ഫ്രാൻസിസ്‌ക ടിബുർട്ടിയുസ്

ഫ്രാൻസിസ്ക ടിബുർട്ടിയസ് (ജീവിതകാലം: 24 ജനുവരി 1843 - 5 മേയ് 1927) ഒരു ജർമ്മൻ ഭിഷഗ്വരയും വനിതകളുടെ വിദ്യാഭ്യാസത്തിനുവേണ്ടി വാദിക്കുന്നയാളുമായിരുന്നു. ഇംഗ്ലീഷ്:Franziska Tiburtius

ഫ്രാൻസിസ്‌ക ടിബുർട്ടിയുസ്
എമിലി ലെഹ്മസും ഫ്രാൻസിസ്‌ക ടിബുർട്ടിയുസും ജർമ്മനിയിലെ ഒരു ഫലകത്തിൽ നിന്ന്

ജീവിതരേഖ

തിരുത്തുക

സാമ്രാജ്യത്വ ജർമ്മനിയിൽ ഒരു വൈദ്യനായി യോഗ്യത നേടിയ ആദ്യ രണ്ട് സ്ത്രീകളിൽ ഒരാളായിരുന്നു ടിബർട്ടിയസ്.[1] പൊമറേനിയയിലെ റൂഗൻ ദ്വീപിൽ ജനിച്ച ടിബർട്ടിയുസ് മാതാപിതാക്കളുടെ ഒമ്പത് മക്കളിൽ ഇളയവളും ഒരു കുടിയാൻ കർഷകരുടെ മകളുമായിരുന്നു.[2] ഒരു അധ്യാപികയാകാൻ ഉദ്ദേശിച്ചിരുന്നെങ്കിലും, സഹോദരൻ കാൾ ടിബർട്ടിയസും (ഒരു സൈനിക ഭിഷഗ്വരൻ) സഹോദരഭാര്യയും, ഹെൻറിറ്റ് ഹിർഷ്‌ഫെൽഡ്-ടിബർട്ടിയസും (ജർമ്മനിയിലെ ആദ്യത്തെ വനിതാ ദന്തഡോക്ടർ) ടിബർട്ടിയസിനെ വൈദ്യശാസ്ത്രം സംബന്ധമായ ഒരു കരിയർ പിന്തുടരുന്നതിന് അവരെ പ്രോത്സാഹിപ്പിച്ചു. ജർമ്മൻ മെഡിക്കൽ പ്രോഗ്രാമുകളിലേക്കുള്ള പ്രവേശനം നിരസിക്കപ്പെട്ടതിനേത്തുടർന്ന് ടിബുർട്ടിയസ് സൂറിച്ചിൽ വൈദ്യശാസ്ത്രം പഠിക്കുകയും 1876-ൽ അവളുടെ പരീക്ഷകളിൽ മികച്ച വിജയം നേടുകയം ചെയ്തു.

ആ വർഷം ഡ്രെസ്‌ഡനിലെ ഗൈനക്കോളജിസ്റ്റും പ്രസവചികിത്സകനുമായ ഫ്രാൻസ് വോൺ വിങ്കലിനൊപ്പം ഇന്റേണൽ മെഡിസിൻ ഡോക്ടറായി ഇന്റേൺഷിപ്പും അവർ പൂർത്തിയാക്കി. 1877-ൽ, ടിബർട്ടിയസ് തന്റെ സഹവിദ്യാർത്ഥിനിയായിരുന്ന എമിലി ലെഹ്മസുമായി (1841-1932) ബെർലിൻ-മിറ്റെയിൽ ഷോൺഹൗസർ സ്ട്രാസെ 23/24 എന്ന സ്ഥലത്ത് ഒരു വനിതാ ചികിത്സാലയം സ്ഥാപിച്ചു. നിരവധി കോടതി നിരോധനങ്ങളും അപവാദങ്ങളും ഉൾപ്പെടെയുള്ള എതിർപ്പുകൾക്കിടയിലും, അവരുടെ ക്ലിനിക്ക് ധാരാളം ഇടപാടുകാരെ ആകർഷിച്ചു.[2] 1908-ൽ, ടിബുർട്ടിയസ് തന്റെ സഹപ്രവർത്തകയായ ആഗ്നസ് ഹാക്കറുമായി ചേർന്ന് വനിതാ ഡോക്ടർമാർക്കുവേണ്ടിയുള്ള ഒരു ശസ്ത്രക്രിയാ ക്ലിനിക് തുറക്കുകയും അത് ആരോഗ്യ ഇൻഷുറൻസ് ഇല്ലാത്ത സ്ത്രീകളെ ബോധപൂർവം സ്വീകരിക്കുകയും ചെയ്തതൊടൊപ്പം ആവശ്യക്കാർക്ക് സൗജന്യമായി മരുന്നും നൽകി.

റഫറൻസുകൾ

തിരുത്തുക
  1. Paulette Meyer, From "Uncertifiable" Medical Practice to the Berlin Clinic of Women Doctors: The Medical Career of Franziska Tiburtius (M.D. Zürich, 1876), DYNAMIS. Acta Hisp. Med. Sci. Hist. Illus., 19, 1999, pp. 297-303
  2. 2.0 2.1 Ogilvie, Marilyn; Harvey, Joy (2003-12-16). The Biographical Dictionary of Women in Science: Pioneering Lives From Ancient Times to the Mid-20th Century (in ഇംഗ്ലീഷ്). Routledge. ISBN 978-1-135-96343-9.