ടോരോന്റോ ആസ്ഥാനമായി പ്രവർത്തിക്കുന്ന ഫോർ സീസൺസ് ആഡംബര ഹോട്ടൽ റിസോർട്ട് ശൃംഖലയുടെ ഭാഗമാണ് മുംബൈയിലെ പഞ്ചനക്ഷത്ര ഹോട്ടലായ ഫോർ സീസൺസ് ഹോട്ടൽ. [2]വളർന്നുകൊണ്ടിരിക്കുന്ന ജില്ലയായ മുംബൈയിലെ വോർലിയിലാണ് ഈ ഹോട്ടൽ സ്ഥിതിചെയ്യുന്നത്. [3] നിലവിൽ ഹോട്ടലിൽ 202 അതിഥി മുറികളുണ്ട്, മാത്രമല്ല ഇന്ത്യയിലെ ഏറ്റവും ഉയരത്തിലുള്ള റൂഫ്ടോപ്‌ ബാർ, അഎർ, ഉള്ളതും ഇവിടെയാണ്‌. [4]

Four Seasons Holdings Inc.
Private
വ്യവസായംHospitality, tourism
സ്ഥാപിതം1960 (1960)
ആസ്ഥാനം,
പ്രധാന വ്യക്തി
Isadore Sharp,
(Founder & Chairman)
J. Allen Smith,
(President & CEO)
Christian Clerc,
(President, Hotel Operations - Europe/Middle East/Africa)
Sarah Cohen,
(Executive Vice President & General Counsel)
Mike Crawford,
(President, Asia/Pacific)
John Davison,
(Executive Vice President & CFO)
Chris Hart,
(President, Hotel Operations - The Americas)
Susan Helstab,
(Executive Vice President, Global Marketing)
Chris Hunsberger,
(Executive Vice President, Global Human Resources & Administration)
William Mackay,
(President, Hotel Operations - Asia/Pacific)
Christopher Norton,
(President, Global Product & Operations)
വരുമാനംIncrease US$ 4 billion (2013)
ഉടമസ്ഥൻCascade Investment
Kingdom Holding Company
Triples Holding
ജീവനക്കാരുടെ എണ്ണം
44,000 (2013)[1]
വെബ്സൈറ്റ്www.fourseasons.com

ചരിത്രം

തിരുത്തുക

37 നിലകളുള്ള ഈ ഹോട്ടൽ കെട്ടിടത്തിൻറെ നിർമ്മാണം പൂർത്തിയായത് 2008-ൽ ആണ്. ഹോങ്ങ് കോങ്ങ് ആസ്ഥാനമായി പ്രവർത്തിക്കുന്ന ലോഹൻ അസ്സോസിയേറ്റ്സിലെ ജോൺ ആർസറിയൻ ആണു ഹോട്ടൽ ഡിസൈൻ ചെയ്തത്.ഹോട്ടലിൻറെ ഉൾഭാഗം ഡിസൈൻ ചെയ്തത് ബിൽകി-ലിനസ് ആണു. 8 ദിവസത്തെ സ്ലാബ് സൈക്കിൾവെച്ചു കെട്ടിടത്തിൻറെ നിർമ്മാണം ഒന്നര വർഷം കൊണ്ടാണ് പൂർത്തീകരിച്ചത്. 37 നിലയുള്ള ടവറിൻറെ നിർമ്മാണം ഒരു വർഷത്തിനുള്ളിൽ പൂർത്തിയാക്കി, ഇന്ത്യയിലെ ഇത്തരം കെട്ടിടങ്ങളിൽ ഏറ്റവും വേഗത്തിൽ പൂർത്തിയാക്കിയ കെട്ടിടം എന്നാ ബഹുമതി നേടി. ന്യൂഡൽഹി കേന്ദ്രീകരിച്ചു പ്രവർത്തിക്കുന്ന ആലുവാലിയ കോണ്ട്രാക്റ്റ്സ് ലിമിറ്റഡ് ജനറൽ മാനേജർ സഞ്ജീവ് ഗാർഗ് ആണു ഈ നിർമ്മാണ പ്രവർത്തികളുടെ മാനേജർ ആയിരുന്നത്.

വോർലിയിലെ ഡോ. ഇ മോസസ് റോഡിൽ സ്ഥിതിചെയ്യുന്ന ഫോർ സീസൺസ് ഹോട്ടൽ മുംബൈ ജില്ലയിലെ ബിസിനസ്‌ വാണിജ്യ പ്രദേശങ്ങളുടെ അടുത്താണ് എന്നതൊരു അനുയോജ്യ ഘടകമാണ് [5] . നരിമാൻ പോയിന്റിലേക്കു 7 കിലോമീറ്ററും ബാന്ദ്ര കുർള കോംപ്ലെക്സിലേക്കു 8 കിലോമീറ്റർ ദൂരവുമാണ് ഉള്ളത്.

ചത്രപതി ശിവജി അന്താരാഷ്‌ട്ര എയർപോർട്ടിൽനിന്നും 20 കിലോമീറ്റർ മാത്രം അകലത്തിലാണ് ഫോർ സീസൺസ് ഹോട്ടൽ സ്ഥിതിചെയ്യുന്നത്.

ഭക്ഷണശാലകൾ

തിരുത്തുക

താഴെ കൊടുത്തിരിക്കുന്ന ഭക്ഷണശാലകൾ ഹോട്ടലിൽ പ്രവർത്തിക്കുന്നു: [6]

  • കഫെ പ്രാറ്റോ & ബാർ [7]
  • പൂൾ ഡെക്ക്
  • സാൻ-ഖി

കഫെ പ്രാറ്റോ & ബാർ വിവിധതരം രുചികളുള്ള ഇറ്റാലിയൻ, മെഡിറ്റരേറിയൻ, ഇന്ത്യൻ പാചകശാലകൾ ലഭ്യമാക്കുന്നു. ഏഷ്യൻ വിഭവങ്ങൾക്കു മാത്രമായി പ്രത്യേകമായുള്ള സാൻ-ഖി ഭക്ഷണശാല ജാപ്പനീസ്‌, ചൈനീസ്, തായ്‌ ഭക്ഷണങ്ങൾ നമുക്ക് മുന്നിൽ എത്തിക്കുന്നു. ഓപ്പൺ എയർ ഭക്ഷണശാലയായ പൂൾ ഡെക്കിൽ സലാഡ്സ്, സാൻവിച്ച്, പാനീയങ്ങൾ, ലഘു ഭക്ഷണങ്ങൾ എന്നിവ ലഭിക്കുന്നു.

സൗകര്യങ്ങൾ

തിരുത്തുക

അറബി കടലിൻറെ മനോഹര കാഴ്ചകൾ ഹോട്ടൽ ദൃശ്യമാക്കുന്നു. ബിസിനസ്‌ സെൻറെറിൽ ഇന്റർനെറ്റ്‌ ലഭ്യത, ഓഡിയോ-വീഡിയോ ഉപകരണങ്ങളും സംവിധാനങ്ങളും, സെക്രട്ടറി സർവീസ് എന്നിവയും ലഭ്യമാണ്. ഔട്ട്‌ഡോർ നീന്തൽക്കുളം നഗരത്തിൻറെ തിരക്കുകളിൽനിന്നും സ്വസ്ഥത നൽകുന്നു. ഹോട്ടലിലെ ഹെൽത്ത്‌ ക്ലബ്ബിൽ അതിനൂതനമായ ജിം സവിശേഷതകൾ ഉൾകൊള്ളിച്ചിരിക്കുന്നു. കാർഡിയോ വാസ്കുലാർ വ്യായാമങ്ങൾക്കു പുറമേ പേശികൾ ബലപ്പെടുത്തുന്ന വ്യായാമങ്ങൾക്കുമുള്ള ഉപകരണങ്ങൾ സജ്ജമാണ്. അതിനുപുറമേ, സ്റ്റീം റൂമും സ്ഥിരമായുള്ള യോഗ അധ്യാപകനും ഉണ്ട്.

പ്രാഥമിക സൗകര്യങ്ങൾ:

  • വൈഫൈ
  • എയർ കണ്ടീഷണർ
  • 24 മണിക്കൂർ ചെക്ക്‌ ഇൻ
  • ഭക്ഷണശാല
  • ബാർ
  • കഫെ
  • റൂം സേവനം
  • ഇന്റർനെറ്റ്‌
  • ബിസിനസ്‌ സെൻറെർ
  • പൂൾ
  • ജിം


പ്രാഥമിക റൂം സൗകര്യങ്ങൾ:

  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • ഡോർമാൻ
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • അംഗപരിമിതിയുള്ള അതിഥികൾക്കു പ്രത്യേക സംവിധാനങ്ങൾ


ബിസിനസ്‌ സൗകര്യങ്ങൾ:

  • എയർ കണ്ടീഷനിംഗ്
  • ലിഫ്റ്റ്‌
  • ഡോർമാൻ
  • വൈഫൈ
  • ഔദ്യോഗിക വിരുന്ന് സൗകര്യം
  • അംഗപരിമിതിയുള്ള അതിഥികൾക്കു പ്രത്യേക സംവിധാനങ്ങൾ
  1. "100 Best Companies to Work For - Fortune". Money.cnn.com. Retrieved 2015-07-30.
  2. "Four Seasons Hotels coming to Mumbai". The Hindu Business Line. 2003-10-26. Archived from the original on 2011-07-11. Retrieved 2015-08-20.
  3. "The most comfortable bed in town - Insider". livemint.com. 2008-02-22. Retrieved 2015-08-20.
  4. "Four Seasons to add six more properties". Business-standard.com. 2009-06-23. Retrieved 2015-08-20.
  5. "Four Seasons Hotel Location". cleartrip.com. Retrieved 2015-08-20.
  6. Mumbai Restaurant | Pubs In Mumbai | Four Seasons Hotel Mumbai. Fourseasons.com. Retrieved on 2015-08-20.
  7. "Confronting luxury". Express Hospitality. 2008-09-15. Archived from the original on 2012-03-05. Retrieved 2015-08-20.

പുറത്തേക്കുള്ള കണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫോർ_സീസൺസ്_ഹോട്ടൽ&oldid=3638573" എന്ന താളിൽനിന്ന് ശേഖരിച്ചത്