ഫ്രിയൂളി-വെനേസിയ ജിയൂളിയ

ഇറ്റലിയിലെ 20 പ്രദേശങ്ങളിലൊന്നും, അഞ്ച് സ്വയംഭരണപ്രദേശങ്ങളിലൊന്നുമാണ് ഫ്രിയൂളി-വെനേസിയ ജിയൂളിയ (Friûl–Vignesie Julie, Furlanija–Julijska krajina, Friaul–Julisch Venetien). ട്രൈഎസ്റ്റേ ആണ് ഈ പ്രദേശത്തിന്റെ തലസ്ഥാനം. 7,858 ചതുരശ്രകിലോമീറ്റർ വിസ്തീർണ്ണമുള്ള ഈ പ്രദേശത്ത് 12 ലക്ഷം ആൾക്കാർ താമസിക്കുന്നുണ്ട്. പല മദ്ധ്യ യൂറോപ്യൻ രാജ്യങ്ങൾക്കും കടലിലേയ്ക്ക് എത്താനുള്ള സ്വാഭാവിക കേന്ദ്രമാണിത്. തെക്കൻ യൂറോപ്പിന്റെ കിഴക്കും പടിഞ്ഞാറും തമ്മിൽ ബന്ധിപ്പിക്കുന്ന യാത്രാമാർഗ്ഗങ്ങൾ ഈ പ്രദേശത്തുകൂടി കടന്നുപോകുന്നുണ്ട്. ചരിത്രപ്രാധാന്യമുള്ള പ്രദേശമായ ഫ്രിയൂളി, വെനേസിയ ജിയൂളിയ എന്ന പ്രദേശത്തിന്റെ ചെറിയൊരു ഭാഗം (ജൂലിയൻ മാർച്ച് എന്നും ഇംഗ്ലീഷിൽ അറിയപ്പെടുന്നു) എന്നിവ ഈ പ്രദേശത്താണുള്ളത്.

ഫ്രിയൂളി-വെനേസിയ ജിയൂളിയ
പതാക ഫ്രിയൂളി-വെനേസിയ ജിയൂളിയ
Flag
ഔദ്യോഗിക ചിഹ്നം ഫ്രിയൂളി-വെനേസിയ ജിയൂളിയ
Coat of arms
Friuli-Venezia Giulia in Italy.svg
CountryItaly
Capitalട്രൈഎസ്റ്റേ
Government
 • Presidentഡെബോറ സെറാച്ചിയാനി (പി.ഡി.)
വിസ്തീർണ്ണം
 • ആകെ7,858 കി.മീ.2(3,034 ച മൈ)
ജനസംഖ്യ
 (2012 ഡിസംബർ 31)
 • ആകെ12,19,356
 • ജനസാന്ദ്രത160/കി.മീ.2(400/ച മൈ)
സമയമേഖലUTC+1 (CET)
 • Summer (DST)UTC+2 (CEST)
GDP/ Nominal€ 36.2[1] billion (2008)
GDP per capita€ 29,200[2] (2008)
NUTS RegionITD
വെബ്സൈറ്റ്www.regione.fvg.it

അവലംബംതിരുത്തുക

  1. "Regional gross domestic product (million EUR) by NUTS 2 regions". Eurostat. Eurostat. ശേഖരിച്ചത് 9 July 2012.
  2. "Regional GDP per inhabitant in 2008 GDP per inhabitant ranged from 28% of the EU27 average in Severozapaden in Bulgaria to 343% in Inner London". Eurostat. European Union. 24. ശേഖരിച്ചത് 9 July 2012. {{cite web}}: Check date values in: |date= and |year= / |date= mismatch (help); Unknown parameter |month= ignored (help)

ചിത്രശാലതിരുത്തുക

പുറത്തേയ്ക്കുള്ള കണ്ണികൾതിരുത്തുക