അലങ്കാര അക്വേറിയം മത്സ്യങ്ങളാണ് ഫ്‌ളവർഹോൺ സിക്ലിഡുകൾ. അവയുടെ വർണ്ണാഭമായ നിറങ്ങളും തലകളുടെ ആകൃതിയും അടിസ്ഥാനമാക്കി നാമകരണം ചെയ്തിരിക്കുന്നു. അവയുടെ തലയിൽ ഒരു തരം ചെറിയ വീക്കം അഥവാ കോക്ക് ഔപചാരികമായി ഇതിനെ ഒരു ന്യൂചൽ മുഴ എന്നാണ് വിളിക്കുന്നത്. ബ്ലഡ് പാരറ്റ് സിക്ലിഡുകളെപ്പോലെ, അവ മനുഷ്യനിർമിത സങ്കരയിനങ്ങളാണ്. അവയുടെ വന്യയിനം മാത്രം നിലനിൽക്കുന്നു. മലേഷ്യ, തായ്ലൻഡ്, തായ്‌വാൻ എന്നിവിടങ്ങളിൽ ആദ്യമായി വികസിപ്പിച്ചെടുത്ത ഇവ ഏഷ്യൻ മത്സ്യവളർത്തൽ വിനോദതല്പരർക്കിടയിൽ വളരെ പ്രചാരത്തിലായി. യുഎസിലെയും യൂറോപ്പിലെയും വിനോദതൽപ്പരർ ഇവയെ വളർത്തുന്നു. നിരവധി കാസ്റ്റ്-ഓഫ് ഫ്ലവർഹോർണുകൾ വന്യയിനമായി വളർത്തുന്നു. പ്രത്യേകിച്ചും സിംഗപ്പൂരിലും മലേഷ്യയിലും, അവ ഒരു അധിനിവേശ വളർത്തുമത്സ്യമായി മാറിയിരിക്കുന്നു. അവയുടെ ഇറക്കുമതി ഓസ്‌ട്രേലിയയിൽ നിരോധിച്ചിരിക്കുന്നു.

Golden Base type flowerhorn

ഉത്ഭവം തിരുത്തുക

ഫ്ലവർഹോൺ പ്രജനനം 1993 മുതൽ തുടങ്ങുകയും[1] തായ്‌വാനികളും മലേഷ്യക്കാരും രാജ്യത്തിന്റെ പടിഞ്ഞാറൻ ഭാഗത്ത് കാണപ്പെടുന്ന 'കലോയി' അല്ലെങ്കിൽ 'യുദ്ധക്കപ്പലുകൾ' എന്നറിയപ്പെടുന്ന മുമ്പോട്ട്‌ ഉന്തിനിൽക്കുന്ന തലകളുള്ള മത്സ്യത്തെ പ്രശംസിക്കുകയും ചെയ്തു. 1994 ആയപ്പോഴേക്കും റെഡ് ഡെവിൾ സിക്ലിഡുകളും (സാധാരണയായി ആംഫിലോഫസ് ലാബിയറ്റസ്) ട്രിമാക് സിക്ലിഡുകളും (ആംഫിലോഫസ് ട്രൈമാകുലറ്റസ്) മധ്യ അമേരിക്കയിൽ നിന്ന് മലേഷ്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ബ്ലഡ് പാരറ്റ് സിക്ലിഡിന്റെ സങ്കരയിനം തായ്‌വാനിൽ നിന്ന് മലേഷ്യയിലേക്ക് ഇറക്കുമതി ചെയ്യുകയും ഈ മത്സ്യങ്ങളെ ഒരുമിച്ച് വളർത്തുകയും ഫ്ലവർഹോണിന്റെ സങ്കരയിനമുണ്ടാക്കുകയും ചെയ്തു.

1995-ൽ ഹ്യൂമൻ ഫെയ്സ് റെഡ് ഗോഡ് ഓഫ് ഫോർച്യൂൺ ഉപയോഗിച്ച് കൂടുതൽ ബ്ലഡ് പാരറ്റുകളുടെ സങ്കരയിനമുണ്ടാക്കി. ഇതിൽ നിന്ന് അഞ്ച് നിറങ്ങളിലുള്ള ഗോഡ് ഓഫ് ഫോർച്യൂൺ എന്ന പുതിയ ഇനമുണ്ടായി. മനോഹരമായ നിറങ്ങളാൽ ഈ മത്സ്യം പെട്ടെന്ന് ജനപ്രിയമായി. തെരഞ്ഞെടുത്ത സങ്കരയിനമുണ്ടാക്കൽ 1998 വരെ തുടർന്നു. ഏഴ് നിറങ്ങളിലുള്ള ബ്ലൂ ഫെയറി മൗത്ത് (ഗ്രീനിഷ് ഗോൾഡ് ടൈഗർ എന്നും അറിയപ്പെടുന്നു) മധ്യ അമേരിക്കയിൽ നിന്ന് ഇറക്കുമതി ചെയ്യുകയും തായ്‌വാനിൽ നിന്നുള്ള ജിൻ ഗാംഗ് ബ്ലഡ് പാരറ്റുമായി സങ്കരയിനമുണ്ടാക്കുകയും ചെയ്തു. ഈ സങ്കരയിന ആദ്യ തലമുറയിലെ ഹുവ ലുവോ ഹാൻ ഫ്ലവർഹോൺ സങ്കരയിനങ്ങളിലേക്ക് (പലപ്പോഴും ഇംഗ്ലീഷിൽ ലുഹാൻസ് എന്ന് വിളിക്കപ്പെടുന്നു) നയിച്ചു. അവ പിന്നീട് ഫ്ലവർഹോൺ എന്നറിയപ്പെടുന്നു.

പടിഞ്ഞാറ് നിന്നെത്തിയത് തിരുത്തുക

ലുഹാൻ‌സ് ആദ്യമായി അമേരിക്കയിലേക്ക് ഇറക്കുമതി ചെയ്തപ്പോൾ, ഈ മത്സ്യങ്ങളിൽ ഫ്ലവർ‌ഹോൺ, എന്നീ രണ്ട് ഇനം മാത്രമേ വിതരണത്തിനായി ഉണ്ടായിരുന്നുള്ളൂ.[1]മുത്തുകൾ (ചർമ്മത്തിൽ വെള്ളി-വെളുത്ത പാടുകൾ), ഇല്ലാത്തവ എന്നിങ്ങനെ രണ്ട് തരത്തിലാണ് ഫ്ലവർഹോർണുകൾ വന്നത്. ഗോൾഡൻ ബേസിൽ മങ്ങിയതും അല്ലാത്തതും ആയ രണ്ട് ഇനങ്ങൾ ഉണ്ടായിരുന്നു. ഫ്ലവർ‌ഹോണുകളിൽ‌, മുത്തുകളില്ലാത്തവ മുത്തുകളുള്ളവയെക്കാളിലും പെട്ടെന്ന്‌ ജനപ്രീതിയിൽ‌ മറികടന്നു മുത്തു-സ്കെയിൽ‌ ഫ്ലവർ‌ഹോണുകളായിത്തീർ‌ന്നു. അവ ഷെൻ‌ ഷു ഇനമായി വികസിപ്പിച്ചു. ഫ്ലവർഹോണിന്റെ ചാരനിറത്തിലുള്ള ചർമ്മത്തിന് പകരം ഗോൾഡൻ ബേസിൽ, മങ്ങാത്തവയിൽ ആകർഷകമായ സ്വർണ്ണ ചർമ്മം വികസിപ്പിച്ചു.

1999 ആയപ്പോഴേക്കും അമേരിക്കൻ വിപണിയിൽ നാല് തരം ഫ്ലവർഹോൺ ലഭ്യമാണ്: റെഗുലർ ഫ്ലവർഹോൺസ്, മുത്ത്-സ്കെയിൽ ഫ്ലവർഹോൺസ്, ഗോൾഡൻ ഫ്ലവർഹോൺസ്, ഫേഡറുകൾ.[1]വാണിജ്യ സങ്കരയിനനിർമ്മാതാക്കൾ വർദ്ധിക്കുകയും ഒപ്പം പദാവലിയിൽ കാര്യമായ പരിഗണനയില്ലാതെ മത്സ്യത്തെ കാഴ്ചയ്ക്കനുസരിച്ച് തിരഞ്ഞെടുത്തു.[1]തൽഫലമായി, പേരുകൾ ആശയക്കുഴപ്പത്തിലാകുകയും രക്ഷാകർതൃത്വം അടയാളപ്പെടുത്തുന്നത് പ്രയാസകരമാവുകയും ചെയ്തു.

2000 മുതൽ 2001 വരെ, കംഫ ഇനം പ്രത്യക്ഷപ്പെട്ടു. വീജ ജനുസ്സിലെ ഏതെങ്കിലും ഇനം അല്ലെങ്കിൽ പാരറ്റ് സിക്ലിഡിലെ ഏതെങ്കിലും തരത്തിലുള്ള ഫ്ലവർഹോണിന്റെ സങ്കരയിനങ്ങളായിരുന്നു ഇവ.[1]ഹ്രസ്വമായ വായ, ചുറ്റിയ വാലുകൾ, കുഴിഞ്ഞ കണ്ണുകൾ, വലിയ തല മുഴ എന്നിങ്ങനെയുള്ള ചില പുതിയ സ്വഭാവവിശേഷങ്ങൾ ഇവയിലൂടെ കൊണ്ടുവന്നു. ഇത് കണ്ട്, ചെൻ സൂവിനെ വളർത്തുന്നവർ കം‌ഫ ഇനങ്ങളുമായി തങ്ങളുടെ മത്സ്യത്തെ വേഗത്തിൽ വളർത്തിയെടുക്കാനും കൂടുതൽ വർണ്ണാഭമായി മാറ്റാനും തുടങ്ങി.[1]

പരിപാലനം തിരുത്തുക

ഫ്ലവർഹോൺ സിക്ലിഡുകളുടെ ആയുസ്സ് 10-12 വർഷമാണ്. ഇവ സാധാരണയായി 80–85 ° F ജല താപനിലയിലും 7.4–8.0 പി.എച്ച്.ലും പരിപാലിക്കാൻ അവക്ക് കുറഞ്ഞത് 55 ഗാലൻ ടാങ്ക് ആവശ്യമാണ്. കൂടുതൽ സൗകര്യം 125 ഗാലൻ ടാങ്ക് ആണ്. ഒരു സങ്കരയിനം ജോഡിക്ക് വലിപ്പം അനുസരിച്ച് 150 ഗാലൻ‌ അല്ലെങ്കിൽ‌ കൂടുതൽ‌ ടാങ്ക് ആവശ്യമായി വന്നേക്കാം. ആക്രമണാത്മകവും പ്രദേശികവുമായതിനാൽ രണ്ടോ അതിലധികമോ ഇനം ഫ്ലവർഹോർണുകൾ സാധാരണയായി ഒരുമിച്ച് സൂക്ഷിക്കില്ല, പക്ഷേ ടാങ്ക് പാർപ്പിടങ്ങളെ അക്രിലിക് ഡിവൈഡറുകൾ അല്ലെങ്കിൽ മുട്ട ക്രേറ്റുകൾ ഉപയോഗിച്ച് വിഭജിക്കുന്നു.

സങ്കരയിനങ്ങളിൽ ആണും പെണ്ണും തമ്മിൽ വേർതിരിച്ചറിയാൻ നിരവധി മാർഗങ്ങളുണ്ട്. സാധാരണയായി, ആൺ പെണ്ണിനെക്കാൾ വലുതാണ്, പക്ഷേ ചില അപവാദങ്ങളുണ്ട്. ആൺ മത്സ്യത്തിന് നെറ്റിയിൽ കോക്ക് അഥവാ നുച്ചൽ മുഴയും സാധാരണയായി തിളക്കമാർന്നതും കൂടുതൽ വ്യക്തവുമായ നിറവും കാണപ്പെടുന്നു. മിക്ക ഇനങ്ങളിലും പെൺ‌മത്സ്യത്തിന് പിൻവശത്തെ ചിറകുകളിൽ കറുത്ത പുള്ളികളാണുള്ളത്. അതേസമയം ആൺ മത്സ്യത്തിന് സാധാരണയായി വലിയ ഗുദവും, പിൻഭാഗ ചിറകുകളും കാണപ്പെടുന്നു. പെൺ‌മത്സ്യത്തിന് പ്രത്യേകിച്ചും പ്രജനനത്തിന് തയ്യാറാകുമ്പോൾ ഓറഞ്ച് വയറുണ്ടാകും. ആൺ മത്സ്യത്തിന്റെ വായ പെണ്ണിനേക്കാൾ കട്ടിയുള്ളതും കൂടുതൽ വ്യക്തവുമാണ്. ഫ്ലവർഹോണിന്റെ ലിംഗം നിർണ്ണയിക്കാനുള്ള ഒരു മാർഗ്ഗം, പ്രായപൂർത്തിയായ പെൺമത്സ്യം എല്ലാ മാസവും ആൺ മത്സ്യമില്ലാതെ തന്നെ മുട്ടയിടും എന്നതാണ്.[2]

ഹോൾ-ഇൻ-ഹെഡ് രോഗം, "ഇച്", ദഹന തടസ്സങ്ങൾ എന്നിവ ഉൾപ്പെടെ നിരവധി രോഗങ്ങൾക്ക് ഫ്ലവർഹോൺ സിക്ലിഡുകൾ വിധേയമാണ്.

ഇനങ്ങൾ തിരുത്തുക

 
വിവിധ രാജ്യങ്ങളിൽ നിന്നും ബ്രീഡർമാരിൽ നിന്നുമുള്ള നിരവധി ഇനങ്ങൾ (strains) അടങ്ങുന്ന പൊതുവായ ഫ്ലവർഹോൺ ഇനങ്ങളുടെ വർഗ്ഗീകരണം.

യഥാർത്ഥ ഫ്ലവർഹോൺ സങ്കരയിനത്തിനെ ലുഹാൻസ് എന്നാണ് വിളിക്കുന്നത് (അർഹത്തിന്റെ ബുദ്ധമത സങ്കൽപ്പത്തിന്റെ ചൈനീസ് പദത്തിൽ നിന്ന്). പ്രധാനമായും നാല് ഇനങ്ങൾ ചെൻ സു, ഗോൾഡൻ മങ്കി, കമ്പ, ഗോൾഡൻ ബേസ് ഗ്രൂപ്പ്, [1] ഇതിൽ ഫേഡേഴ്‌സും ഗോൾഡൻ ട്രിമാക്കും ഉൾപ്പെടുന്നു. അവയെ ചിലപ്പോൾ ഇനങ്ങൾ എന്ന് വിളിക്കാറുണ്ട്, എന്നിരുന്നാലും സാങ്കേതികമായി ഈ പദം പൂർണ്ണമായും വളർത്തു ഇനങ്ങളെ മാത്രം സൂചിപ്പിക്കുന്നു.

കിംഗ് കോംഗ് പാരറ്റ്സും റെഡ് ഇൻ‌ഗോട്ടുകളും തിരുത്തുക

ബ്ലഡ് പാരറ്റ് സിക്ലിഡുകളാണ് സിക്ലിഡ് സങ്കരയിനങ്ങളുടെ ആദ്യകാല ഇനം. അതേസമയം കിംഗ് കോംഗ് പാരറ്റ് ഫ്ലവർഹോൺ സങ്കരയിനങ്ങളുടെ പരിവർത്തനത്തിന്റെ ആദ്യ ഘട്ടത്തെ പ്രതിനിധീകരിക്കുന്നു. ബ്ലഡ് പാരറ്റ് സിക്ലിഡുകൾ ചെറുതാണ്, വലിയ തല, കൂടുതൽ ഉന്തിനിൽക്കുന്ന കണ്ണുകൾ, വി ആകൃതിയിലുള്ള വായ എന്നിവ ഇവയുടെ സവിശേഷതയാണ്. കിംഗ് കോംഗ് പാരറ്റ് വലിപ്പമുള്ളതാണ്. ചുവപ്പ് കലർന്ന ഓറഞ്ച് നിറവും, ഗുദഭാഗത്തെ ചിറകുകൾ ചെറുതാണ്. കിംഗ് കോങ്ങിന്റെ ആകൃതി റെഡ് ഡെവിൾ സിക്ലിഡിന് സമാനമാണ്. ഇത് 18 സെന്റിമീറ്റർ വലിപ്പത്തിൽ എത്തുമ്പോൾ, വായയുടെ ആകൃതി കൂടുതൽ ഉന്തിനിൽക്കുന്ന താടിയെല്ലുള്ള ഒരു ത്രികോണത്തിലേക്ക് മാറുന്നു. ഈ മത്സ്യങ്ങളിൽ 20% മാത്രമേ അര കിലോഗ്രാം വലിപ്പത്തിൽ വളരുകയുള്ളൂ.[1]

പിഗ്മെന്റ് കുത്തിവയ്പ്പിലൂടെ കിംഗ് കോംഗ് പാരറ്റ് ചിലപ്പോൾ പർപ്പിൾ അല്ലെങ്കിൽ നീല നിറമായിരിക്കും. ഈ രീതി മത്സ്യത്തിന് അനാരോഗ്യകരമാണ്. കാലത്തിനനുസരിച്ച് നിറം മങ്ങും.[1]സ്വാഭാവിക നിറങ്ങളോടും ആകർഷണങ്ങളോടും കൂടിയ പാരറ്റ് സിക്ലിഡുകൾക്ക് സ്വാഭാവികമായും ചുവന്ന നിറം കൂടുതൽ വികാസം പ്രാപിക്കുന്നു. കൂടുതൽ പ്രജനനത്തിനൊപ്പം, വൃത്താകൃതിയിലുള്ള ശരീര ആകൃതി തിരഞ്ഞെടുക്കാനും സാധിക്കുന്നു. പിൻഭാഗത്തെ ചിറകുകൾ, ഗുദഭാഗത്തെ ചിറകുകൾ, എന്നിവ വാൽ ചിറകുകളേക്കാൾ നീളമുള്ളതാണ്. കൂടാതെ വായ സ്വാഭാവികമായി തുറക്കാനും അടയ്ക്കാനും സാധിക്കുന്നു. ഈ മത്സ്യങ്ങൾക്ക് വ്യക്തമായ കണ്ണുകളുണ്ട്, അവയിൽ 90% 1 കിലോയിലോ അതിൽ കൂടുതലോ വളരുന്നു. ഫ്ലവർഹോൺ മത്സ്യങ്ങൾക്ക് തലയുടെ ആകൃതി പ്രത്യേകസവിശേഷതയാണ്.[1]

റെഡ് മമ്മൺ, റെഡ് ഇൻ‌കോട്ട് ഇനങ്ങൾ ഈ സങ്കരയിന സിക്ലിഡുകളിൽ ഏറ്റവും സാധാരണമാണ്. ഈ രണ്ട് മത്സ്യങ്ങളും ഫെങ് ഷൂയിയിൽ മൂല്യമേറിയതാണ്.[3]സൗഭാഗ്യദേവത ധരിക്കുന്ന തൊപ്പി പോലെ ഉയർന്ന നെറ്റി കാണപ്പെടുന്ന സങ്കരയിന സിക്ലിഡിനെ ചുവന്ന മമ്മൺ എന്ന് പേരിട്ടു. വിചിത്രമായ ആകൃതിയിലുള്ള സ്വർണ്ണം അല്ലെങ്കിൽ വെള്ളി നാണയങ്ങൾ മുമ്പ് ചൈനയിൽ പണമായി ഉപയോഗിച്ചിരുന്നതിനെ അനുസ്മരിച്ച് യുവാൻ-ബാവോ ആകൃതിയിൽ കാണപ്പെടുന്നതിനാൽ ഈ സങ്കരയിന സിക്ലിഡിനെ റെഡ് ഇൻ‌കോട്ട് എന്ന് പേര് നൽകി.[1]

റെഡ് മോമോണും റെഡ് ഇൻ‌ഗോട്ടും ആദ്യ വർഷത്തിൽ 20 സെന്റിമീറ്റർ വലിപ്പത്തിൽ വേഗത്തിൽ വളരുന്നു. രണ്ടുവർഷത്തിനുശേഷം ഇവ 25–28 സെന്റിമീറ്ററാകുന്നു. അവയുടെ പരമാവധി വലിപ്പം ഇതുവരെ അറിവായിട്ടില്ല, ഭാവിയിൽ മത്സ്യം 30 സെന്റിമീറ്ററോ അതിൽ കൂടുതലോ വളരുമെന്ന് വിശ്വസിക്കപ്പെടുന്നു. ഈ രണ്ട് മത്സ്യങ്ങളെയും 28 ° C ജല താപനിലയിലും, ~ 6–8 പി‌എച്ച് ലും (ചെറുതായി ആസിഡ് വെള്ളത്തിന് മുൻഗണന നൽകുന്നു), ~ 3–6 കെ‌എച്ച് ലും വളർത്തുന്നു. അതേസമയം ജലത്തിന്റെ ഗുണനിലവാരത്തിൽ പെട്ടെന്നുള്ള മാറ്റം ഒഴിവാക്കുകയും അമോണിയ, നൈട്രൈറ്റ് എന്നിവയുടെ സാന്നിദ്ധ്യം ജലത്തിൽ പതിവായി പരിശോധിക്കുകയും ചെയ്യുന്നു. ഈ രണ്ട് മത്സ്യങ്ങളെയും ഉപയോഗിച്ച് വ്യത്യസ്ത തരം സിക്ലിഡുകളുടെ സങ്കരയിനങ്ങളുണ്ടാക്കാം.[1]

ഗോൾഡൻ മങ്കി തിരുത്തുക

 
Golden Monkey

യഥാർത്ഥ ഗോൾഡൻ മങ്കി (ഗുഡ് ഫോർച്യൂൺ എന്നും അറിയപ്പെടുന്നു) അല്ലെങ്കിൽ കമലാവു വളർത്തിയത് മലേഷ്യയിലെ ഓപ്പോയിലെ ബെർച്ചാമിൽ ലാം സിയയും ലാം സൂനും ചേർന്നാണ്. മൂന്നാം തലമുറയ്ക്കുശേഷം, അവയെല്ലാം 2001-ൽ എ -1 അക്വേറിയത്തിലേക്ക് വിറ്റു. ഈ തരം ഫ്ലവർഹോൺ ഒരു യഥാർത്ഥ ലുഹാൻ അധിഷ്ഠിത മത്സ്യമാണ്. മിശ്രിത തരം ചെൻ സുവോ അല്ലെങ്കിൽ കംഫയോയല്ല.[1]

ആയിരത്തിലധികം ഡോളറിന്റെ പ്രൈസ് ടാഗ് വഹിക്കുന്ന ഈ മത്സ്യം പ്രത്യേകിച്ച് ചെലവേറിയ ഫ്ലവർഹോൺ ആകാം. 2009-ലെ മലേഷ്യൻ എക്സിബിഷനിൽ ഏറ്റവും വിലയേറിയ ഗോൾഡൻ മങ്കി 600,000 ഡോളറിന് വിറ്റു.

കംഫ തിരുത്തുക

 
Kamfa

ഈ ഇനം ലുഹാനിൽ നിന്ന് നേരിട്ട് ഉത്ഭവിച്ചു. വെളുത്തതോ മഞ്ഞയോ ആയ കണ്ണുകൾ (ചുവന്ന കണ്ണുകൾ കാണാം. പക്ഷേ സാധാരണമല്ല), ഒരു വിശറിപോലുള്ള വാൽ, വെള്ളത്തിന്റെ നിറമുള്ള തലയിലെ മുഴ, കുഴിഞ്ഞ കണ്ണുകൾ, ചെൻ സുവിനേക്കാൾ ചെറിയ ചുണ്ടുകൾ എന്നിവയാണ് ഇതിന്റെ പ്രധാന സവിശേഷതകൾ. ഈ ഇനത്തിന് പൊതുവെ ചെൻ സുവിനേക്കാൾ വലുതും ചതുരവുമായ ശരീരം കാണപ്പെടുന്നു. ഹെഡ്ഫ്ളവേഴ്സ് കംഫയിൽ കാണാം, പക്ഷേ ചെൻ സുവിനെപ്പോലെ മുഴച്ചുകാണുന്നില്ല.

ചെൻ സു തിരുത്തുക

ലുഹാനിൽ നിന്ന് ഉണ്ടായ കംഫയ്ക്ക് ശേഷമാണ് ഈ ഇനം ഉത്ഭവിച്ചത്. വൃത്താകൃതിയിലുള്ള വാൽ, വലിയ വായ, ചുവന്ന ഉന്തിനിൽക്കുന്ന കണ്ണുകൾ, ഒരു പ്രധാന ഹെഡ്ഫ്ളവർ എന്നിവ ഇതിന് കാണപ്പെടുന്നു. ചെൻ സു എന്നാൽ 'മുത്ത് ഫ്ലവർഹോൺ' എന്നാണ്. ഈ ഇനത്തിന്റെ ഏറ്റവും ശക്തമായ സ്വഭാവസവിശേഷത മുത്തുകളാണ്. ബ്രീഡർമാർ പലപ്പോഴും ചെൻ സുവിനൊപ്പം മറ്റ് തരം സങ്കരയിനങ്ങളെയുണ്ടാക്കുന്നു, കാരണം അവ എളുപ്പത്തിൽ പ്രജനനം നടത്തുകയും അടുത്ത തലമുറയ്ക്ക് മികച്ച മുത്ത് (ഫ്ലവർലൈൻ) സൃഷ്ടിക്കുകയും ചെയ്യുന്നു. [1]

ഗോൾഡൻ ബേസ് തിരുത്തുക

 
Golden Base

ഫേഡേഴ്സ്, ഗോൾഡൻ ട്രിമാക് എന്നിവയുൾപ്പെടെ ഒന്നിലധികം ഇനങ്ങളുടെ ഒരു കൂട്ടമാണ് ഗോൾഡൻ ബേസ്.[1]ഫേഡേഴ്സിനെ ആ പേരിലാണ് വിളിക്കുന്നത്. കാരണം ജീവിതത്തിലെ യൗവന കാലഘട്ടത്തിൽ അവയ്ക്ക് ആദ്യം നിറം നഷ്ടപ്പെടുകയും പിന്നീട് പൂർണ്ണമായും കറുത്തതായിത്തീരുകയും ചെയ്യും, മങ്ങൽ പ്രക്രിയ തുടരുമ്പോൾ, കറുപ്പ് മങ്ങുന്നു. കൂടുതൽ ഊർജ്ജസ്വലമായ നിറം, സാധാരണയായി മഞ്ഞ അല്ലെങ്കിൽ ചുവപ്പ് ആണ്.

റെഡ് ടെക്സസ് സിക്ലിഡുകൾ ഫ്ലവർഹോർണുകളുടെ ഗോൾഡൻ ബേസ് കുടുംബവുമായി ബന്ധപ്പെട്ടിരിക്കുന്നു. പച്ച ടെക്സസ് സിക്ലിഡ് ഒരു മമ്മോൺ അല്ലെങ്കിൽ കിംഗ് കോംഗ് പാരറ്റ് ഉപയോഗിച്ച് പ്രജനനം ചെയ്തുകൊണ്ടാണ് അവ ആദ്യം സൃഷ്ടിക്കപ്പെട്ടത്. തുടർന്ന് സ്ഥിരമായ ചുവന്ന നിറം ലഭിക്കുന്നതുവരെ സന്താനങ്ങളെ മാതാപിതാക്കളിലേക്ക് തിരികെ പ്രജനനം നടത്തി.ചുവന്ന ടെക്സാസിലെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത നിറമാണെന്ന് വിനോദതൽപ്പരർ കരുതുന്നു. റെഡ് ടെക്സസ് സിക്ലിഡുകളുടെ നിറങ്ങളാണ് അവയ്ക്ക് മൂല്യം നിശ്ചയിക്കുന്നത്.

  • Unfaded: lowest grade of red Texas.
  • Yellow: second lowest grade.
  • Orange: the majority of red Texas fall into this category.
  • Coral: pinkish but not quite full red.
  • Red: most desirable color.

ചുവന്ന ടെക്സസിനെ വേർതിരിക്കുന്ന രണ്ടാമത്തെ സ്വഭാവം മുത്തുകളാണ്. മുത്ത് തരത്തിന്റെ കാര്യത്തിൽ റെഡ് ടെക്സസിന് വലിയ വ്യത്യാസം കാണപ്പെടുന്നു.[1]

കിംഗ് കംഫ തിരുത്തുക

 
King Kamfa

കംഫ കുടുംബത്തിൽ നിന്ന്, ഈ മത്സ്യത്തിന് സാധാരണയായി വെളുത്തതോ മഞ്ഞയോ ഉള്ള കുഴിഞ്ഞ കണ്ണുകൾ കാണപ്പെടുന്നു, എന്നിരുന്നാലും ചുവന്ന കണ്ണുകൾ കാണെങ്കിലും അപൂർവമാണ്. ലാറ്ററൽ ലൈനിനൊപ്പം ഗംഭീരമായ കറുത്ത ഇരട്ട ഫ്ലവർലൈനും വളരെ കട്ടിയുള്ള വെളുത്ത മുത്തും ഇവയുടെ സവിശേഷതകളിൽ ഉൾപ്പെടുന്നു. തായ്‌ലൻഡിൽ നിന്ന് ഉത്ഭവിച്ച ഈ ഇനം വിയറ്റ്നാമിൽ അടുത്തിടെ പുനർജന്മം നേടി. വിശറി വാൽ, മറ്റ് ചില കംഫാകളേക്കാൾ വലിപ്പമുള്ള ശരീരം എന്നിവ ഒരു കാംഫയുടെ പ്രത്യേകതയാണ്. [1]കിംഗ് കംഫയാണ് ഏറ്റവും ചെലവേറിയ ഫ്ലവർഹോൺ ഇനം.

കംഫാമലൗ തിരുത്തുക

 
Kamfamalau

ഇത് ഒരു കംഫ ആണിന്റെയും മലൗ പെണ്ണിന്റെയും സങ്കരയിനമാണ്. ശരീരവും മുഖവും ഒരു സാധാരണ കംഫയുമായി സാമ്യമുള്ളതാണ് (മുകളിൽ കാണുക). ചിറകുകളും കുഴിഞ്ഞ കണ്ണുകളും കംഫ ജീനുകളെ പ്രതിഫലിപ്പിക്കുന്നു. ഒരു കംഫമലൗവിന്റെ പ്രധാന സവിശേഷത മുത്തുകളാണ്. ചിറകുകളിൽ സാധാരണയായി "ഫ്രോസ്റ്റഡ്" മുത്ത് കാണപ്പെടുന്നു. അത് മറ്റേതെങ്കിലും തരത്തിലുള്ള ഫ്ലവർഹോണിനെക്കാളിലും അപൂർവമായി കാണപ്പെടുന്നു. മുത്ത് സാധാരണയായി തലയുടെ മുഴയ്ക്കു കുറുകെ കടക്കുന്നു. ഫ്ലവർ‌ഹോൺ ഇനങ്ങളിലെ മറ്റൊരു അപൂർവ്വ സവിശേഷതയാണിത്. ഈ ഇനം കംഫയുടെയും മലൗവിന്റെയും മികച്ച സവിശേഷതകൾ പ്രതിഫലിക്കുന്നു.[1]

തായ് സിൽക്ക് തിരുത്തുക

ടൈറ്റാനിയം എന്നും അറിയപ്പെടുന്ന തായ് സിൽക്ക് താരതമ്യേന പുതിയ ഇനമാണ്. ഇത് പൂർണ്ണമായും കടുത്ത നീല, സ്വർണ്ണം അല്ലെങ്കിൽ വെളുപ്പ് എന്നിവയിൽ കാണപ്പെടുന്നു. അതിന്റെ ഉത്ഭവം വ്യക്തമല്ല. കാംഫ തരത്തിലുള്ള ശരീരവും ചുവപ്പ്, നീല, അല്ലെങ്കിൽ വെളുത്ത കണ്ണുകളുമുള്ള തായ് സിൽക്കിന്റെ ഒരു പുതിയ ഇനം വികസിപ്പിച്ചെടുത്തിട്ടുണ്ട്. വൈറ്റ് ടൈഗേഴ്സും (ടെക്സസ് വംശവും) ശുദ്ധമായ ടെക്സസ് സിക്ലിഡും ഒരു വീജയും തമ്മിലുള്ള ഒരു സങ്കരയിനമാണിതെന്ന് വിശ്വസിക്കപ്പെടുന്നു.

സ്‌ട്രെയിൻ തിരുത്തുക

ഒരു പ്രത്യേക ഇനത്തിനുള്ളിലെ കൂടുതൽ നിർദ്ദിഷ്ട ഉപസെറ്റാണ് സ്‌ട്രെയിൻ. ഒറ്റ രക്ഷാകർതൃ മത്സ്യത്തിൽ നിന്ന് വരുന്നതുപോലെ ഇനങ്ങളെ സങ്കുചിത രീതിയിൽ നിർവചിക്കാം. ഉത്ഭവ രാജ്യം, ബ്രീഡർ എന്നിവയിലും ഇനം വ്യത്യാസപ്പെടാം.

ജെപിജി അല്ലെങ്കിൽ ഗോൾഡൻ ആപ്പിൾ തിരുത്തുക

മലേഷ്യയിലെ അഹ് സൂൺ സൃഷ്ടിച്ച ഈ മത്സ്യങ്ങളുടെ വലിയൊരു ശരീരവും കട്ടിയുള്ള മുത്തും സവിശേഷമാണ്.[1]

ഇന്തോമലൗ തിരുത്തുക

 
Elvis strain

ഇന്തോനേഷ്യൻ ലുഹാൻ ക്ലബ് (ഐ‌എൽ‌സി) ഒരു ഗോൾഡൻ മങ്കി (അല്ലെങ്കിൽ മലാവു) പെൺമത്സ്യവും ചെൻ സു ആൺമത്സ്യവും ഉപയോഗിച്ചാണ് ഇവ സൃഷ്ടിച്ചത്. രണ്ടാം തലമുറ എൽവിസ് സെലക്ഷനിൽ നിന്നും ഒരു ഗോൾഡൻ മങ്കി പെൺമത്സ്യത്തിൽ നിന്നും ഉണ്ടായി. ശരീരം, മുഖം, തല എന്നിവയിലുടനീളം വിപുലമായ മുത്തുകളാണ് ഈ ഇനത്തിന്റെ സവിശേഷത. ഒരു ഇന്തോമലൗവിന്റെ മുത്തുകളെ ഒരു ചെൻ സു അല്ലെങ്കിൽ കിംഗ് കാംഫയിൽ നിന്ന് അവ വളരെ മികച്ചതായി വേർതിരിക്കുന്നു. മത്സ്യം പ്രായമാകുമ്പോൾ, മുത്തുകൾ കൂടുതൽ സങ്കീർണ്ണമായി നെയ്തതും നേർത്തതുമായി മാറുന്നു. ഫ്ലവർ‌ലൈനുകൾ‌ ഗണ്യമായി വ്യത്യാസപ്പെടുന്നു. ചിലതിന് കുറച്ച് ഫ്ലവർ സ്പോട്ടുകൾ മാത്രമേയുള്ളൂ. മിക്ക ഐ‌എൽ‌സി ഇന്തോമലൗവിലും പുറകുവശത്തെ ലൈനിലോ "മുകളിലെ വരിയിലോ" ചില ഒറ്റ പുഷ്പങ്ങൾ ഉൾപ്പെടുന്നു. പിന്നിലെ പകുതി ഒരു സ്വർണ്ണ ഗ്രേഡിയന്റാണ്. ശരീരം വളരെ വിശാലവും ഉയർന്നതുമാണ്, യഥാർത്ഥ ലുഹാന്റെ പൂർവ്വികലക്ഷണങ്ങൾ പ്രകടമാക്കുന്നു. വളരെ സ്‌പഷ്‌ടമായ താടി അല്ലെങ്കിൽ "ഗോബ്ലർ" കാണപ്പെടുന്നു. തല സാധാരണയായി മുന്നോട്ട് ഉന്തി നില്ക്കുന്നു. വാൽ ഫാൻ ആകൃതിയിലുള്ളതാണ്, ഒരു കംഫയോട് വളരെയടുപ്പം കാണപ്പെടുന്നു. പിൻഭാഗത്തെയും ഗുദംഭാഗത്തെയും ചിറകുകൾ കുറച്ചുമാത്രം കൂടിച്ചേർന്ന് കാണപ്പെടുന്നു, ഇത് ചെൻ സുവിലും കാണപ്പെടുന്നു. കോഡൽ പെഡങ്കിൾ വളരെ വലുതും ഈ ഇനത്തിൽ സ്പഷ്ടവുമാണ്.[1]

 
Tan King strain

ടാൻ കിംഗ് തിരുത്തുക

ഒരു കംഫയുമായി ഒരു ചെൻ സുവിനെ ചേർത്താണ് വിയറ്റ്നാമിലെ മിസ്റ്റർ ടാൻ സൃഷ്ടിച്ചത്. ഇതിന് മുത്തുകളും കിംഗ് കംഫയെപ്പോലെ ഒരു ഫ്ളവർലൈനുമുണ്ട്, എന്നാൽ ശരീരവും ചിറകുകളും ചെൻ സുവുമായി കൂടുതൽ ബന്ധപ്പെട്ടിരിക്കുന്നു. മിക്കവക്കും ഉന്തിനിൽക്കുന്ന കണ്ണുകളും ചെൻ സു പോലെ വൃത്താകൃതിയിലുള്ള വാലും കാണപ്പെടുന്നു.[1]

അമേരിക്കൻ ഐക്യനാടുകളിൽ ഇനം വികസിപ്പിച്ചു തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ ബ്രീഡിംഗ് പ്രോഗ്രാമുകളിലൂടെ പുതിയ ഫ്ലവർഹോൺ ഇനങ്ങൾ വികസിപ്പിച്ചെടുത്തിട്ടുണ്ട്. ഏഷ്യയിലെ നന്നായി സ്ഥാപിതമായ ഫ്ലവർഹോൺ ബ്രീഡിംഗ് ഫാമുകളുമായി മത്സരിക്കാൻ യുഎസിന് ബുദ്ധിമുട്ടാണെങ്കിലും, അതുല്യമായ ജനിതകശാസ്ത്രമുള്ള ഇനങ്ങൾ സൃഷ്ടിക്കപ്പെട്ടു.

വിമർശനം തിരുത്തുക

ഫ്ലവർഹോർണുകളെ പല കാരണങ്ങളാൽ സിക്ലിഡ് ഹോബികളും പരിസ്ഥിതി പ്രവർത്തകരും വിമർശിക്കുന്നു. ഫ്ലവർഹോർണുകളോടുള്ള താൽപ്പര്യത്തിന്റെ ഫലമായി മിച്ചവും വികലമായ മത്സ്യങ്ങളും നീക്കം ചെയ്യപ്പെട്ടു, അവയിൽ ചിലത് മലേഷ്യയിലും സിംഗപ്പൂരിലും കാട്ടിലേക്ക് വലിച്ചെറിയപ്പെട്ടു. അവിടെ അവ അതിജീവിക്കുകയും നദീതീര, കുളം പരിസ്ഥിതി വ്യവസ്ഥകളെ തടസ്സപ്പെടുത്തുകയും ചെയ്തു. [4][5] മറ്റ് പല സിക്ലിഡുകളേയും പോലെ, ഫ്ലവർഹോർണുകളും ആക്രമണാത്മകമാണ്. അവ വേഗത്തിൽ പ്രജനനം നടത്തുകയും, മറ്റു മത്സ്യത്തോട് മത്സരിക്കുകയും തദ്ദേശീയമത്സ്യങ്ങളെ ഭക്ഷിക്കുകയും ചെയ്യുന്നു.[6]

ഫ്ലവർഹോൺ ബ്രീഡിംഗ് [2] പുതിയതും വ്യത്യസ്തവുമായ മത്സ്യങ്ങളുടെ വാണിജ്യ ആവശ്യത്തിന് സഹായകമാകുന്നു. ഗോൾഡ് ഫിഷ് ബ്രീഡിംഗിൽ സംഭവിച്ചതുപോലെ അനാട്ടമിക് വൈകല്യങ്ങളുള്ള അനീതിപരമായ പ്രജനന രീതികളിലേക്ക് ഇത് നയിക്കുന്നു. അക്വേറിയം ഹോബിക്കുള്ളിൽ, ഫ്ലവർഹോർണുകൾ പ്രജനനം നടത്താനുള്ള ബുദ്ധിമുട്ട് കാരണം അവ ഇഷ്ടപ്പെടുന്നില്ല. ആൺ ഫ്ലവർഹോണിൽ ഭൂരിഭാഗവും വന്ധ്യരാണ് (പുനരുൽപ്പാദിപ്പിക്കാനാവില്ല), അതിനാൽ സാധ്യമായ ഒന്ന് കണ്ടെത്തുന്നതിന് സമയമെടുക്കും. ഒരു ആൺമത്സ്യം ലൈംഗിക പക്വത പ്രാപിക്കാൻ വിനോദതൽപ്പരർ 8-10 മാസം വരെ കാത്തിരിക്കണം. തുടർന്ന് ഫെർട്ടിലിറ്റി പരിശോധിക്കുന്നതിന് ഒരു പെൺമത്സ്യവുമായി ജോടിയാക്കുന്നു. [2]

ആദ്യകാല ഫ്ലവർഹോൺ ഇനങ്ങളുടെ ഗാലറി തിരുത്തുക

അവലംബം തിരുത്തുക

  1. 1.00 1.01 1.02 1.03 1.04 1.05 1.06 1.07 1.08 1.09 1.10 1.11 1.12 1.13 1.14 1.15 1.16 1.17 1.18 1.19 1.20 "Flowerhorn 101: A Guide to Flowerhorn Strains and Types". FlowerHornCraze.com. January 4, 2009. Archived from the original on 2009-07-29. Retrieved 9 December 2018. [self-published source?]
  2. 2.0 2.1 2.2 "Flowerhorn sex (louhan sex)". ThaiFH.com. May 1, 2015. Retrieved February 5, 2016.
  3. Arnold, W. (July 1, 2003). "Singapore's 'lucky' pet luohan can outnumber people in homes". International Herald Tribune.
  4. "The Flowerhorn Fish - Fish Facts - Environmental Impacts". Library.Thinkquest.org. 2005. Archived from the original on 2009-03-29. Retrieved July 5, 2012.
  5. "Killer fish unleashed in Malaysia". IOL.co.za. February 14, 2003. Archived from the original on 2009-05-03. Retrieved July 5, 2012.
  6. Arshad, Arlina (November 2, 2003). "Monster fish: Luohan fish-breeders' grotesque 'mistakes' are being dumped in rivers". The Straits Times. Singapore. Archived from the original on 2010-12-14. Retrieved 2019-09-19.
"https://ml.wikipedia.org/w/index.php?title=ഫ്ലവർഹോൺ_സിക്ലിഡ്&oldid=3638686" എന്ന താളിൽനിന്ന് ശേഖരിച്ചത്