ഫ്ലോറൻസ് ബാർബറ സീബർട്ട് (ഒക്ടോബർ 6, 1897 - ഓഗസ്റ്റ് 23, 1991)[2] ഒരു അമേരിക്കൻ ബയോകെമിസ്റ്റായിരുന്നു. സജീവ ഏജന്റായ ആന്റിജൻ ട്യബർകുലിനെ ഒരു പ്രോട്ടീനായി തിരിച്ചറിയുകയും തുടർന്ന് ട്യബർകുലിന്റെ ശുദ്ധമായ പ്യൂരിഫൈഡ് പ്രോട്ടീൻ ഡെറിവേറ്റീവിനെ (പിപിഡി) വേർതിരിച്ചെടുക്കുന്നതിന് വിശ്വസനീയമായ ടിബി പരിശോധനയുടെ വികസനവും ഉപയോഗവും പ്രാപ്തമാക്കി. സീബർട്ടിനെ ഫ്ലോറിഡ വിമൻസ് ഹാൾ ഓഫ് ഫെയിമിലേക്കും നാഷണൽ വിമൻസ് ഹാൾ ഓഫ് ഫെയിമിലേക്കും ഉൾപ്പെടുത്തുകയുണ്ടായി.

ഫ്ലോറൻസ് ബി. സീബർട്ട്
ജനനംOctober 6, 1897
മരണംഓഗസ്റ്റ് 23, 1991(1991-08-23) (പ്രായം 93)
ദേശീയതഅമേരിക്കൻ
കലാലയംഗൗച്ചർ കോളേജ്
Yale University
അറിയപ്പെടുന്നത്Isolating a pure form of tuberculin
പുരസ്കാരങ്ങൾഹോവാർഡ് ടെയ്‌ലർ റിക്കറ്റ്‌സ് പ്രൈസ്, ചിക്കാഗോ (1924)

ട്രൂഡോ മെഡൽ, ദേശീയ ക്ഷയരോഗ സംഘടന (1938)

Garvan–Olin Medal (1942)

അമേരിക്കൻ അസോസിയേഷൻ ഓഫ് യൂണിവേഴ്സിറ്റി വുമൺ അച്ചീവ്മെന്റ് അവാർഡ് (1943)
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംബയോകെമിസ്ട്രി
സ്ഥാപനങ്ങൾപെൻ‌സിൽ‌വാനിയ സർവകലാശാല
ഡോക്ടർ ബിരുദ ഉപദേശകൻലഫായെറ്റ് മെൻഡൽ

ആദ്യകാല ജീവിതവും വിദ്യാഭ്യാസവും

തിരുത്തുക

1897 ഒക്ടോബർ 6 ന് പെൻ‌സിൽ‌വാനിയയിലെ ഈസ്റ്റണിൽ ജോർജ്ജ് പീറ്റർ സീബർട്ടിന്റെയും ബാർബറ (മെമ്മർട്ട്) സീബർട്ടിന്റെയും മകളായി സീബർട്ട് ജനിച്ചു. മൂന്നാമത്തെ വയസ്സിൽ ഫ്ലോറൻസിന് പോളിയോ പിടിപെട്ടു.[3] അതിനാൽ അവർക്ക് ലെഗ് ബ്രേസ് ധരിക്കേണ്ടിവന്നു.[4] ജീവിതകാലം മുഴുവൻ മുടന്തുമായി നടന്നു.[5] കൗമാരപ്രായത്തിൽ തന്നെ, പ്രശസ്ത ശാസ്ത്രജ്ഞരുടെ ജീവചരിത്രങ്ങൾ സീബർട്ട് വായിച്ചതായി രേഖപ്പെടുത്തിയിട്ടുണ്ട്. അത് അവരുടെ ശാസ്ത്രത്തോടുള്ള താൽപ്പര്യത്തിന് പ്രചോദനമായി.

ബാൾട്ടിമോറിലെ ഗൗച്ചർ കോളേജിൽ സീബർട്ട് തന്റെ ബിരുദപഠനം നടത്തി.[6] 1918-ൽ ഫൈ ബീറ്റ കപ്പ ബിരുദം നേടി.[7]സീബർട്ടും അവരുടെ രസതന്ത്ര അധ്യാപകരിലൊരാളായ ജെസ്സി ഇ. മൈനറും ന്യൂജേഴ്‌സിയിലെ ഗാർഫീൽഡിലെ ഹാമേഴ്‌സ്ലി പേപ്പർ മില്ലിലെ കെമിസ്ട്രി ലബോറട്ടറിയിൽ യുദ്ധകാല ജോലി ചെയ്തു.[7]

1923-ൽ യേൽ സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രിയിൽ ഡോ. സീബർട്ട് പിഎച്ച്ഡി നേടി. [7]യേലിൽ ലഫായെറ്റ് മെൻഡലിന്റെ നിർദ്ദേശപ്രകാരം പാൽ പ്രോട്ടീനുകൾ കുത്തിവയ്ക്കുന്നത് പഠിച്ചു.[8]ഈ പ്രോട്ടീനുകൾ ബാക്ടീരിയകളാൽ മലിനമാകുന്നത് തടയാൻ അവർ ഒരു രീതി വികസിപ്പിച്ചു. 1921 മുതൽ 1922 വരെ വാൻ മീറ്റർ ഫെലോയും യേൽ യൂണിവേഴ്‌സിറ്റിയിൽ 1922 മുതൽ 1923 വരെ അമേരിക്കൻ ഫിസിയോളജിക്കൽ സൊസൈറ്റി പോർട്ടർ ഫെലോയുമായിരുന്നു.[9]

പ്രൊഫഷണൽ നേട്ടങ്ങളും അവാർഡുകളും

തിരുത്തുക

1923-ൽ സീബർട്ട് ചിക്കാഗോ സർവകലാശാലയിലെ ഓതോ എസ്.എ സ്പ്രാഗ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിൽ [10] പോസ്റ്റ്ഡോക്ടറൽ ഫെലോ ആയി ജോലി ചെയ്തു. അമേരിക്കൻ ഫിലോസഫിക്കൽ സൊസൈറ്റിയുടെ പോർട്ടർ ഫെലോഷിപ്പ് ആണ് അവർക്ക് ധനസഹായം നൽകിയത്, ഇത് സ്ത്രീകൾക്കും പുരുഷന്മാർക്കും മത്സരമുള്ള ഒരു അവാർഡ് ആയിരുന്നു. ചിക്കാഗോ സർവകലാശാലയിലെ റിക്കറ്റ്‌സ് ലബോറട്ടറിയിലും പാർട്ട് ടൈം ചിക്കാഗോയിലെ സ്പ്രാഗ് മെമ്മോറിയൽ ഇൻസ്റ്റിറ്റ്യൂട്ടിലും സീബർട്ട് ജോലി ചെയ്തു.[11]

1924-ൽ, യേലിൽ ആരംഭിച്ച് ചിക്കാഗോയിൽ തുടരുന്ന ജോലിക്കായി ചിക്കാഗോ സർവകലാശാലയുടെ ഹോവാർഡ് ടെയ്‌ലർ റിക്കറ്റ്‌സ് സമ്മാനം ലഭിച്ചു.[11] യേലിൽ അവർ ഒരു കൗതുകകരമായ കണ്ടെത്തൽ റിപ്പോർട്ട് ചെയ്തു. ഇൻട്രാവീനസ് കുത്തിവയ്പ്പുകൾ പലപ്പോഴും രോഗികളിൽ പനി ഉണ്ടാക്കുന്നു. ബാക്ടീരിയ ഉൽ‌പാദിപ്പിക്കുന്ന വിഷവസ്തുക്കൾ മൂലമാണ് പനി ഉണ്ടായതെന്ന് ഡോ. സീബർട്ട് നിർണ്ണയിച്ചു. ഡിസ്റ്റിലേഷൻ ഫ്ലാസ്കിലെ ചുട്ടുതിളക്കുന്ന വെള്ളത്തിൽ നിന്ന് സ്പ്രേ ചെയ്ത ഫ്ലാസ്കിലെ ഡിസ്റ്റിൽഡ് വെള്ളത്തെ മലിനപ്പെടുത്താൻ വിഷവസ്തുക്കൾക്ക് കഴിഞ്ഞു.[11]ഡിസ്റ്റിലേഷൻ പ്രക്രിയയിൽ മലിനീകരണം തടയുന്നതിനായി സീബർട്ട് ഒരു പുതിയ സ്പ്രേ-ക്യാച്ചിംഗ് കെണി കണ്ടുപിടിച്ചു.[12]അമേരിക്കൻ ജേണൽ ഓഫ് ഫിസിയോളജിയിൽ പൈറോജൻ രഹിത പ്രക്രിയ പ്രസിദ്ധീകരിച്ചു. ഇത് പിന്നീട് ഫുഡ് ആൻഡ് ഡ്രഗ് അഡ്മിനിസ്ട്രേഷൻ, നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത്, വിവിധ ഫാർമസ്യൂട്ടിക്കൽ സ്ഥാപനങ്ങൾ എന്നിവ അംഗീകരിച്ചു.[13]പൈറോജനുകളെക്കുറിച്ചുള്ള പ്രവർത്തനത്തിന് 1962-ൽ അമേരിക്കൻ അസോസിയേഷൻ ഓഫ് ബ്ലഡ് ബാങ്കുകളിൽ നിന്നുള്ള ജോൺ എലിയറ്റ് മെമ്മോറിയൽ അവാർഡും ലഭിച്ചു.[7]

1924-28 വരെ ചിക്കാഗോ സർവകലാശാലയിൽ പാത്തോളജിയിൽ ഇൻസ്ട്രക്ടറായി സേവനമനുഷ്ഠിച്ച സീബർട്ട് 1928-ൽ ബയോകെമിസ്ട്രിയിൽ അസിസ്റ്റന്റ് പ്രൊഫസറായി നിയമിക്കപ്പെട്ടു. 1927-ൽ അവരുടെ ഇളയ സഹോദരി മാബെൽ ചിക്കാഗോയിലേക്ക് താമസം മാറി സീബർട്ടിനോടൊപ്പം സെക്രട്ടറിയായും റിസർച്ച് അസിസ്റ്റന്റായും ജോലി ചെയ്തിരുന്നു. [7]

  1. Lambert, Bruce (1991-08-31). "Dr. Florence B. Seibert, Inventor Of Standard TB Test, Dies at 93". The New York Times. The New York Times Company. Archived from the original on 10 March 2014. Retrieved 15 July 2012.{{cite news}}: CS1 maint: bot: original URL status unknown (link)
  2. "Florence B. Seibert". Social Security Death Index. New England Historic Genealogical Society. Retrieved 27 April 2011.
  3. Yost, Edna (1943). American Women of Science. Philadelphia and New York: Frederick A. Stokes Company.
  4. "<italic>America's Ambassadors to England, 1785–1929: a Narrative of American Diplomatic Relations</italic>. By <sc>Beckles Willson</sc>. (New York: Frederick A. Stokes Company. 1929. Pp. xiv, 497. $5.00)". The American Historical Review. 1929-10. doi:10.1086/ahr/35.1.135. ISSN 1937-5239. {{cite journal}}: Check date values in: |date= (help)
  5. "Florence Seibert, American Biochemist, 1897–1991". Chemistry Explained. Retrieved 26 October 2015.
  6. Ogilvie, Marilyn; Harvey, Joy (2000). The biographical dictionary of women in science. New York: Routledge. p. 1173. ISBN 0-415-92038-8. Retrieved 26 October 2015.
  7. 7.0 7.1 7.2 7.3 7.4 "Florence B. Seibert". Encyclopedia of World Biography. The Gale Group Inc. 2004.
  8. "Florence Barbara Seibert papers, 1920-1977". American Philosophical Society. Retrieved 26 October 2015.
  9. Notable women in the physical sciences : a biographical dictionary. Shearer, Benjamin F., Shearer, Barbara Smith. Westport, Conn.: Greenwood Press. 1997. ISBN 0313293031. OCLC 34894324.{{cite book}}: CS1 maint: others (link)
  10. "History". www.spragueinstitute.org. Retrieved 2017-11-11.
  11. 11.0 11.1 11.2 Yount, Lisa (2008). A to Z of women in science and math. New York: Facts On File. pp. 265–266. ISBN 978-0816066957. Retrieved 26 October 2015.[unreliable source?]
  12. "Esmond R. Long and Florence B. Seibert". Chemical Heritage Foundation. Archived from the original on January 13, 2012. Retrieved April 27, 2011.
  13. "Search Tips advanced search magbottom Dr. Florence Seibert Historical Marker". Explore PA History. Retrieved 26 October 2015.

ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found ലുവ പിഴവ് package.lua-ൽ 80 വരിയിൽ : module 'Module:Navbox with collapsible groups/configuration' not found

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക

കൂടുതൽ വായനയ്ക്ക്

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫ്ലോറൻസ്_ബി._സീബർട്ട്&oldid=3348532" എന്ന താളിൽനിന്ന് ശേഖരിച്ചത്