1948 -ലെ ഫലസ്തീനിയൻ കൂട്ടപ്പലായനം

1948 ലെ ഫലസ്‌തീൻ യുദ്ധത്തിൽ ഏഴുലക്ഷം അറബ് ഫലസ്തീനികൾ പലായനം ചെയ്യപ്പെടുകയോ പുറം തള്ളപ്പെടുകയോ ഉണ്ടായ സംഭവവികാസമാണ് 1948 -ലെ ഫലസ്തീനിയൻ കൂട്ടപ്പലായനം അല്ലെങ്കിൽ നക്‌ബ എന്നറിയപ്പെടുന്നത്. ഏകദേശം 700,000 ത്തിലധികംവരുന്ന ഫലസ്തീൻ അറബികൾ; അതായത് യുദ്ധപൂർവ്വ പലസ്തീൻ അറബ് ജനസംഖ്യയുടെ ഏകദേശം പകുതിയോളം പേർ 1948 ലെ പലസ്തീൻ യുദ്ധത്തിൽ പലായനം ചെയ്യുകയോ അവരുടെ വീടുകളിൽ നിന്ന് പുറത്താക്കപ്പെടുകയോ ചെയ്തു.[1] 400 മുതൽ 600 വരെ പലസ്തീൻ ഗ്രാമങ്ങൾ യുദ്ധസമയത്ത് കൊള്ളയടിക്കപ്പെടുകയും അതേസമയം പലസ്തീൻ നഗരപ്രദേശം ഏതാണ്ട് പൂർണ്ണമായും നശിപ്പിക്കപ്പെടുകയും ചെയ്തു.[2]

ഖലീലിയയിൽ നിന്ന് പലായനം ചെയ്യുന്ന കുടുംബാംഗങ്ങൾ

അഭയാർഥികളുടെ കൃത്യമായ എണ്ണത്തിന്റെ കാര്യത്തിൽ അഭിപ്രായ വ്യത്യാസമുണ്ടെങ്കിലും എൺപത് ശതമാനം വരുന്ന അവിടുത്തെ അറബ് സമൂഹം ഈ യുദ്ധത്തിന്റെ ഫലമായി പുറത്താക്കപ്പെടുകയോ പലായനം ചെയ്യുകയോ ഉണ്ടായി. 1948 മെയ് മാസത്തെ ഇസ്രയേലിന്റെ സ്വാതന്ത്ര്യ പ്രഖ്യാപനത്തിനു മുമ്പായി 250,000 മുതൽ 300,000 വരെ ഫിലസ്‌തീനികൾ പുറത്താക്കപ്പെടുന്നതോടെയാണ് അറബ് ഇസ്രായേൽ യുദ്ധം ആരംഭിക്കുന്നത്.

പലായനത്തിന്റെ കാരണങ്ങൾ തിരുത്തുക

ഈ കൂട്ടപ്പലായനത്തിന്റെ കാരണങ്ങൾ ചരിത്രകാരന്മാർക്കിടയിൽ അഭിപ്രായവ്യത്യാസങ്ങൾ മൂലം പല രൂപങ്ങളിൽ കാണപ്പെടുന്നുണ്ട്. യഹൂദ സൈനിക മുന്നേറ്റം, അറബ് ഭൂരിപക്ഷ ഗ്രാമങ്ങളുടെ ഉന്മൂലനം, മനഃശാസ്ത്രപരമായ യുദ്ധം, ദേർ യാസീൻ കൂട്ടക്കൊലയ്ക്ക് ശേഷം[3]:239–240 സയണിസ്റ്റ് നാട്ടുപട നടത്തിയേക്കാവുന്ന മറ്റൊരു കൂട്ടക്കൊലയെക്കുറിച്ചുള്ള ഉൾഭയം പലരെയും സംഭ്രാന്തിയിലാഴ്ത്തിയത്, ഇസ്രായേൽ അധികൃതരുടെ നേരിട്ടുള്ള പുറത്താക്കൽ ഉത്തരവുകൾ, സമ്പന്ന വിഭാഗങ്ങളുടെ സ്വമേധയായുള്ള ഒഴിഞ്ഞുപോക്ക്,[4] പലസ്തീൻ നേതൃത്വത്തിന്റേയും അറബ് പലായന ഉത്തരവുകളുടേയും ശക്തിക്ഷയം,[5][6] യഹൂദ നിയന്ത്രണത്തിൽ ജീവിക്കാനുള്ള വിസമ്മതം എന്നിവയും ഈ കൂട്ടപ്പാലായനത്തെ പ്രബലമായി സ്വാധീനിച്ച ഘടകങ്ങളിൽ ചിലതാണ്.

നിയമങ്ങൾ തിരുത്തുക

പിന്നീട് നിലവിൽവന്ന ആദ്യ ഇസ്രായേലി സർക്കാർ പാസാക്കിയ നിരവധി നിയമങ്ങൾ അറബ് വംശജർ അവരുടെ വീടുകളിലേക്ക് മടങ്ങുന്നതും അവരുടെ സ്വത്തിന്മേലുള്ള അവകാശവും തടഞ്ഞു. അവരും അവരുടെ പിൻമുറക്കാരിൽ ഏറിയപങ്കും നിലവിൽ അഭയാർഥികളായിത്തന്നെ തുടരുന്നു.[7][8] പലസ്തീനികളെ അവരുടെ ദേശത്തുനിന്ന് പുറത്താക്കിയതിനെ വംശീയ ഉന്മൂലനമെന്ന്[9][10][11] ചില ചരിത്രകാരന്മാർ വിശേഷിപ്പിക്കുമ്പോൾ മറ്റുള്ളവർ ഈ ആരോപണത്തെ എതിർക്കുന്നു.[12][13][14]

നക്ബ ദിനം തിരുത്തുക

പ്രധാന ലേഖനം: നക്ബ ദിനം

ഈ ദുരന്തദിനത്തെ ഓർമ്മിച്ചുകൊണ്ട് എല്ലാ വർഷവും മെയ് 15-ന് നക്ബ ദിനം ആചരിക്കാറുണ്ട്[15].

അവലംബം തിരുത്തുക

  1. McDowall, David; Claire Palley (1987). The Palestinians. Minority Rights Group Report no 24. p. 10. ISBN 978-0-946690-42-8.
  2. Bardi, Ariel Sophia (March 2016). "The "Architectural Cleansing" of Palestine". American Anthropologist. 118 (1): 165–171. doi:10.1111/aman.12520.
  3. Morris, Benny. The Birth of the Palestinian Refugee Problem Revisited, Cambridge University Press, 2004. ISBN 978-0-521-81120-0
  4. Schechtman, Joseph (1952). The Arab Refugee Problem. New York: Philosophical Library. p. 4.
  5. Pittsburgh Press (May 1948). "British Halt Jerusalem Battle". UP. Retrieved 17 December 2010. The British spokesman said that all 12 members of the Arab Higher Committee have left Palestine for neighboring Arab states… Walter Eyelan, the Jewish Agency spokesman, said the Arab leaders were victims of a "flight psychosis" which he said was sweeping Arabs throughout Palestine.
  6. Blomeley, Kristen (March 2005). "The 'new historians' and the origins of the Arab/Israeli conflict". Australian Journal of Political Science. 40 (1): 125–139. doi:10.1080/10361140500049487. S2CID 143673606.
  7. Kodmani-Darwish, p. 126; Féron, Féron, p. 94.
  8. "Overview". United Nations Relief and Works Agency for Palestine Refugees (UNRWA). Retrieved 29 October 2011.
  9. Ian Black (26 November 2010). "Memories and maps keep alive Palestinian hopes of return". The Guardian.
  10. Ilan Pappé, 2006
  11. Shavit, Ari. "Survival of the Fittest? An Interview with Benny Morris" Archived 2021-09-05 at the Wayback Machine.. Logos. Winter 2004
  12. David Matas (2005). Aftershock: anti-zionism and anti-semitism. Dundurn Press Ltd. pp. 555–558. ISBN 978-1-55002-553-8.
  13. Mêrôn Benvenis'tî (2002). Sacred landscape: the buried history of the Holy Land since 1948. University of California Press. pp. 124–127. ISBN 978-0-520-23422-2.
  14. Benny Morris (21 February 2008). "Benny Morris on fact, fiction, & propaganda about 1948". The Irish Times, reported by Jeff Weintraub Archived 2020-10-03 at the Wayback Machine.
  15. David W. Lesch; Benjamin Frankel (2004). History in Dispute: The Middle East since 1945 (Illustrated ed.). St. James Press. p. 102. ISBN 9781558624726. The Palestinian recalled their "Nakba Day", "catastrophe" — the displacement that accompanied the creation of the State of Israel — in 1948.