ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ്
സംഗീത പരിപാടികളിൽ പകർപ്പവകാശം ഉറപ്പുവരുത്തുന്നതിനുള്ള കേന്ദ്രസർക്കാർ അംഗീകൃത ഏജൻസിയാണ് ഫോണോഗ്രാഫിക് പെർഫോമൻസ് ലിമിറ്റഡ് അഥവാ പി.പി.എൽ [1]. ഇത് ഇന്ത്യക്കകത്തും പുറത്തുമുള്ള സംഗീതനിർമ്മാതാക്കളുടെ അവകാശങ്ങളെ സംരക്ഷിക്കുന്നു. ഈ ഏജൻസിയാണ് സംഗീത പരിപാടികളുടെ ടെലികാസ്റ്റിങ്, ബ്രോഡ്‌കാസ്റ്റിങ്, പൊതുസ്ഥലത്തെ അവതരണങ്ങൾ എന്നിവയെല്ലാം ചെയ്യുന്നത് [2]. പകർപ്പവകാശ നിയമപ്രകാരം സംഗീത പരിപാടികൾ നടത്തുന്നതിന് ഏജൻസിയിൽ നിന്ന് മുൻകൂട്ടി ലൈസൻസ് വാങ്ങേണ്ടതുണ്ട്. ഈ ലൈസൻസ് ഇല്ലാതെ സംഗീത പരിപാടികൾ അവതരിപ്പിക്കുന്നവർക്കെതിരെ നിയമനടപടികൾ എടുക്കുന്നതാണ്. വീടുകളിലും സ്വന്തം വാഹനങ്ങളിലുമൊഴികെയുള്ള എല്ലാ സംഗീതപരിപാടികൾക്കും ലൈസൻസ് നിർബന്ധമാണ്[3].
ആകാശവാണി, എഫ്.എം. റേഡിയോ സ്റ്റേഷനുകൾ, ഹോട്ടലുകൾ, റിസോർട്ടുകൾ, ബാർ, സിനിമാഹാൾ, ബാങ്ക്, ഓഫീസുകൾ, എന്നിവയെല്ലാം സംഗീതം ശ്രവിപ്പിക്കുന്നതിന് ഈ ലൈസൻസ് നിർബന്ധമാണ്. സ്ഥലത്തിന്റെ വിസ്തൃതി കണക്കാക്കിയാണ് ലൈസൻസ് തുക നിശ്ചയിക്കുക. ലൈസൻസ് സമ്പാദിക്കാതെ പരിപാടികൾ അവതരിപ്പിക്കുന്നവർക്കെതിരെ മൂന്നു ലക്ഷം രൂപ വരെ പിഴ ഈടാക്കുവാൻ നിയമത്തിൽ വ്യവസ്ഥയുണ്ട്. സംസ്ഥാന സർക്കാരുകളുടെ നിർദ്ദേശപ്രകാരം ഇൻഫർമേഷൻ -പബ്ലിക് റിലേഷൻസ് വകുപ്പാണ് ഈ നിയമം പാലിക്കപ്പെടുന്നുണ്ടെന്ന് ഉറപ്പുവരുത്തുന്നത്. 1957 - ലെ പകർപ്പവകാശനിയമത്തിന്റെ വ്യവസ്ഥകൾ അനുസരിച്ച് 1996 മുതലാണ് ഈ ഏജൻസി നിയമപാലനം കർശനമായി നടപ്പാക്കി തുടങ്ങിയത്.
അവലംബം
തിരുത്തുക- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-08. Retrieved 2011-02-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-09. Retrieved 2011-02-03.
- ↑ "ആർക്കൈവ് പകർപ്പ്". Archived from the original on 2011-08-21. Retrieved 2011-02-03.