ഫോട്ടോഡിസ്റപ്ഷൻ
ഇൻഫ്രാറെഡ് Nd: YAG ലേസർ ഉപയോഗിച്ച് പ്ലാസ്മ ("ലൈറ്റ്നിങ് ബോൾട്ട്") രൂപീകരിക്കുന്നതിന് നേത്രരോഗശാസ്ത്രത്തിൽ ഉപയോഗിക്കുന്ന മിനിമലി ഇൻവേസീവ് സർജറിയാണ് ഫോട്ടോഡിസ്റപ്ഷൻ. ഇത് അക്കൌസ്റ്റിക് ഷോക്ക് തരംഗങ്ങൾക്ക് ("തണ്ടർക്ലാപ്") കാരണമാകുകയും അത് ടിഷ്യുവിനെ ബാധിക്കുകയും ചെയ്യുന്നു.[1][2][3] ലേസർ ഉൽപാദിപ്പിക്കുന്ന നീരാവി കുമിളയുടെ ഫലമായി ടിഷ്യു വിണ്ടുകീറുന്നു. ഈ പ്രഭാവത്തിന് ആവശ്യമായ താപനില 100 മുതൽ 305 ഡിഗ്രിസെൽഷ്യസ് വരെയാണ്.[4]
Photodisruption | |
---|---|
Specialty | ophthalmology |
ഇൻഫ്രാറെഡ് ലേസർ സർജന്റെ കണ്ണിന് അദൃശ്യമായതിനാൽ, സാധാരണയായി ഹീലിയം-നിയോൺ ലേസർ കൂടി ഇതിനോട് ചേർത്ത് ഉപയോഗിക്കുന്നു. എന്നിരുന്നാലും, കണ്ണിന്റെ ലെൻസ് ഒരു പ്രിസമായി പ്രവർത്തിക്കുന്നതിനാൽ ഇൻഫ്രാറെഡ് ലൈറ്റ് ചുവന്ന ലൈറ്റിനേക്കാൾ കുറഞ്ഞ കോണിൽ വളയുന്നു, ഇത് ക്രോമാറ്റിക് വ്യതിയാനത്തിന് കാരണമാകുന്നു. ഇതിനർത്ഥം ഹീലിയം നിയോൺ ലേസർ കാണിക്കുന്ന പ്രദേശം Nd: YAG ലേസർ കൃത്യമായി ബാധിക്കുന്ന പ്രദേശമല്ല എന്നാണ്, അതിനാൽ ചില ശസ്ത്രക്രിയാ ലേസറുകളിൽ ഇത് പരിഹരിക്കുന്നതിന് ഒരു അധിക ക്രമീകരണം ഉണ്ട്.[2]
1972 ൽ ട്രബെക്കുലർ മെഷ്വർക്കിൽ നടത്തിയത് ആണ് ഫോട്ടോഡിസ്റപ്ഷന്റെ ആദ്യത്തെ വിജയകരമായ ഉപയോഗം.[1] തിമിരം നീക്കം ചെയ്യുന്നതിനുള്ള എക്സ്ട്രാ കാപ്സുലാർ സർജറിക്കായി 1980 കളുടെ തുടക്കത്തിൽ ഫോട്ടോഡിസ്രപ്ഷൻ വ്യാപകമായി ഉപയോഗിച്ചു. യൂറിനറി കാൽക്കുലിയുടെ ലിത്തോട്രിപ്‌സി, ലെൻസിന്റെ പോസ്റ്റീരിയർ കാപ്‌സുലോടോമി ചികിത്സ എന്നിവയ്ക്കാണ് ഈ സാങ്കേതികവിദ്യ ഇപ്പോൾ സാധാരണയായി ഉപയോഗിക്കുന്നത്.[3] കോർണിയൽ ശസ്ത്രക്രിയയിൽ, കോർണിയൽ സ്ട്രോമയുടെ ലാമെല്ലയിൽ പൈക്കോസെക്കൻഡ്, നാനോസെക്കൻഡ് ഡിസ്റപ്റ്ററുകൾ ഉപയോഗിക്കുന്നു. ഇത് ബാഹ്യ കോർണിയ വക്രതയിൽ മാറ്റം വരുത്തി കണ്ണിന്റെ റിഫ്രാക്റ്റീവ് പവർ തിരുത്തുന്നു.[5]
അവലംബം
തിരുത്തുക- ↑ 1.0 1.1 Fankhauser, Franz; Kwasniewska, Sylwia (2003). Lasers in Ophthalmology: Basic, Diagnostic, and Surgical Aspects : a Review. Kugler Publications. p. 304. ISBN 9789062991891.
- ↑ 2.0 2.1 Yanoff, Myron; Duker, Jay S.; Augsburger, James J. (2009). Ophthalmology. Elsevier Health Sciences. pp. 44–45. ISBN 9780323043328.
- ↑ 3.0 3.1 Niemz, Markolf H. (2007). Laser-Tissue Interactions: Fundamentals and Applications. Springer Science & Business Media. p. 126. ISBN 9783540721918.
- ↑ Palanker, Daniel; Blumenkranz, Mark; Weiter, John (2006). "Retinal Laser Therapy: Biophysical Basis and Applications". Retina (4 ed.). Elsevier Mosby. p. 549.
- ↑ Waynant, Ronald W. (2001). Lasers in Medicine. CRC Press. p. 233. ISBN 9781420040746.