ഫോർച്ചൂണ (മുമ്പ്, സ്ലൈഡ്, സ്പിംഗ്വില്ലെ)[7])അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തിൽ പടിഞ്ഞാറൻ-മദ്ധ്യ ഹംബോൾഡ്റ്റ് കൌണ്ടിയിൽ, ഈൽ നദിയുടെ വടക്കു കിഴക്കൻ തീരത്തിനു ഏകദേശം 9 മൈലുകൾ (14 കിലോമീറ്റർ) ദൂരെമാറി നദി പസഫിക് സമുദ്രത്തിലേയ്ക്കു പതിക്കുന്നതിനടുത്തു സ്ഥിതിചെയ്യുന്ന നഗരമാണ്. യു.എസ് റൂട്ട് 101 പാതയിലാണ് സ്ഥിതി ചെയ്യുന്നത്. 2010 ലെ ഐക്യനാടുകളിലെ സെൻസസ് രേഖകൾ പ്രകാരമുള്ള ഈ നഗരത്തിലെ ആകെ ജനസംഖ്യ 11,926 ആയിരുന്നു. 2000-ലെ സെൻസസിൽ ഉണ്ടായിരുന്ന ജനസംഖ്യയായ 10,497 നേക്കാൾ നഗരം ജനസംഖ്യ വർദ്ധനവു നേടിയിരുന്നു.

ഫോർച്ചൂണ
City of Fortuna
1940 കളിലെ ഫോർച്ചൂണയിലെ പ്രധാന പാത
1940 കളിലെ ഫോർച്ചൂണയിലെ പ്രധാന പാത
Official seal of ഫോർച്ചൂണ
Seal
Nickname(s): 
The Friendly City[1]
Location of Fortuna in Humboldt County, California.
Location of Fortuna in Humboldt County, California.
ഫോർച്ചൂണ is located in the United States
ഫോർച്ചൂണ
ഫോർച്ചൂണ
Location in the United States
Coordinates: 40°35′53″N 124°09′26″W / 40.59806°N 124.15722°W / 40.59806; -124.15722
Country അമേരിക്കൻ ഐക്യനാടുകൾ
State California
CountyHumboldt
IncorporatedJanuary 20, 1906[2]
ഭരണസമ്പ്രദായം
 • MayorDouglas Strehl[3]
വിസ്തീർണ്ണം
 • ആകെ4.84 ച മൈ (12.55 ച.കി.മീ.)
 • ഭൂമി4.84 ച മൈ (12.55 ച.കി.മീ.)
 • ജലം0.00 ച മൈ (0.00 ച.കി.മീ.)  0%
ഉയരം66 അടി (20 മീ)
ജനസംഖ്യ
 (2010)
 • ആകെ11,926
 • കണക്ക് 
(2016)[6]
12,122
 • ജനസാന്ദ്രത2,501.96/ച മൈ (965.98/ച.കി.മീ.)
സമയമേഖലUTC-8 (Pacific (PST))
 • Summer (DST)UTC-7 (PDT)
ZIP code
95540
ഏരിയ കോഡ്707
FIPS code06-25296
GNIS feature IDs277520, 2410532
വെബ്സൈറ്റ്friendlyfortuna.com

ഭൂമിശാസ്ത്രം

തിരുത്തുക

അമേരിക്കൻ ഐക്യനാടുകളിലെ സെൻസസ് ബ്യൂറോയുടെ കണക്കനുസരിച്ച്, ഫോർച്ചൂണയുടെ ആകെ വിസ്തീർണ്ണം 4.8 ചതുരശ്ര മൈൽ (12 ചതുരശ്ര കിലോമീറ്റർ) ആണ്. ഇതു മുഴുവൻ കരഭൂമിയുമാണ്. പസഫിക് തീരത്തുനിന്ന് 7 മൈൽ (11 കി. മീ.) അകലെ ഈൽ നദീതീരത്താണ് ഫോർച്ചൂണ നഗരം നിലനിൽക്കുന്നത്. തീരദേശ കാലാവസ്ഥയും പടിഞ്ഞാറു ഭാഗത്തുള്ള പസഫിക് സമുദ്രവും ഇവിടുത്തെ സമൂഹത്തിൻറ ജീവിതത്തെ ബാധിക്കുന്നു. നഗരത്തിലൂടെ കടന്നുപോകുന്ന യു.എസ്. റൂട്ട് 101 പാത വഴി 253 മൈൽ (407 കിലോമീറ്റർ) തെക്കുഭാഗത്തുള്ള സാൻഫ്രാൻസിസ്കോകയിലേയ്ക്കും വടക്കുഭാഗത്തേയ്ക്ക് 14 മൈൽ (23 കിലോമീറ്റർ) ദൂരത്തൽ കൌണ്ടി സീറ്റായ യൂറേക്കായിലേയ്ക്കും നേരിട്ടു പ്രവേശനം സാദ്ധ്യമാക്കുന്നു. കാലിഫോർണിയ സ്റ്റേറ്റ് റൂട്ട് 36 ന്റെ പടിഞ്ഞാറൻ അതിര് നഗരപരിധിയ്ക്ക് ഏകദേശം 1 മൈൽ (16. കിലോമീറ്റർ) തെക്കായി യു.എസ്. റൂട്ട് 101 നെ ഛേദിച്ചു കടന്നു പോകുന്നു. ദേശീയ, സംസ്ഥാന, കൗണ്ടി റെഡ്വുഡ് ഉദ്യാനങ്ങൾ ഫോർച്ചുണ നഗരത്തെ വലയം ചെയിതിരിക്കുന്നു. വടക്കൻ കാലിഫോർണിയയിലെ റെഡ്വുഡ് വനമേഖലയിലേക്കുള്ള പ്രവേശന കവാടമായി ഫോർച്ചൂണ നഗരം അറിയപ്പെടുന്നു. സെക്കോയ സെംപെർവിറൻസ് എന്ന റെഡ്വുഡ് വൃക്ഷം ഏകദേശം 300 അടി (91 മീറ്റർ) ഉയരത്തിൽ വരെ വളരുകയും 2,500 വർഷം നിലനിൽക്കുന്നവയുമാണ്. അവന്യൂ ഓഫ് ദ ജയാൻറ് പാത സന്ദർശകർക്ക് മേഖലയിലെ റെഡ്വുഡ് മരങ്ങൾ ദർശിക്കുന്നതിനും റെഡ്വുഡ് വനനിരകളിലേയ്ക്കു പോകുന്നതിനും സഹായകമാണ്. ഫൌണ്ടേർസ് ഗ്രോവ്, വിയോട്ടിനടുത്തുള്ള സന്ദർശക കേന്ദ്രം എന്നിവിടങ്ങളിൽ തങ്ങൽ കേന്ദ്രങ്ങളും കാൽനടപ്പാതകളിലേയ്ക്കു പ്രവേശനം നൽകുന്ന നിരവധി ഇടങ്ങളുമുണ്ട്.

  1. "Fortuna, CA - Official Website". Friendlyfortuna.com. Retrieved 2013-10-25.
  2. "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved April 7, 2013.
  3. 3.0 3.1 "City Council". Fortuna, CA. Archived from the original on 2016-03-04. Retrieved April 7, 2013.
  4. "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
  5. "Fortuna". Geographic Names Information System. United States Geological Survey.
  6. ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ <ref> ടാഗ്; USCensusEst2016 എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.
  7. Durham, David L. (1998). California's Geographic Names: A Gazetteer of Historic and Modern Names of the State. Clovis, Calif.: Word Dancer Press. p. 62. ISBN 1-884995-14-4.
"https://ml.wikipedia.org/w/index.php?title=ഫോർച്ചൂണ&oldid=4080957" എന്ന താളിൽനിന്ന് ശേഖരിച്ചത്