ഫ്രാൻസെസ് എക്സ്റ്റാം
ഫ്രാൻസെസ് എക്‌സ്റ്റാം (ജീവിതകാലം: ജനുവരി 6, 1914 - ജനുവരി 18, 2005), ഐയവയിലെ ഡെസ് മോയിൻസ് സ്വദേശിയും ഇന്ത്യാന യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിനിൽ ഫിസിക്കൽ തെറാപ്പി പ്രോഗ്രാമിന്റെ സ്ഥാപകയുമായിരുന്നു.
ആദ്യകാലജീവിതം
തിരുത്തുകചാൾസ് എ.യുടെയും എഡിത്ത് (സിംസ്) ക്ലാർക്കിന്റെയും മകളായി 1914 ജനുവരി 6 ന് ഐയവയിലെ ഡെസ് മോയിൻസിലാണ് ഫ്രാൻസെസ് ക്ലാർക്ക് ജനിച്ചത്. 1942 ജൂൺ 13-ന് അവർ ഹരോൾഡ് സി എക്‌സ്‌റ്റാമിനെ വിവാഹം കഴിച്ചു.[1] ഒരു മെത്തഡിസ്റ്റും ഇന്ത്യാനപൊളിസിലെ വുമൺസ് റോട്ടറിയിൽ അംഗവുമായിരുന്ന അവർ തന്റെ ഔദ്യോഗിക ജീവിതത്തിന്റെ ഭൂരിഭാഗവും ഇന്ത്യാനയിലാണ് വസിച്ചത്.[2]
വിദ്യാഭ്യാസം
തിരുത്തുകഎക്സ്റ്റാം 1933-ൽ ഷിക്കാഗോ നോർമൽ സ്‌കൂളിൽ നിന്ന് ഫിസിക്കൽ എജ്യുക്കേഷനിൽ ബിരുദം നേടി. ഇല്ലിനോയി സ്റ്റേറ്റ് നോർമൽ യൂണിവേഴ്സിറ്റിയിൽ നിന്ന് 1935-ൽ ബാച്ച്ലർ ഓഫ് എഡ്യുക്കേഷൻ ബിരുദം നേടി. 1944-ൽ ഹാർവാർഡ് മെഡിക്കൽ വിദ്യാലയത്തിൽ നിന്ന് യുണൈറ്റഡ് സ്റ്റേറ്റ്‌സ് ഡിപ്പാർട്ട്‌മെന്റ് ഓഫ് പബ്ലിക് വെൽഫെയർ നൽകിയ സ്‌കോളർഷിപ്പിന്റെ ഭാഗമായി ഫിസിക്കൽ തെറാപ്പിയിൽ സർട്ടിഫിക്കറ്റ് നേടി.[3] പിന്നീട് 1960-ൽ ഇന്ത്യാന സർവ്വകലാശാലയിൽ നിന്ന് മാസ്റ്റർ ഓഫ് സയൻസ് ബിരുദവും നേടി.[4]
കരിയർ
തിരുത്തുക1936 മുതൽ 1942 വരെയുള്ള കാലഘട്ടത്തിൽ, മിഷിഗണിലെ ഡൊവാജിയാക് പൊതുവിദ്യാലയത്തിൽ എക്സ്റ്റാം അധ്യാപികയായിരുന്നു. 1945-1946 കാലഘട്ടത്തിൽ, ഇൻഡ്യാനപൊളിസിലെ ഇൻഡ്യാന യൂണിവേഴ്സിറ്റി മെഡിക്കൽ സെന്ററിലെ സെറിബ്രൽ പാൾസി ക്ലിനിക്കിൽ സ്റ്റാഫ് ഫിസിക്കൽ തെറാപ്പിസ്റ്റായു അദ്ദേഹം സേവനമനുഷ്ടിച്ചിരുന്നു. ഇന്ത്യാന യൂണിവേഴ്‌സിറ്റി മെഡിക്കൽ സൻറിറിനു കീഴിലുള്ള ജെയിംസ് വിറ്റ്‌കോംബ് റിലേ ഹോസ്പിറ്റലിൽ ഫിസിക്കൽ തെറാപ്പിയുടെ സൂപ്പർവൈസറായി അവർ സേവനമനുഷ്ഠിച്ചു. 1946-ൽ ഇൻഡ്യാന യൂണിവേഴ്‌സിറ്റി സ്‌കൂൾ ഓഫ് മെഡിസിൻ ഫാക്കൽറ്റിയിൽ ചേർന്ന അവർ അവിടെ പ്രൊഫസറായും, ഫിസിക്കൽ തെറാപ്പി പ്രോഗ്രാമിന്റെ സ്ഥാപകയായും 34 വർഷം അവിടെ ജോലി ചെയ്തു.[5] പോളിയോ രോഗികൾക്കുള്ള പയനിയറിംഗ് ചികിത്സകൾ, ആംബുലേഷൻ, അപ്ലൈഡ് ഫിസിക്കൽ തെറാപ്പി ട്രീറ്റ്മെൻറ് യാന്ത്രികമല്ലാതെ വികസിപ്പിക്കൽ എന്നിവയിലാണ് അവളുടെ ഗവേഷണം കേന്ദ്രീകരിച്ചിരുന്നത്. ഇൻഡ്യാനയിലെ ഫിസിക്കൽ തെറാപ്പിസ്റ്റുകൾക്ക് ലൈസൻസ് നൽകുന്നതിന് നിയമനിർമ്മാണം നടത്തുന്നതിൽ അവർ ഒരു സുപ്രധാന പങ്കുവഹിച്ചിരുന്നു.[6]
1963 മുതൽ വാഷിംഗ്ടൺ ഡിസിയിലെ വൊക്കേഷണൽ റീഹാബിലിറ്റേഷൻ അഡ്മിനിസ്‌ട്രേഷനിലും 1957 മുതൽ ഇന്ത്യാന ബോർഡ് ഓഫ് മെഡിക്കൽ രജിസ്‌ട്രേഷനിലും 1962 മുതൽ സ്പീഡ്‌വേ മെഡിക്കൽ ആർട്‌സ് Inc, യുടെ വൈസ് പ്രസിഡന്റായുൂം സേവനമനുഷ്ഠിച്ച അവർ അമേരിക്കൻ ഫിസിക്കൽ തെറാപ്പി അസോസിയേഷനിലെ ബോർഡ് ഡയറക്ടർ അംഗവും കൗൺസിൽ ഓഫ് ഫിസിക്കൽ തെറാപ്പി സ്കൂൾ ഡയറക്ടർമാരിലെ അംഗമെന്ന നിലയിലും സേവനമനുഷ്ഠിച്ചിട്ടുണ്ട്.[7][8]
1958 ഒക്ടോബറിൽ, IU-ൽ ഫിസിക്കൽ തെറാപ്പി പ്രോഗ്രാമിനെ നയിക്കാൻ നിയോഗിക്കപ്പെട്ട അവർ; വിദ്യാർത്ഥികളുടെ കൗൺസിലിംഗ്, ക്ലിനിക്കൽ പഠനത്തിന്റെ മേൽനോട്ടം എന്നീ ഉത്തരവാദിത്തങ്ങൾ ഏറ്റെടുത്തു.[9] അമേരിക്കൻ ഫിസിക്കൽ തെറാപ്പി അസോസിയേഷന്റെ അക്രഡിറ്റേഷൻ സർവേയറായും എക്‌സ്റ്റാം സേവനമനുഷ്ഠിച്ചിട്ടുണ്ട്.[10] പോളിയോ രോഗികളെ കുറിച്ച് അവർ പ്രഭാഷണം നടത്തുകയും മാർച്ച് ഓഫ് ഡൈംസിന്റെ ധനസമാഹരണ പരിപാടികളിൽ പങ്കെടുക്കുകയും ചെയ്തു.[11] 1946, 1949, 1951 വർഷങ്ങളിലെ പോളിയോ പകർച്ചവ്യാധികളുടെ സമയത്ത്, എക്‌സ്റ്റാം വ്യക്തിപരമായി 2,000-ത്തിലധികം രോഗികളെ ചികിത്സിക്കുകയും ആയിരക്കണക്കിന് ആളുകളുടെ പരിചരണത്തിന് മേൽനോട്ടം വഹിക്കുകയും ചെയ്തിരുന്നു.
മരണവും പാരമ്പര്യവും
തിരുത്തുക2005 ജനുവരി 18-ന് ഇന്ത്യാനയിലെ ഗ്രീൻവുഡിൽ വച്ച് എക്‌സ്‌റ്റാം മരിച്ചു. അവളുടെ ഭർത്താവ് ഓഗസ്റ്റ് 20, 1986-ന് മരണമടഞ്ഞിരുന്നു.[12] എക്‌സ്‌റ്റാമിനെയും ഭർത്താവിനെയും ഇല്ലിനോയിയിലെ ബ്ലൂമിംഗ്‌ടണിലുള്ള പാർക്ക് ഹിൽ സെമിത്തേരി ആൻറ് മ്യുസോളിയത്തിലാണ് അടക്കം ചെയ്യപ്പെട്ടിരിക്കുന്നത്.
ഇത് ഇന്ത്യാനയിലെ ആദ്യത്തെ ഇത്തരം ബിരുദമെന്ന നിലയിൽ IU സ്കൂൾ ഓഫ് മെഡിസിനിൽ ഫിസിക്കൽ തെറാപ്പിയിൽ ബിരുദ, ബിരുദാനന്തര ബിരുദ പ്രോഗ്രാമുകൾ സൃഷ്ടിച്ചതിന്റെ ബഹുമതി എക്‌സ്‌റ്റാമിനാണ്.[13]
അവലംബം
തിരുത്തുക- ↑ "Frances Ekstam Obituary". www.indystar.com. January 21, 2005.
- ↑ Who's Who in the Midwest. Vol. 10. A. N. Marquis. 1968. p. 297.
- ↑ Dean, Ann (September 20, 1966). "Hopes for the Handicapped are Brightened by Therapist". Indianapolis News. p. 14.
- ↑ Who's Who in the Midwest. Vol. 10. A. N. Marquis. 1968. p. 297.
- ↑ Who's Who in the Midwest. Vol. 10. A. N. Marquis. 1968. p. 297.
- ↑ "Physical Therapy Pioneer Honored". PT: The Magazine of Physical Therapy. 8 (11). November 2000 – via Academic Search Premier.
- ↑ "Physical Therapy Pioneer Honored". PT: The Magazine of Physical Therapy. 8 (11). November 2000 – via Academic Search Premier.
- ↑ Who's Who in the Midwest. Vol. 10. A. N. Marquis. 1968. p. 297.
- ↑ "Will Head Program for IU". Indianapolis Star. October 5, 1958. p. 67.
- ↑ "Valley State Physical Therapy Program Accredited by AMA Survey Team". The Van Nuys News. May 8, 1969. p. 81.
- ↑ "March of Dimes Campaign Drive to be Charted at Meeting December 6". Indianapolis Star. November 29, 1953. p. 20.
- ↑ "Frances Ekstam Obituary". www.indystar.com. January 21, 2005.
- ↑ "Names in the News". Indianapolis News. June 26, 1974. p. 2.