ഫൗസത് ബലോഗുൻ

ഒരു നൈജീരിയൻ നടി

പ്രധാനമായും യൊറൂബ സിനിമകളിൽ അഭിനയിച്ച ഒരു നൈജീരിയൻ നടിയാണ് ഫൗസത്ത് ബലോഗുൻ (മാഡം സജെ എന്നും അറിയപ്പെടുന്നു[1] ജനനം ഫെബ്രുവരി 13, 1959). 1990-ൽ എറിൻ കീ കീ എന്ന പേരിൽ ഒരു ടെലിവിഷൻ പരമ്പരയിൽ അവർ മാമാ സജെ ആയി അഭിനയിച്ചു. ഫൗസത്ത് 80-ലധികം സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.[2][3]

Fausat Balogun
ജനനം
Fausat Balogun

(1959-02-13) ഫെബ്രുവരി 13, 1959  (65 വയസ്സ്)
ദേശീയതNigerian
മറ്റ് പേരുകൾMadam Saje
തൊഴിൽFilm actress
സജീവ കാലം1975–present

നടൻ റാഫിയു ബലോഗുനെയാണ് ബാലോഗുൻ വിവാഹം കഴിച്ചത്. അവർ വിവാഹിതരാകുന്നതിന് മുമ്പ് അദ്ദേഹം അവരുടെ ബോസ് ആയിരുന്നു.[1] അവർ പ്രശസ്തയായ സമയത്ത് അവരുടെ കുട്ടികൾ മുതിർന്നവരായിരുന്നു. അവരുടെ മൂത്ത മകൻ ഒരു സംവിധായകനും ഇളയ മകൾ ഒരു നടിയുമാണ്.[1][4]

അംഗീകാരങ്ങൾ തിരുത്തുക

സിറ്റി പീപ്പിൾ എന്റർടൈൻമെന്റ് അവാർഡുകളുടെ 2016-ലെ പതിപ്പിൽ, "നൈജീരിയയിലെ സിനിമാ വ്യവസായത്തിന്റെ വളർച്ചയ്ക്ക് അവരുടെ ശ്രദ്ധേയമായ സംഭാവനകൾക്ക്" ഒരു പ്രത്യേക അംഗീകാര അവാർഡ് അവർക്ക് ലഭിച്ചു.[5]

അവലംബം തിരുത്തുക

  1. 1.0 1.1 1.2 Bada, Gbenga (16 May 2015). "'I reject scripts from English speaking movies,' Yoruba actress reveals". Pulse Nigeria. Retrieved 10 January 2016.
  2. Olonilua, Ademola (16 May 2015). "Fausat Balogun Madam Saje:How I Met My Husband Rafiu & My Journey Into Nollywood". Naija Gists. Retrieved 10 January 2016.
  3. "Why I Reject English Role... Madam Saje". Daily Times of Nigeria. 21 May 2015. Archived from the original on 9 September 2015. Retrieved 10 January 2016.
  4. "Interview With Yoruba Actress Fausat Balogun a.k.a Madam Saje". Daily Mail Nigeria. 26 January 2015. Archived from the original on 2016-02-08. Retrieved 10 January 2016.
  5. Adedayo Showemimo (26 July 2016). "Full List Of Winners at 2016 City People Entertainment Awards". Nigerian Entertainment Today. Archived from the original on 8 December 2016. Retrieved 28 July 2016.

പുറംകണ്ണികൾ തിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫൗസത്_ബലോഗുൻ&oldid=3788055" എന്ന താളിൽനിന്ന് ശേഖരിച്ചത്