ലിതോട്രിപ്സി
പിത്താശയത്തിലും മൂത്രാശയത്തിലുമുൾപ്പെടെ ശരീരത്തിന്റെ അന്തർഭാഗങ്ങളിൽ രൂപപ്പെടുന്ന കല്ലുകളും സമാന സ്വഭാവമുള്ള കഠിന വസ്തുക്കളും ശരീരത്തിൽ നിന്നും നീക്കം ചെയ്യാനായി പൊടിക്കുന്ന വൈദ്യ പ്രക്രിയയാണ് ലിതോട്രിപ്സി (Lithotripsy. ഗ്രീക്ക് ഭാഷയിൽ ലിതോ കല്ല്, ട്രിപ്സോ പൊട്ടിക്കുക പൊടിക്കുക)
Lithotripsy | |
---|---|
ICD-9-CM | 98 |
MeSH | D008096 |
MedlinePlus | 007113 |
വിവിധ തരങ്ങൾ
തിരുത്തുകലിതോട്രിപ്സി പല തരത്തിലുണ്ട്.
- ബാഹ്യ ലിതോട്രിപ്സി (Extracorporeal )Shock waves എന്ന് വിളിക്കുന്ന ,ശരീരത്തിനു പുറമേ നിന്നും ഉല്പാദിപ്പിക്കുന്ന ഉഗ്രോർജ്ജ് ശബ്ദതരംഗങ്ങൾ (High Energy Sound waves) ,ശരീരത്തെ ഒട്ടും ഹനിക്കാതെ കൃത്യമായി കല്ലിനെ ലക്ഷ്യമാക്കി അയച്ചുകൊണ്ട് കല്ലിനെ പൊട്ടിക്കുകയും പൊടിക്കുകയും ചെയ്യുന്ന ഈ പ്രക്രിയ ESWL Extracorporeal Shockwave lithotripsy ) എന്നാണ് അറിയപ്പെടുന്നത്.
- ആന്തരിക ലിതോട്രിപ്സി.(intra corporeal)-ശരീരത്തിലേക്ക് എൻഡോസ്കോപ്പ് കടത്തി കല്ലുകളെ കൃത്യമായി കണ്ടെത്തി ഉപകരണങ്ങൾ ഉപയോഗിച്ച് പൊടച്ച് നീക്കം ചെയ്യുന്നു
- ലേസർ ലിതോട്രിപ്സി- ഇവിടെ പൊടിക്കൽ നടത്തുന്നത് ഉഗ്രോർജ്ജ ലേസർ രശ്മികളാണ്
- Electrohydraulic lithotripsy-ശരീരത്തിനകത്തുവെച്ച് തന്നെ ഉല്പാദിപിക്കുന്ന ഉഗ്രോർജ്ജ തരംഗങ്ങൾ (intracorporeal shock waves). കല്ലിനെ പൊടിക്കുന്നു.എന്നാൽ ഉദ്ദിഷ്ട അവയവങ്ങൾക്ക് ചുറ്റുമുള്ള കോശങ്ങളെ ഹനിക്കാനുള്ള സാധ്യത കണക്കിലെടുത്ത് ഈ പ്രക്രിയക്ക് പ്രചാരം കുറഞ്ഞ് കഴഞ്ഞു. ചെലവ് കുറഞ്ഞ മാർഗ്ഗം എന്ന കാരണത്താൽ ചില രാജ്യങ്ങളിൽ ഇപ്പോഴും പ്രയോഗിച്ചു വരുന്നു.
- Mechanical litotripsy
- Ultrasonic lithotripsy-അൾട്രാ സൗണ്ട് തരംഗങ്ങൾ ഉപയോഗച്ച് പൊടിക്കുന്ന സംവിധാനം