ഫോർട്ട് റോട്ടർഡാം
ഫോർട്ട് റോട്ടർഡാം ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിലെ മകാസാറിലെ പതിനേഴാം നൂറ്റാണ്ടിൽ നിർമ്മിക്കപ്പെട്ട ഒരു കോട്ടയാണ്. ഗോവ രാജ്യത്ത് മുമ്പ് നിലവിലുണ്ടായിരുന്ന ഒരു കോട്ടയുടെ മുകളിൽ നിർമ്മിക്കപ്പെട്ട ഡച്ച് കോട്ടയാണിത്. ഡച്ച് അധിനിവേശത്തെ ചെറുക്കുന്നതിനായി 1634-ൽ ഒരു പ്രാദേശിക സുൽത്താനാണ് ഈ സ്ഥലത്തെ ആദ്യത്തെ കോട്ട നിർമ്മിച്ചത്. ബോംഗായ ഉടമ്പടി പ്രകാരം ഡച്ചുകാർക്ക് വിട്ടുകൊടുത്ത ഈ സ്ഥലത്തെ കോട്ട 1673-നും 1679-നും ഇടയിൽ അവർ പൂർണ്ണമായും പുനർനിർമ്മിച്ചു. ആറ് കൊത്തളങ്ങളുണ്ടായിരുന്ന ഇതിന് ഏഴ് മീറ്റർ ഉയരമുള്ള കോട്ടമതിലും കോട്ടയെ ചുറ്റി രണ്ട് മീറ്റർ ആഴമുള്ള കിടങ്ങുമുണ്ടായിരുന്നു.
ഫോർട്ട് റോട്ടർഡാം | |
---|---|
അടിസ്ഥാന വിവരങ്ങൾ | |
വാസ്തുശൈലി | 17th century colonial |
നഗരം | Makassar |
രാജ്യം | Indonesia |
നിർദ്ദേശാങ്കം | 5°08′03″S 119°24′20″E / 5.13417°S 119.40556°E |
നിർമ്മാണം ആരംഭിച്ച ദിവസം | 1673 |
പദ്ധതി അവസാനിച്ച ദിവസം | 1679 |
സാങ്കേതിക വിവരങ്ങൾ | |
Structural system | Stone built barracks fort |
1930-കൾ വരെ ഈ കോട്ട ഡച്ച് പ്രാദേശിക മിലിറ്ററി, ഗവൺമെന്റ് ആസ്ഥാനവുമായിരുന്നു. 1970-കളിൽ ഇത് വിപുലമായി പുനഃസ്ഥാപിക്കപ്പെട്ടു, ഇപ്പോൾ ഇത് ഒരു സാംസ്കാരിക-വിദ്യാഭ്യാസ കേന്ദ്രവും സംഗീത നൃത്ത പരിപാടികളുടെ വേദിയും വിനോദസഞ്ചാര കേന്ദ്രവുമാണ്.
ഉജംഗ് പാണ്ടാങ് എന്ന് വിളിക്കപ്പെടുന്ന ഒരു മുൻകാല മകാസറീസ് കോട്ടയുടെ സ്ഥാനത്താണ് റോട്ടർഡാം ഫോർട്ട് നിർമ്മിച്ചത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) ആ വർഷം പൊട്ടിപ്പുറപ്പെട്ട ഡച്ച് ഈസ്റ്റ് ഇന്ത്യാ കമ്പനിയുമായുള്ള (VOC) ഒരു യുദ്ധത്തിന് മറുപടിയായി മകാസർ ഭരണാധികാരികൾ ഏറ്റെടുത്ത ഒരു കോട്ട കെട്ടൽ പദ്ധതിയുടെ ഭാഗമെന്ന നിലയിൽ 1634-ൽ ഈ കോട്ട നിർമ്മിച്ചതാകാനാണ് സാധ്യത.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) യഥാർത്ഥ കോട്ടായിരുന്ന ജും പാണ്ടൻ (സമീപത്ത് വളരുന്ന പാണ്ടനസ് മരങ്ങളുടെ പേരിലാണ് അറിയപ്പെടുന്നത്) എന്ന അതിന്റെ പേര് മകാസർ നഗരത്തിന് ഉജംഗ് പാണ്ടാംഗ് എന്ന മറ്റൊരു പേര് നൽകുന്നതിന് കാരണമായി.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
1667-ൽ മകാസർ യുദ്ധത്തിൽ ഗോവ സുൽത്താനേറ്റിന്റെ പരാജയത്തെത്തുടർന്ന് ബൊംഗായ ഉടമ്പടി പ്രകാരം ഫോർട്ട് ഉജുങ് പാണ്ഡാങ് ഡച്ചുകാർക്ക് വിട്ടുകൊടുത്തു. തുടർന്നുള്ള വർഷങ്ങളിൽ ഡച്ച് അഡ്മിറൽ കൊർണേലിസ് സ്പീൽമാന്റെ മുൻകയ്യെടുത്ത് ഈ കോട്ട പൂർണ്ണമായും പുനർനിർമ്മിക്കുകയും സുലവേസിയിലെ ഡച്ച് കൊളോണിയൽ ഒരു ശക്തിയുടെ കേന്ദ്രമായി മാറുകയും ചെയ്തു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) അഡ്മിറൽ സ്‌പീൽമാന്റെ ജന്മസ്ഥലത്തെ ആധാരമാക്കി ഇതിനെ ഫോർട്ട് റോട്ടർഡാം എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. 1673-1679 വർഷങ്ങളിൽ ഇതിന് അഞ്ച് കൊത്തളങ്ങളും 'ആമ'യുടെ ആകൃതിയും ലഭിച്ചു. ഈ രൂപമാണ് കോട്ടയ്ക്ക് "ബെന്റങ് പെന്യു" ("കടലാമ കോട്ട") എന്ന വിളിപ്പേര് നൽകിയത്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
കോട്ടയുടെ നിർമ്മാണത്തിനുള്ള കല്ലുകൾ മാരോസിലെ കാർസ്റ്റ് പർവതങ്ങളിൽ നിന്നും, ചുണ്ണാമ്പുകല്ലുകൾ സെലയാറിൽ നിന്നുള്ള നിന്നും, തടികൾ ടാനെറ്റെ, ബന്താങ് എന്നിവിടങ്ങളിൽ കൊണ്ടുവന്നതാണ്.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1825-1830-ലെ ജാവ യുദ്ധത്തെത്തുടർന്ന്, ജാവനീസ് രാജകുമാരനും ഇപ്പോൾ ദേശീയ നായകനുമായ ഡിപോനെഗോറോ 1830-ൽ മകാസറിലേക്കുള്ള നാടുകടത്തലിനെ തുടർന്ന് 1855-ൽ അദ്ദേഹത്തിൻറെ മരണംവരെ കോട്ടയിൽ തടവിലാക്കപ്പെട്ടിരുന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) രണ്ടാം ലോകമഹായുദ്ധത്തിൽ ജാപ്പനീസ് തടവുകാരെ പാർപ്പിക്കുന്നതിനുള്ള ഒരു സ്ഥലമായും ഇത് ഉപയോഗിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
ഫോർട്ട് റോട്ടർഡാം 1930-കൾ വരെ പ്രാദേശിക ഡച്ച് സൈനിക ആസ്ഥാനവും സർക്കാർ ആസ്ഥാനവും ആയി തുടർന്നു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1937 ന് ശേഷം കോട്ട ഒരു പ്രതിരോധമായി ഉപയോഗിച്ചിരുന്നില്ല. ഹ്രസ്വമായ ജാപ്പനീസ് അധിനിവേശ സമയത്ത്, ഭാഷാശാസ്ത്രത്തിലും കാർഷിക മേഖലയിലും ശാസ്ത്രീയ ഗവേഷണം നടത്തുന്നതിനായി ഉപയോഗിച്ചിരുന്ന ഇത് അതിനുശേഷം അറ്റകുറ്റപ്പണികളുടെ അഭാവത്താൽ കാലക്രമേണ നശിച്ചു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil) 1970-കളിൽ കോട്ട വ്യാപകമായി പുനഃസ്ഥാപിക്കപ്പെട്ടു.ലുവ പിഴവ് ഘടകം:Footnotes-ൽ 80 വരിയിൽ : bad argument #1 to 'ipairs' (table expected, got nil)
നിലവിലെ സ്ഥിതി
തിരുത്തുകകോട്ടയ്ക്കുള്ളിൽ സ്ഥിതിചെയ്യുന്ന പതിമൂന്ന് കെട്ടിടങ്ങളിൽ പതിനൊന്നും പതിനേഴാം നൂറ്റാണ്ടിലെ കോട്ടയുടെ യഥാർത്ഥ കെട്ടിടങ്ങളും അവയിൽ മിക്കതും ഇപ്പോഴും നല്ല അവസ്ഥയിലുമാണ്. കോട്ടയുടെ മധ്യഭാഗത്ത് ഒരു പള്ളിയുടെ കെട്ടിടമുണ്ട്.