ഫൈകസ് വില്ലോസ
മോറേസീ കുടുംബത്തിൽപ്പെട്ട ഒരു സപുഷ്പിയാണ് ഫൈക്കസ് വില്ലോസ.[1] വടക്കൻ ഈസ്റ്റേൺ ഇന്ത്യ, ആൻഡമാൻ ദ്വീപുകൾ, തെക്കൻ ചൈന, മ്യാൻമാർ, ഇന്തോചൈന, തായ്ലാന്റ്, സുമാത്ര, മലേഷ്യ, സിംഗപ്പൂർ, ഫിലിപ്പീൻസ്, ബോർണിയോ, ജാവ, സുലാവേസി, മോളുകാസ് എന്നിവിടങ്ങളിൽ കാണപ്പെടുന്നു. 1,700 മീറ്റർ വരെ ഉയരമുള്ള ഇവ താഴ്ന്ന വനങ്ങളുള്ള മലനിരകളിൽ വളരുന്നു. നീ സൂൺ സ്വാംപ് ഫോറസ്റ്റ്, ബക്ടി തിമാഹ് നേച്ചർ റിസർവ്, സെൻട്രൽ ക്യാച്ച്മെന്റ് നേച്ചർ റിസർവ്, പുലോ യുബിൻ എന്നിവിടങ്ങളിൽ ഇത് പ്രാദേശികമായി അറിയപ്പെടുന്നു.
Ficus villosa | |
---|---|
ശാസ്ത്രീയ വർഗ്ഗീകരണം | |
കിങ്ഡം: | |
Division: | |
Class: | |
Order: | |
Family: | |
Genus: | |
Species: | Ficus villosa
|
Binomial name | |
Ficus villosa | |
Synonyms | |
Ficus villosa var. tonsa Corner |
സ്പീഷിസുകൾ ഡയീഷ്യസാണ്, പെൺപൂക്കളും ആൺപൂക്കളും പ്രത്യേക സസ്യങ്ങളിലാണ് കാണപ്പെടുന്നത്. ഇതിന്റെ പൂക്കൾ ഫിഗ് വാസ്പ് ആണ് പരാഗണം നടത്തുന്നത്. പാകമായ പഴങ്ങൾ പക്ഷികളും സസ്തനികളും ഭക്ഷിക്കുന്നു.[2]