ആധുനിക വ്യവസായങ്ങളുടെ അടിസ്ഥാനസിദ്ധാന്തങ്ങളിലൊന്നാണ് ഫോർഡിസം. ഹെൻറി ഫോർഡിന്റെ നാമത്തിലാണ് ഇത് അറിയപ്പെടുന്നത്. ഉല്പാദനം, ജോലിസാഹചര്യങ്ങൾ എന്നിവയുമായി ബന്ധപ്പെട്ട കാര്യങ്ങൾ ഈ സിദ്ധാന്തത്തിൽ ചർച്ച ചെയ്യപ്പെടുന്നു. [1]

ഹെൻറി ഫോഡ്

സിദ്ധാന്തം

തിരുത്തുക

ഉല്പാദനരംഗത്ത് തൊഴിലാളികളുടെ പ്രാധാന്യം കുറച്ചുകൊണ്ടുവരാവുന്ന രീതിയിൽ ഉല്പന്നഭാഗങ്ങൾ ഏകീകൃതമായ രീതിയിൽ കുറഞ്ഞ ചെലവിൽ വൻതോതിൽ നിർമ്മിച്ചെടുക്കുകയും, തൊഴിലാളികൾക്ക് തന്നെ അവ സ്വന്തമാക്കാവുന്ന തരത്തിലുള്ള വേതനം ഉറപ്പുവരുത്തുകയും ചെയ്യുക എന്നതാണ് ഫോർഡിസം കൊണ്ട് ഉദ്ദേശിക്കുന്നത്.[2]

വ‌ൻതോതിലുള്ള ഉല്പാദനം വഴി ഉല്പന്നത്തിന്റെ വില നിയന്ത്രിക്കാനും സാമ്പത്തിക വളർച്ച കൈവരിക്കാനും കഴിയും. അവിദഗ്ദ തൊഴിലാളികളെക്കൊണ്ട് യന്ത്രങ്ങളുടെയും ഏകീകരിക്കപ്പെട്ട തൊഴിൽ രീതിയുടെയും സഹായത്താൽ ഇത് സാധിക്കുമെന്ന് ഹെൻറി ഫോർഡ് തെളിയിച്ചു.[3] വാഹനനിർമ്മാണരംഗത്താണ് ഇത് നിലവിൽ വന്നതെങ്കിലും ഇതിന്റെ തത്വങ്ങൾ ഏത് ഉല്പാദനരംഗങ്ങളിലും പ്രായോഗികമാക്കിത്തുടങ്ങി.

പ്രധാനതത്വങ്ങൾ താഴെക്കാണാം,

  1. യന്ത്രങ്ങൾ, അച്ചുകൾ എന്നിവ ഉപയോഗപ്പെടുത്തി ഉല്പന്നഭാഗങ്ങളെ ഏകീകരിക്കുകയും, അവയുടെ പ്രവർത്തനത്തിനായി അവിദഗ്ദ തൊഴിലാളികളെ പ്രയോജനപ്പെടുത്തുകയും ചെയ്യുന്നു.
  2. അസംബ്ലി ലൈനുകൾ ഉപയോഗിച്ച് ഈ ഭാഗങ്ങൾ മിനുക്കിയെടുക്കുന്നു.
  3. തൊഴിലാളികൾക്ക് മികച്ച വേതനം ലഭ്യമാക്കുകയും അവരുടെ തന്നെ ഉല്പന്നങ്ങൾ വാങ്ങാനുളള ത്രാണിയുണ്ടാക്കുകയും ചെയ്യുക.[3]

സങ്കീർണ്ണമായ ഘടകങ്ങളെ വിഭജിച്ചുകൊണ്ട്[4] ലളിതമാക്കുകയും[5] ഉപകരണങ്ങളുടെയും യന്ത്രങ്ങളുടെയും സഹായത്തോടെ പൂർത്തീകരിക്കുകയും അസംബ്ലി ലൈൻ വഴി പരസ്പരം ഘടിപ്പിക്കുകയും ചെയ്തുകൊണ്ട് ഫോർഡ് മോട്ടോർസിൽ ഈ സിദ്ധാന്തം ഫലപ്രദമായി നടപ്പിലായി.

  1. Fordism & Postfordism, willamette.edu, retrieved 2008-12-26
  2. De Grazia 2005. p. 4.
  3. 3.0 3.1 Tolliday, Steven; Zeitlin, Jonathan. (1987). The Automobile industry and its workers: between Fordism and flexibility. New York: St. Martin's Press. pp. 1–2. ISBN 0-312-00553-9. OCLC 14905148.
  4. "A Science Odyssey: People and Discoveries: Ford installs first moving assembly line". www.pbs.org.
  5. Edited by; Burrows, Rober; Gilbert, Nigel; Pollert, Anna. Fordism and Flexibility: Divisions and Change St. Martin's Press (New York: 1992) pp. 13–17.

ഗ്രന്ഥസൂചിക

തിരുത്തുക
  • Antonio, Robert J. and Bonanno, Alessandro. "A New Global Capitalism? From 'Americanism and Fordism' to 'Americanization-globalization.'" American Studies 2000 41 (2–3): 33–77. ISSN 0026-3079ISSN 0026-3079.
  • Banta, Martha. Taylored Lives: Narrative Production in the Age of Taylor, Veblen, and Ford. U. of Chicago Press, 1993. 431 pp.
  • Baca, George. "Legends of Fordism." Social Analysis Fall 2004: 171–180.
  • De Grazia, Victoria (2005), Irresistible Empire: America's Advance Through 20th-Century Europe, Cambridge: Belknap Press of Harvard University Press, ISBN 0-674-01672-6
  • Doray, Bernard (1988). From Taylorism to Fordism: A Rational Madness.
  • Holden, Len. "Fording the Atlantic: Ford and Fordism in Europe" in Business History Volume 47, #1 January 2005 pp. 122–127.
  • ഫലകം:Hounshell1984
  • Hughes, Thomas P. (2004). American Genesis: A Century of Invention and Technological Enthusiasm 1870–1970. 2nd ed. The University of Chicago Press. [1]
  • Jenson, Jane. "'Different' but Not 'Exceptional': Canada's Permeable Fordism," Canadian Review of Sociology and Anthropology, Vol. 26, 1989.
  • Koch, Max. (2006). Roads to Post-Fordism: Labour Markets and Social Structures in Europe.
  • Ling, Peter J. America and the Automobile: Technology, Reform, and Social Change chapter on "Fordism and the Architecture of Production"
  • Maier, Charles S. "Between Taylorism and Technocracy: European Ideologies and the Vision of Industrial Productivity." Journal of Contemporary History (1970) 5(2): 27–61. ISSN 0022-0094ISSN 0022-0094 Fulltext online at Jstor
  • Mary Nolan. Visions of Modernity: American Business and the Modernization of Germany Oxford University Press, 1994 online Archived 2011-11-17 at the Wayback Machine.
  • Mead, Walter Russell. "The Decline of Fordism and the Challenge to American Power." New Perspectives Quarterly; Summer 2004: 53–61.
  • Meyer, Stephen. (1981) "The Five Dollar Day: Labor Management and Social Control in the Ford Motor Company, 1908–1921" State University of New York Press.
  • Spode, Hasso. "Fordism, Mass Tourism and the Third Reich." Journal of Social History 38(2004): 127–155.
  • Pietrykowski, Bruce. "Fordism at Ford: Spatial Decentralization and Labor Segmentation at the Ford Motor Company, 1920–1950," Economic Geography, Vol. 71, (1995) 383–401 online
  • Roediger, David, ed. "Americanism and Fordism - American Style: Kate Richards O'hare's 'Has Henry Ford Made Good?'" Labor History 1988 29(2): 241–252. Socialist praise for Ford in 1916.
  • Settis, Bruno. (2016) Fordismi. Storia politica della produzione di massa, Il Mulino, Bologna.
  • Shiomi, Haruhito and Wada, Kazuo. (1995). Fordism Transformed: The Development of Production Methods in the Automobile Industry Oxford University Press.
  • Tolliday, Steven and Zeitlin, Jonathan eds. (1987) The Automobile Industry and Its Workers: Between Fordism and Flexibility Comparative analysis of developments in Europe, Asia, and the United States from the late 19th century to the mid-1980s.
  • Watts, Steven. (2005). The People's Tycoon: Henry Ford and the American Century.
  • Williams, Karel, Colin Haslam and John Williams, "Ford versus 'Fordism': The Beginning of Mass Production?" Work, Employment & Society, Vol. 6, No. 4, 517–555 (1992). Stress on Ford's flexibility and commitment to continuous improvements.
  • Gielen, Pascal. (2009). The Murmuring of the Artistic Multitude. Global Art, Memory and Post-Fordism. Valiz: Amsterdam.
"https://ml.wikipedia.org/w/index.php?title=ഫോർഡിസം&oldid=4018666" എന്ന താളിൽനിന്ന് ശേഖരിച്ചത്