ഫ്രഞ്ച് സുഡാൻ
സ്വതന്ത്ര മാലിയുടെ ഭാഗമായ പ്രദേശമാണ് ഫ്രഞ്ച് സുഡാൻ (French Sudan French: Soudan français; അറബി: السودان الفرنسي as-Sūdān al-Faransī) .സ്വാതന്ത്ര്യം നേടുന്നത് വരെ പടിഞ്ഞാറെ ഫ്രഞ്ച് ആഫ്രിക്ക ഫെഡറേഷൻറെ ഭാഗമായിരുന്ന ഫ്രഞ്ച് കോളനി അതിർത്തിയായിരുന്നു.
ഫ്രഞ്ച് സുഡാൻ Soudan français | |||||||||||||
---|---|---|---|---|---|---|---|---|---|---|---|---|---|
French West AfricaColony | |||||||||||||
1880–1960 | |||||||||||||
Green: French Sudan Lime: French West Africa Gray: Other French possessions Black: French Republic | |||||||||||||
Anthem | |||||||||||||
La Marseillaise • Le Mali (instrumental only) | |||||||||||||
തലസ്ഥാനം | Bamako¹ | ||||||||||||
Area | |||||||||||||
• 1959 | 1,241,238 കി.m2 (479,245 ച മൈ) | ||||||||||||
Population | |||||||||||||
• 1959 | 4407000 | ||||||||||||
ചരിത്രം | |||||||||||||
കാലഘട്ടം | New Imperialism | ||||||||||||
• സ്ഥാപിതം | c. 1880 | ||||||||||||
20 June 1960 | |||||||||||||
| |||||||||||||
Today part of | Mali | ||||||||||||
¹ Kayes (1892–1899) |
ഫ്രഞ്ച് സൈന്യത്തിൻറെ സൈനികാവശ്യങ്ങൾക്കായി വ്യാപകമായി ഉപയോഗിച്ചിരുന്ന പ്രദേശമായിരുന്നു ഇത്. 1890-ൻറെ മധ്യത്തോടെ പൗര ഭരണത്തിൻ കീഴിലായി. രണ്ടാം ലോക യുദ്ധത്തിന് ശേഷം മോഡിബോ കീത്തയുടെ നേതൃത്വത്തിൽ ആഫ്രിക്കൻ ഡെമോക്രാറ്റിക് റാലി (RDA) എന്ന പ്രസ്ഥാനം ഈ പ്രദേശത്തിൻറെ സ്വാതന്ത്ര്യത്തിനു വേണ്ടി യത്നിച്ചു.
1960 ൽ ഫ്രഞ്ച് സുഡാൻ കോളനി ഔദ്യോഗികമായി മാലി റിപ്പബ്ലിക് ആയി മാറി .സെനഗൽ, ഫ്രാൻസ് എന്നീ രാജ്യങ്ങളിൽ നിന്ന് രാഷ്ട്രീയമായി അകലം പാലിച്ചുതുടങ്ങുകയും ചെയ്തു.