ഫെർലോ മരുഭൂമി, (ഫെറിയോ മരുഭൂമി എന്നും അറിയപ്പെടുന്നു) വടക്കൻ-മധ്യ സെനഗലിലെ ഒരു മരുഭൂമിയാണ്.[1] സെറർ, ഫുലാനി ജനതയാണ് ഇവിടെ അധിവസിക്കുന്നത്.[2]

സെനഗൽ. സെനഗൽ നദി വടക്കൻ അതിർത്തിയെക്കുറിക്കുന്നു. മാതം മേഖലയും കിഴക്കൻ സെന്റ് ലൂയിസ്, ലൂഗ പ്രദേശങ്ങളും ഉൾപ്പെടുന്ന വടക്കൻ സെനഗലിൻറെ ഭൂരിഭാഗവും ഫെർലോ മരുഭൂമി ഉൾക്കൊള്ളുന്നു.

ഭൂമിശാസ്ത്രവും ഭൂപ്രകൃതിയും

തിരുത്തുക

ഫെർലോ മരുഭൂമി രാജ്യത്തിന്റെ മൊത്തം വിസ്തൃതിയുടെ ഏകദേശം മൂന്നിലൊന്ന് വരുന്ന 70,000 ചതുരശ്ര കിലോമീറ്റർ ഭൂപ്രദേശത്തെ ഉൾക്കൊള്ളുന്നു.[3] ഡാക്കറിന്റെ കിഴക്കും സെന്റ് ലൂയിസിന്റെ പടിഞ്ഞാറും തെക്കുമായി ഏകദേശം 45 മൈൽ (70 കിലോമീറ്റർ)  ദൂരത്തിൽവരെ വ്യാപിച്ചുകിടക്കുന്ന ജോർബെൽ പ്രദേശത്തിന്റെ ഭാഗമായ ഇത്, പ്രദേശവാസികൾക്കിടയിൽ "ബാവോൽ" എന്ന പേരിലറിയപ്പെടുന്നു.[4] സെനഗൽ നദി ഈ മേഖലയിലൂടെ ഒഴുകുന്നു.[5] ഗാംബിയയുടെ വടക്ക് സൈൻ സലൂം ഡെൽറ്റയിലാണ് താഴ്വരകൾ രൂപപ്പെടുന്നത്.[6] അനന്തമായ സമതലങ്ങളും മണൽക്കുന്നുകളോടുമൊപ്പം ചിതറിക്കിടക്കുന്ന പാറകളും ചെറിയ ജലാശയങ്ങൾ രൂപപ്പെടുന്ന കളിമണ്ണ് കലർന്ന ചെറു താഴ്‌വരകളും ഇവിടെ കാണപ്പെടുന്നു. വർഷത്തിൽ ഭൂരിഭാഗവും വരണ്ടതും മഴക്കാലത്ത് (ജൂലൈ മുതൽ സെപ്തംബർ വരെ) ഇടയ്ക്കിടെ ജലം നിറയുന്നതുമായ സെനഗൽ നദിയുടെ അനേകം കൈവഴികളിലൂടെ സമതലം കടന്നുപോകുന്നു.

  1. The New Encyclopædia Britannica. Encyclopædia Britannica. April 1974. ISBN 978-0-85229-290-7. Retrieved 9 November 2012.
  2. Africa Year Book and Who's who. Africa Journal Limited. 1977. p. 745. Retrieved 9 November 2012.
  3. The Gambia & Senegal. APA Publications. 20 February 1990. p. 241. Retrieved 25 November 2012.
  4. The Gambia & Senegal. APA Publications. 20 February 1990. Retrieved 11 November 2012.
  5. Chambers's encyclopaedia. Oxford University Press. 1950. p. 415. Retrieved 9 November 2012.
  6. Taylor & Francis Group Europa Publications (1 November 2003). Africa South of the Sahara 2004. Psychology Press. p. 925. ISBN 978-1-85743-183-4. Retrieved 11 November 2012.
"https://ml.wikipedia.org/w/index.php?title=ഫെർലോ_മരുഭൂമി&oldid=3937488" എന്ന താളിൽനിന്ന് ശേഖരിച്ചത്