ഫോളോയിംഗ്
1998ൽ പുറത്തിറങ്ങിയ ഒരു നിയോ നോയർ ഡ്രാമാ ത്രില്ലർ ചലച്ചിത്രമാണ് ഫോളോയിംഗ്. ക്രിസ്റ്റഫർ നോളനാണ് ഈ ചിത്രത്തിന്റെ രചനയും സംവിധാനവും നിർവഹിച്ചിരിക്കുന്നത് . ലണ്ടൻ നഗരത്തിൽ അപരിചിതരെ പിന്തുടരുകയും എന്നാൽ അവരിൽ നിന്ന് നിശ്ചിത അകലം പാലിക്കുന്നതിൽ പരാജയപ്പെടുമ്പോൾ അധോലോകത്തിന്റെ പിടിയിലാവുകയും ചെയ്യുന്ന ഒരു യുവാവിന്റെ കഥയാണ് ഫോളോയിംഗ് പറയുന്നത്.
Following | |
---|---|
സംവിധാനം | ക്രിസ്റ്റഫർ നോളൻ |
നിർമ്മാണം | ക്രിസ്റ്റഫർ നോളൻ Emma Thomas Jeremy Theobald |
രചന | ക്രിസ്റ്റഫർ നോളൻ |
അഭിനേതാക്കൾ | Jeremy Theobald Alex Haw Lucy Russell John Nolan |
സംഗീതം | David Julyan |
ഛായാഗ്രഹണം | ക്രിസ്റ്റഫർ നോളൻ |
ചിത്രസംയോജനം | Gareth Heal Christopher Nolan |
സ്റ്റുഡിയോ | Next Wave Films Overseas Filmgroup Syncopy Inc. |
വിതരണം | Zeitgeist Films (US) Momentum Pictures (UK) |
റിലീസിങ് തീയതി | 12 September 1998 (Toronto International Film Festival) 2 April 1999 (New York City) 5 November 1999 (UK) |
രാജ്യം | United Kingdom |
ഭാഷ | English |
ബജറ്റ് | $6,000[1] |
സമയദൈർഘ്യം | 70 minutes |
ആകെ | $240,495[2] |
നോളന്റെ ആദ്യ ഫീച്ചർ ചിത്രമാണിത്. പരമാവധി ചെലവ് കുറക്കാൻ ഓരോ സീനും അഭിനയിച്ചഭ്യസിച്ചിതിന്നു ശേഷമാണ് ചിത്രീകരിച്ചത്. 16എംഎം ഫിലിമിൽ ചിത്രീകരിച്ച ഈ ചിത്രത്തിന്റെ പ്രധാന ചെലവ് ഫിലിം തന്നെയായിരുന്നു. വെളിച്ചം നൽകാൻ പ്രത്യേക ഉപകരണങ്ങൾ ഉപയോഗിക്കാതെ സൂര്യപ്രകാശത്തിൽ തന്നെയാണ് ഫോളോയിംഗ് ചിത്രീകരിച്ചത്. രചനക്കും സംവിധാനത്തിനും പുറമേ, ഛായാഗ്രഹണവും, ചിത്രസംയോജനവും, നിർമ്മാണവും നോളൻ തന്നെയാണ് നിർവഹിച്ചത്.
അവലംബം
തിരുത്തുക- ↑ "Following (1999)". Box Office Mojo. Retrieved 19 July 2009.
- ↑ "Following - Box Office Data, DVD Sales, Movie News, Cast Information". The Numbers. Archived from the original on 2014-02-23. Retrieved 2013-06-21.