പതിനഞ്ചാം നൂറ്റാണ്ടിലെ (ജനനം:1431-നടുത്ത്; മരണം 1463-നടുത്തെങ്ങോ) ഏറ്റവും പ്രസിദ്ധനായ ഫ്രെഞ്ചു കവിയായിരുന്നു ഫ്രാൻസ്വാ വില്ലോൻ (Francois Villon).[1] ദരിദ്രമായ സാഹചര്യങ്ങളിൽ ജനിച്ച്, ഒരു കത്തോലിക്കാപുരോഹിതന്റെ ദത്തുപുത്രനായി വളർന്ന അദ്ദേഹം മോഷ്ടാവും തെരുവുതെണ്ടിയും ആയി ജീവിക്കുകയും കുറ്റകൃത്യങ്ങൾക്ക് തടവുശിക്ഷയും നാടുകടത്തലും ഏറ്റുവാങ്ങുകയും ചെയ്തു. വില്ലോൻ പ്രധാനമായും അറിയപ്പെടുന്നത് "ഓസ്യത്തുകൾ" (Testaments) എന്നറിയപ്പെടുന്ന രചനകളുടേയും തടവിൽ കഴിയുമ്പോൾ എഴുതിയ "പെൻഡസിന്റെ നാടൻ പാട്ട്" എന്ന കൃതിയുടേയും പേരിലാണ്. "കഴിഞ്ഞകാലങ്ങളിലെ പെണ്ണുങ്ങളുടെ നാടൻപാട്ട്" (Ballade des dames du temps jadis) എന്ന അദ്ദേഹത്തിന്റെ കൃതിയിലെ "പോയവർഷത്തെ ഹിമമൊക്കെ എവിടെപ്പോയി" എന്ന ചോദ്യം, ഫ്രെഞ്ചുഭാഷയിലെ മതേതരകവിതകളിൽ ഏറ്റവുമേറെ പരിഭാഷപ്പെടുത്തപ്പെട്ടിട്ടുള്ള വരികളിൽ പെടുന്നു.

ഫ്രാൻസ്വാ വില്ലോൻ
Francois Villon 1489.jpg
വില്ലന്റെ 'ഓസ്യത്തുകളുടെ' 1489-ലെ പതിപ്പിൽ ചേർത്തിരുന്ന കവിയുടെ ചിത്രം.
ജനനം1431-നടുത്ത്
മരണം1463-നടുത്ത്
തൊഴിൽഫ്രെഞ്ച് കവി; തെരുവു തെണ്ടി
സ്വാധീനിക്കപ്പെട്ടവർഎസ്രാ പൗണ്ട്

അവലംബംതിരുത്തുക

  1. വിൽ ഡുറാന്റ്, നവീകരണം(The Reformation), വൈക്ലിഫ് മുതൽ കാൽവിൻ വരെയുള്ള കാലത്തെ യൂറോപ്യൻ സംസ്കരത്തിന്റെ ചരിത്രം, സംസ്കാരത്തിന്റെ കഥ, നാലാം ഭാഗം(99-105 പുറങ്ങൾ)
"https://ml.wikipedia.org/w/index.php?title=ഫ്രാൻസ്വാ_വില്ലോൻ&oldid=1715443" എന്ന താളിൽനിന്ന് ശേഖരിച്ചത്