ഭൂമിയുടെ സംരക്ഷണ കവചമായ ഓസോൺപാളിക്ക് മനുഷ്യനിർമിത പദാർഥങ്ങൾ മൂലം ക്ഷയം സംഭവിക്കുന്നുണ്ടെന്ന വിവരം ലോകത്തെ അറിയിച്ച അമേരിക്കൻ ഗവേഷകനാണ് ഫ്രാങ്ക് ഷെർവുഡ് റൗലൻഡ് (28 ജൂൺ, 1927 – 10 മാർച്ച് 2012).

ഫ്രാങ്ക് ഷെർവുഡ് റൗലൻഡ്
ഫ്രാങ്ക് ഷെർവുഡ് റൗലൻഡ്
ജനനം(1927-06-28)ജൂൺ 28, 1927
മരണംമാർച്ച് 10, 2012(2012-03-10) (പ്രായം 84)
ദേശീയതഅമേരിക്ക
കലാലയംOhio Wesleyan University (B.A.), University of Chicago (Ph.D.)
അറിയപ്പെടുന്നത്Ozone depletion research
പുരസ്കാരങ്ങൾ1995 Nobel Prize in Chemistry
1989 Japan Prize
ശാസ്ത്രീയ ജീവിതം
പ്രവർത്തനതലംരസതന്ത്രം
സ്ഥാപനങ്ങൾകാലിഫോർണിയ യൂണിവേഴ്സിറ്റി
ഡോക്ടർ ബിരുദ ഉപദേശകൻWillard Libby

റഫ്രിജറേറ്ററിലും മറ്റുമുപയോഗിക്കുന്ന ക്ലോറോഫ്‌ളൂറോ കാർബൺ (സി.എഫ്.സി.) എന്ന വാതകമുണ്ടാക്കുന്ന അപകടങ്ങളെക്കുറിച്ച് പ്രൊഫ. റൗലൻഡ് 1974-ൽ പ്രബന്ധം പ്രസിദ്ധീകരിച്ചിരുന്നു. അന്ന് അദ്ദേഹത്തിന്റെ ആശയങ്ങൾ മറ്റ് ശാസ്ത്രജ്ഞരും രസതന്ത്ര ലോകവും പുച്ഛിച്ച് തള്ളി, എങ്കിലും 20 വർഷത്തിനുശേഷം ശാസ്ത്രലോകം അദ്ദേഹത്തെ നോബേൽ സമ്മാനം നൽകി ആദരിച്ചു. ഈ കണ്ടെത്തൽ സി.എഫ്.സി.ക്ക് കാരണമാകുന്ന റെഫ്രിജറേറ്ററുകൾ പോലുള്ള ഉത്പന്നങ്ങളുടെ മേൽ നിയന്ത്രണം ഏർപ്പെടുത്താൻ വഴിതെളിച്ചു. 1985 ഓടെ സി.എഫ്.സി. മൂലം അന്റാർട്ടിക്കയ്ക്ക് മുകളിലെ ഓസോൺ പാളിയിൽ തുള വീണ കാര്യം കണ്ടെത്തുകയും ചെയ്തു.[1]

പുരസ്കാരങ്ങൾ തിരുത്തുക

അവലംബം തിരുത്തുക

  1. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-13. Retrieved 2012-03-13.

പുറം കണ്ണികൾ തിരുത്തുക