പ്രധാന മെനു തുറക്കുക

കറുത്ത വർഗക്കാരനായ മനഃശാസ്ത്രജ്ഞനും സാമൂഹ്യചിന്തകനുമാണ് ഫ്രാൻസ് ഫാനൻ. അപകോളനീകരണത്തെക്കുറിച്ചും കോളനീകരണത്തിന്റെ മനഃശാസ്ത്രത്തെക്കുറിച്ചും ഏറെ ചിന്തിച്ച വിപ്ലവകാരി. അപകോളനീകരണപ്രസ്ഥാനത്തിന്റെ ബൈബിൾ എന്നറിയപ്പെടുന്ന ഭൂമിയിലെ പതിതർ എന്ന വിഖ്യാത ഗ്രന്ഥത്തിന്റെ കർത്താവ്. സ്വാതന്ത്ര്യത്തിനും വംശവിവേചനത്തിനെതിരായുമുള്ള പോരാട്ടങ്ങളിലൂടെ പ്രസിദ്ധനായ അദ്ദേഹത്തിന്റെ രചനകൾ ലോകത്തെമ്പാടുമുള്ള കൊളോണിയൽ വിരുദ്ധരായ സ്വാതന്ത്ര്യപ്പോരാളികളുടെ ഊർജ്ജസ്രോതസ്സായി വർത്തിച്ചു.

ഫ്രാൻസ് ഫാനൻ (Frantz Fanon)
Frantz Fanon.jpg
Frantz Omar Fanon
ജനനംJuly 20, 1925 (1925-07-20)
Fort-de-France, Martinique, France
മരണംഡിസംബർ 6, 1961(1961-12-06) (പ്രായം 36)
Bethesda, Maryland
ജീവിത പങ്കാളി(കൾ)Josie Fanon
സ്വാധീനിച്ചവർKarl Marx, Aimé Césaire, négritude, Georg Wilhelm Friedrich Hegel, György Lukács, Sigmund Freud, Carl Gustav Jung, Jean-Paul Sartre, Chester Himes, Alfred Adler
സ്വാധീനിക്കപ്പെട്ടവർEdward Said, Achille Mbembe, Édouard Glissant, Ali Shariati, Steve Biko, Malcolm X, Ché Guevara, Paulo Freire, Huey P. Newton, Bobby Seale, Lewis Gordon
ഭൂമിയിലെ പതിതർ എന്ന ഗ്രന്ഥത്തിന്റെ പുറംചട്ട

രണ്ടാം ലോകമഹായുദ്ധകാലത്ത് നാസികൾക്കെതിരെ യുദ്ധം ചെയ്തു. ഫ്രഞ്ചു പൌരനായ ഫ്രാൻസ് ഫാനൻ അൾജീരിയയിലെ ഫ്രഞ്ച് കോളനിഭരണകാലത്ത് ഉയർന്നു വന്ന അൾജീരിയൻ സ്വാതന്ത്ര്യപ്രസ്ഥാനത്തിൽ ചേർന്നു പ്രവർത്തിച്ചിരുന്നു.

കോളനീകരണത്തിനെതിരായ ചെറുത്തുനിൽപ്പ് സായുധമായ മാർഗങ്ങളിലൂടെ മാത്രമേ ഫലപ്രദമാവൂ എന്ന് ഫാനൻ വിശ്വസിച്ചിരുന്നു. ആയുധവും ശക്തിയുമുപയോഗിച്ച് തട്ടിയെടുത്തത് തിരിച്ചു പിടിക്കാൻ ആയുധം പ്രയോഗിച്ചേ തീരൂവെന്നായിരുന്നു അദ്ദേഹത്തിന്റെ അഭിപ്രായം.

രചനകൾതിരുത്തുക

"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_ഫാനൻ&oldid=2895370" എന്ന താളിൽനിന്ന് ശേഖരിച്ചത്