കണ്ണിലെ റെറ്റിനയിൽ, മാക്യുല ലൂട്ടിയയുടെ മധ്യത്തിൽ സ്ഥിതിചെയ്യുന്ന കോൺ കോശങ്ങളുടെ കൂടിയ സാന്ദ്രതയുള്ള ചെറിയ കുഴി പോലെയുള്ള പ്രദേശമാണ് ഫോവിയ സെൻട്രാലിസ്.[1] [2]

ഫോവിയ സെൻട്രാലിസ്
മനുഷ്യ നേത്രത്തിന്റെ രേഖാചിത്രം. ഫോവിയ താഴെ അടയാളപ്പെടുത്തിയിരിക്കുന്നു.
Details
Identifiers
Latinfovea centralis
MeSHD005584
TAA15.2.04.022
FMA58658
Anatomical terminology

കൃത്യതയുള്ള കേന്ദ്ര കാഴ്ചയ്ക്കും (ഫോവിയൽ വിഷൻ എന്നും വിളിക്കുന്നു) വായന, ഡ്രൈവിംഗ് പോലുള്ള വിഷ്വൽ വിശദാംശങ്ങൾക്ക് പ്രാഥമിക പ്രാധാന്യമുള്ളതുമായ പ്രവർത്തനങ്ങൾക്ക് മനുഷ്യരിൽ ഇത് ആവശ്യമാണ്. ഫോവിയയ്ക്ക് ചുറ്റുമാണ് പാരാഫോവിയൽ ബെൽറ്റ് കാണുന്നത്.[2]

കോണുകളുടെ ഉയർന്ന സാന്ദ്രതയുള്ളതും ഗാംഗ്ലിയൻ സെൽ പാളി അഞ്ച് വരികളിലധികം കോശങ്ങൾ ഉൾക്കൊള്ളുന്നതുമായ പാരഫോവിയ ഇന്റർമീഡിയറ്റ് ബെൽറ്റാണ്. അതുപോലെ, ഗാംഗ്ലിയോൺ സെൽ പാളിയിൽ രണ്ടോ നാലോ വരികളുള്ള സെല്ലുകൾ അടങ്ങിയിരിക്കുന്ന ബാഹ്യമേഖലയാണ് പെരിഫോവിയ. പെരിഫോവിയയിൽ കോണുകളുടെ സാന്ദ്രത കുറവായതിനാൽ വിഷ്വൽ അക്വിറ്റി ഒപ്റ്റിമിയേക്കാൾ താഴെയാണ്. ഒപ്റ്റിക് നാഡിയിലെ നാഡി നാരുകളിൽ പകുതിയോളം ഫോവിയയിൽ നിന്നുള്ള വിവരങ്ങൾ വഹിക്കുന്നവയാണ്, ബാക്കി പകുതി റെറ്റിനയുടെ ബാക്കി ഭാഗങ്ങളിൽ നിന്ന് വിവരങ്ങൾ വഹിക്കുന്നു. പാരഫോവിയ സെൻ‌ട്രൽ‌ ഫോവയിൽ‌ നിന്നും 1.25 മില്ലീമീറ്റർ‌ ആരം വരെ നീളുന്നു, പെരിഫോവിയ ഫോവിയ സെൻട്രാലിസിൽ നിന്ന് 2.75 മില്ലീമീറ്റർ ദൂരത്തിൽ കാണപ്പെടുന്നു.[3]

'കുഴി' എന്നർഥമുള്ള ലാറ്റിൻ വാക്ക് foves ൽ നിന്നാണ് ഫോവിയ എന്ന പദം വന്നത്.

ററ്റിന ഉപരിതലത്തിലെ ഏകദേശം 1.5 മില്ലീമീറ്റർ വീതിയുള്ള കുഴിയാണ് ഫോവിയ. ഫോവിയ, പരമാവധി കാഴ്ചശക്തിക്ക് വേണ്ടി പൂർണ്ണമായും കോണുകളാൽ നിർമ്മിതമാണ്. ഫോവിയയ്ക്കുള്ളിൽ 0.5 മില്ലീമീറ്റർ വ്യാസമുള്ള ഒരു പ്രദേശമാണ് ഫോവിയൽ അവാസ്കുലർ സോൺ (രക്തക്കുഴലുകളില്ലാത്ത പ്രദേശം). ചിതറിയോ മറ്റ് രീതിയിൽ നഷ്ടപ്പെട്ടോ പോകാതെ പ്രകാശത്തോട് സംവദിക്കാൻ ഇത് അനുവദിക്കുന്നു. ഈ ഘടനയാണ് ഫോവിയയുടെ മധ്യഭാഗത്തെ കുഴിക്ക് കാരണം. ഫോവിയയിലെ കുഴിഞ്ഞ ഭാഗം സ്ഥാനഭ്രംശം സംഭവിച്ച ന്യൂറോണുകൾ അടങ്ങിയിരിക്കുന്ന ഫോവിയൽ റിമിനാൽ ചുറ്റപ്പെട്ടിരിക്കുന്നു. റെറ്റിനയുടെ ഏറ്റവും കട്ടിയുള്ള ഭാഗമാണിത്.[4]

ഒരു ചെറിയ അവാസ്കുലർ സോണിലാണ് ഫോവിയ സ്ഥിതിചെയ്യുന്നത്, കോറോയിഡിലെ രക്തക്കുഴലുകളിൽ നിന്ന് അതിന് ആവശ്യമായ ഓക്സിജന്റെ ഭൂരിഭാഗവും ലഭിക്കുന്നു. കോണുകളുടെ ഉയർന്ന സ്പേഷ്യൽ സാന്ദ്രതയും, രക്തക്കുഴലുകളുടെ അഭാവവും ഫോവിയയിലെ ഉയർന്ന വിഷ്വൽ അക്വിറ്റിക്ക് കാരണമാകുന്നു.[5]

ഫോവിയയുടെ കേന്ദ്രം ഫോവിയോള എന്നറിയപ്പെടുന്നു. ഏകദേശം 0.35 മില്ലീമീറ്റർ വ്യാസം വരുന്ന ഈ പ്രദേശത്ത് ഫലത്തിൽ റോഡ് കോശങ്ങൾ ഇല്ല.[1] സെൻ‌ട്രൽ ഫോവിയയിൽ റെറ്റിനയുടെ മറ്റ് ഭാഗങ്ങളിൽ നിന്ന് വ്യത്യസ്ഥമായി നേർത്തത വടി പോലുള്ള കോം‌പാക്റ്റ് ആയ കോണുകൾ അടങ്ങിയിരിക്കുന്നു. ഇവിടെ കോണുകളുടെ സാന്ദ്രത വരെ കൂടുതലാണ്. ഫോവിയയുടെ പ്രാന്തപ്രദേശത്ത് എത്തുമ്പോൾ റോഡ് കോശങ്ങൾ ക്രമേണ പ്രത്യക്ഷപ്പെടുകയും, അതിനനുസരിച്ച് കോൺ റിസപ്റ്ററുകളുടെ കേവല സാന്ദ്രത ക്രമേണ കുറയുകയും ചെയ്യുന്നു.

ഫോവിയോളയുടെ ഘടനയെക്കുറിച്ച് അടുത്തിടെ പുനരന്വേഷണം നടത്തിയിരുന്നു. അതിൽ കുരങ്ങുകളുടെ കേന്ദ്ര ഫോവിയോളാർ കോണുകളിൽ നിന്നുള്ള പുറം ഭാഗങ്ങൾ നേരേയുള്ളതും പാരഫോവിയയിൽ നിന്നുള്ളതിന്റെ ഇരട്ടി നീളമുള്ളതുമാണെന്ന് കണ്ടെത്തിയിട്ടുണ്ട്.[6]

വലുപ്പം

തിരുത്തുക

റെറ്റിനയുടെ ബാക്കി ഭാഗങ്ങളുമായി താരതമ്യപ്പെടുത്തിയാൽ ഫോവിയയുടെ വലുപ്പം താരതമ്യേന കുറവാണ്. എന്നിരുന്നാലും, റെറ്റിനയിലെ 6/6 (20/20) കാഴ്ച കൈവരിക്കാവുന്ന ഒരേയൊരു മേഖലയാണിത്, കൂടാതെ മികച്ച വിശദാംശങ്ങളും നിറവും തിരിച്ചറിയാൻ കഴിയുന്ന മേഖല കൂടിയാണിത്.[7] [8]

ബൈഫോവിയൽ ഫിക്സേഷൻ

തിരുത്തുക

ബൈനോക്കുലർ കാഴ്ചയിൽ, രണ്ട് കണ്ണുകളും കൂടിച്ചേർന്ന് ബൈഫോവൽ ഫിക്സേഷൻ പ്രാപ്തമാക്കുന്നു, ഇത് ഉയർന്ന സ്റ്റീരിയോഅക്വിറ്റി നേടുന്നതിന് ആവശ്യമാണ്.

ഇതിനു വിപരീതമായി, അനോമാലസ് റെറ്റിന കറസ്പോണ്ടൻസ് എന്നറിയപ്പെടുന്ന ഒരു അവസ്ഥയിൽ, മസ്തിഷ്കം ഒരു കണ്ണിന്റെ ഫോവിയയെ മറ്റൊരു കണ്ണിന്റെ എക്സ്ട്രാഫോവൽ ഏരിയയുമായി ബന്ധപ്പെടുത്തുന്നു.

അധിക ചിത്രങ്ങൾ

തിരുത്തുക

പരാമർശങ്ങൾ

തിരുത്തുക
  1. 1.0 1.1 "Simple Anatomy of the Retina". Webvision. University of Utah. Archived from the original on 2011-03-15. Retrieved 2011-09-28.
  2. 2.0 2.1 Iwasaki, M; Inomata, H (1986). "Relation between superficial capillaries and foveal structures in the human retina". Investigative Ophthalmology & Visual Science. 27 (12): 1698–705. PMID 3793399.
  3. "eye, human."Encyclopædia Britannica. 2008. Encyclopædia Britannica 2006 Ultimate Reference Suite DVD
  4. Emmett T. Cunningham; Paul Riordan-Eva (2011). Vaughan & Asbury's general ophthalmology (18th ed.). McGraw-Hill Medical. p. 13. ISBN 978-0-07-163420-5.
  5. Provis, Jan M; Dubis, Adam M; Maddess, Ted; Carroll, Joseph (2013). "Adaptation of the central retina for high acuity vision: Cones, the fovea and the avascular zone". Progress in Retinal and Eye Research. 35: 63–81. doi:10.1016/j.preteyeres.2013.01.005. PMC 3658155. PMID 23500068.
  6. Tschulakow, Alexander V; Oltrup, Theo; Bende, Thomas; Schmelzle, Sebastian; Schraermeyer, Ulrich (2018). "The anatomy of the foveola reinvestigated". PeerJ. 6: e4482. doi:10.7717/peerj.4482. PMC 5853608. PMID 29576957.{{cite journal}}: CS1 maint: unflagged free DOI (link)   Material was copied from this source, which is available under a Creative Commons Attribution 4.0 International License.
  7. Gregory S. Hageman. "Age-Related Macular Degeneration (AMD)". Retrieved December 11, 2013.
  8. "Macular Degeneration Frequently Asked Questions". Archived from the original on December 15, 2018. Retrieved December 11, 2013.
"https://ml.wikipedia.org/w/index.php?title=ഫോവിയ_സെൻട്രാലിസ്&oldid=3707285" എന്ന താളിൽനിന്ന് ശേഖരിച്ചത്