ഭൂമദ്ധ്യരേഖയിൽ നിന്നും ഏറ്റവും വടക്ക് ഭാഗത്ത് സ്ഥിതിചെയ്യുന്ന ദ്വീപ സമൂഹമാണ് ഫ്രാൻസ് ജോസഫ് ലാൻഡ് (Franz Josef Land). ഈ പ്രദേശം റഷ്യയുടെ ഭരണത്തിൻ കീഴിലാണ്. ആർട്ടിക്ക് മഹാസമുദ്രത്തിലെ ബാരന്റ് , കാരാ എന്നീ സമുദ്രങ്ങളിലാണു ജനവാസമില്ലാത്ത ഈ ദ്വീപസമൂഹം സ്ഥിതിചെയ്യുന്നത്. ആകെ 191 ദ്വീപുകൾ ഉള്ള ഈ പ്രദേശത്തിന് 16,134 ചതുരശ്ര കിലോമീറ്റർ വിസ്തീർണം ഉണ്ട്.[1]

ഫ്രാൻസ് ജോസഫ് ലാൻഡ്
Russian: Земля Франца-Иосифа
Map of Franz Josef Land
Location of Franz Josef Land
Geography
LocationArctic Ocean
Coordinates81°N 55°E / 81°N 55°E / 81; 55
Total islands192
Area16,134 km2 (6,229 sq mi)
Highest elevation670 m (2,200 ft)
Highest pointWilczek Land
Administration
Federal subjectArkhangelsk Oblast
Demographics
Population0 (2017)

ഇവിടത്തെ 85% പ്രദേശവും ഹിമാനികളാൽ നിറഞ്ഞിരിക്കുന്നു. ഇവിടത്തെ ഏറ്റവും ഉയരം കൂടിയ പ്രദേശമാണ് സമുദ്ര നിരപ്പിൽ നിന്ന് 2,200 അടി ഉയരത്തിലുള്ള വിൽസെക് ലാൻഡ് .

ഫ്രാൻസ് ജോസഫ് ലാൻഡിനെ കുറിച്ച് ആദ്യമായി റിപ്പോർട്ട് ചെയ്തത് 1873 ൽ ജൂലിയസ് വോൺ പയർ( Julius von Payer),കാൾ വേപെർഷ് (Karl Weyprecht) എന്നിവരുടെ നേതൃത്വത്തിലുള്ള ആസ്ത്രോ-ഹംഗേറിയൻ ഉത്തരധ്രുവ പര്യവേഷണ സംഘമാണ്. ആ സമയത്ത് ആസ്ത്രിയയുടെയും ഹംഗറിയുടെയും ചക്രവർത്തി ആയിരുന്ന ഫ്രാൻസ് ജോസഫ് ഒന്നാമന്റെ ബഹുമാന സൂചകമായിട്ടാണു ഈ പ്രദേശത്തിനു ഫ്രാൻസ് ജോസഫ് ലാൻഡ് എന്ന് നാമകരണം ചെയ്തത്. 1926 ഇത് റഷ്യയുടെ ഭാഗമായി. 1994 ഇൽ പ്രകൃതി സാങ്ങ്ച്വരി ആയി പ്രഖ്യാപിക്കപ്പെട്ട ഈ പ്രദേശം 2012 മുതൽ റഷ്യൻ ആർട്ടിക്ക് നാഷണൽ പാർക്കിന്റെ ഭാഗമാണ്.

ഭൂപ്രകൃതി തിരുത്തുക

മീസോസോയിക് കാലത്തെ ( 252 - 66 മില്യൺ വർഷങ്ങൾക്ക് മുന്നേ)യുള്ള എക്കൽ അടിഞ്ഞ മണ്ണും അതിനു മുകളിലായി മഞ്ഞു മൂടിയ കൃഷ്‌ണശിലാ പാളികളും(basalt) ചേർന്ന ഭൂപ്രകൃതിയാണ് ഇവിടെ. [1]

ചിത്രശാല തിരുത്തുക

     
ആർട്ടിക്ക് പോപ്പി ,ഹൈസ് ദ്വീപ്‌ നോർത്ത് ബ്രൂക്ക് ദ്വീപ്‌ വാൽറസ്,ഹൈസ് ദ്വീപ്
   
റ്റെഗെത്തോഫ് മുനമ്പ് ,ഹാൾ ദ്വീപ്‌ ഹൈസ് ദ്വീപ്‌

അവലംബം തിരുത്തുക

  1. 1.0 1.1 നാഷണൽ ജ്യോഗ്രഫിക് മാഗസിൻ ആഗസ്റ്റ്‌ 2014
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്_ജോസഫ്_ലാൻഡ്&oldid=3764906" എന്ന താളിൽനിന്ന് ശേഖരിച്ചത്