ഫോബ് മേരി വാലർ-ബ്രിഡ്ജ്
ഫീബി മേരി വാലർ-ബ്രിഡ്ജ് (ജനനം 14 ജൂലൈ 1985) ഒരു ഇംഗ്ലീഷ് നടിയും തിരക്കഥാകൃത്തും നിർമ്മാതാവുമാണ്. ഫ്ലീബാഗ് (2016-2019) എന്ന കോമഡി പരമ്പരയുടെ സ്രഷ്ടാവ്, പ്രധാന എഴുത്തുകാരി, താരം എന്നീ നിലകളിൽ അവർ മൂന്ന് പ്രൈംടൈം എമ്മി അവാർഡുകളും രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങളും ഒരു ബ്രിട്ടീഷ് അക്കാദമി ടെലിവിഷൻ അവാർഡും നേടിയിട്ടുണ്ട്.[1][2] കില്ലിംഗ് ഈവ് (2018–2022) എന്ന സ്‌പൈ ത്രില്ലർ പരമ്പരയുടെ രചന, നിർമ്മാണം എന്നിവയുടെ പേരിൽ അവർക്ക് എമ്മി, ഗോൾഡൻ ഗ്ലോബ് നാമനിർദ്ദേശങ്ങളും ലഭിച്ചു.
ഫീബി മേരി വാലർ-ബ്രിഡ്ജ് | |
---|---|
ജനനം | ഫീബി മേരി വാലർ-ബ്രിഡ്ജ് 14 ജൂലൈ 1985 ഹാമർസ്മിത്ത്, ലണ്ടൻ, ഇംഗ്ലണ്ട് |
കലാലയം | റോയൽ അക്കാദമി ഓഫ് ഡ്രമാറ്റിക് ആർട്ട് |
തൊഴിൽ |
|
സജീവ കാലം | 2007–ഇതുവരെ |
ജീവിതപങ്കാളി(കൾ) | |
പങ്കാളി(കൾ) | മാർട്ടിൻ മക്ഡൊണാഗ് (2017–നിലവിൽ) |
ബന്ധുക്കൾ | ഐസോബെൽ വാലർ-ബ്രിഡ്ജ് (സഹോദരി) |
പുരസ്കാരങ്ങൾ | Full list |
ക്രാഷിംഗ് (2016) എന്ന കോമഡി പരമ്പരയുടെ നിർമ്മാണവും രചനയും നിർവ്വഹിച്ച വാലർ-ബ്രിഡ്ജ് ഈ പരമ്പരയിൽ അഭിനയിക്കുകയും ചെയ്തിട്ടുണ്ട്. കോമഡി പരമ്പരയായ ദി കഫേ (2011–2013), ബ്രോഡ്‌ചർച്ച് (2015) പരമ്പരയുടെ രണ്ടാം സീസൺ എന്നിവയിൽ അഭിനയിച്ച അവർ ആൽബർട്ട് നോബ്സ് (2011), ദി അയൺ ലേഡി (2011), ഗുഡ്‌ബൈ ക്രിസ്റ്റഫർ റോബിൻ (2017), സോളോ: എ സ്റ്റാർ വാർസ് സ്റ്റോറി (2018) എന്നീ ചിത്രങ്ങളിലും അഭിനയിച്ചു. അതിനുശേഷം നോ ടൈം ടു ഡൈ (2021) എന്ന ജെയിംസ് ബോണ്ട് ചിത്രത്തിൻറെ തിരക്കഥയ്ക്ക് സംഭാവന നൽകിയതു കൂടാതെ ഇന്ത്യാന ജോൺസ് ആൻഡ് ദി ഡയൽ ഓഫ് ഡെസ്റ്റിനി (2023) എന്ന സാഹസിക ചിത്രത്തിലും അവർ വേഷം അവതരിപ്പിച്ചു.
അവലംബം
തിരുത്തുക- ↑ Turchiano, Danielle (23 September 2019). "Emmys Surprise: Phoebe Waller-Bridge Wins Lead Actress in a Comedy". Variety. Retrieved 23 September 2019.
- ↑ Horton, Adrian (6 January 2020). "The full list of Golden Globes 2020 winners". The Guardian. ISSN 0261-3077. Retrieved 7 January 2020.