28 December 2022.
- ↑ Ide, Wendy (9 December 2021). "Farha: Red Sea Review". Screen Daily (in ഇംഗ്ലീഷ്). Archived from the original on 4 December 2022. Retrieved 1 December 2022.
- ↑ Hussain, Murtaza (3 December 2022). "Netflix's Farha and the Palestinian Right to Process Pain Through Art". The Intercept. Archived from the original on 4 December 2022. Retrieved 4 December 2022.
The pivotal scene in Farha showing the murder of a Palestinian family depicts the wartime Israeli military in a poor light. Yet far from being unthinkable, such incidents have been documented by Israeli historians as common during the Nakba. "The Jewish soldiers who took part in the massacre also reported horrific scenes: babies whose skulls were cracked open, women raped or burned alive in houses, and men stabbed to death," the historian Ilan Pappe wrote in his book, "The Ethnic Cleansing of Palestine," describing accounts of a massacre that took place in the Palestinian village of Dawaymeh. The massacre in Dawaymeh was just one of countless incidents of ethnic cleansing during this period, many of which have survived in the memory of Palestinians but are only now being recognized by others.
- ↑ Akerman, Iain (24 December 2021). "'I'm not afraid to tell the truth:' Jordanian filmmaker Darin Sallam discusses Farha". Arab News. Archived from the original on 3 December 2022. Retrieved 4 December 2022.
Inspired by the story that Sallam was told as a child (although Radieh has become Farha — played by newcomer Karam Taher), it addresses the horror of the Nakba (the violent removal of Palestinians from their homeland), which is harrowingly depicted from the unique perspective of a young girl trapped inside a single room.