ഫെർണാൻഡൊ പെസൊഅ
പ്രശസ്തനായ പോർച്ചുഗീസ് എഴുത്തുകാരനും കവിയും നിരൂപകനും ആയിരുന്നു ഫെർണാൻഡൊ പെസൊഅ. ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും സ്വാധീനം ചെലുത്തിയ പോർച്ചുഗീസ് എഴുത്തുകാരിലൊരാളായിരുന്നു അദ്ദേഹം. പോർച്ചുഗീസ് ഭാഷയ്ക്കു പുറമേ ഫ്രഞ്ച്, ഇംഗ്ലീഷ് ഭാഷകളിലും അദ്ദേഹം എഴുതുകയും പരിഭാഷ നിർവഹിക്കുകയും ചെയ്തു.
ഫെർണാൻഡൊ പെസൊഅ | |
---|---|
ജനനം | ഫെർണാൻഡൊ അന്റൊനിയൊ നൊഗവേരിയൊ പെസൊഅ ജൂൺ 13, 1888 ലിസ്ബൺ, പോർച്ചുഗൽ |
മരണം | നവംബർ 30, 1935 ലിസ്ബൺ, പോർച്ചുഗൽ | (പ്രായം 47)
തൊഴിൽ | കവി, എഴുത്തുകാരൻ, പരിഭാഷകൻ |
ഭാഷ | Portuguese, English, and French |
ദേശീയത | Portuguese |
Period | 1912–1935 |
Genre | Poetry, essay, theatre, fiction |
ശ്രദ്ധേയമായ രചന(കൾ) | The Book of Disquiet, Message |
അവാർഡുകൾ |
|
കയ്യൊപ്പ് |
1888-ൽ ലിസ്ബണിലാണ് പെസൊഅ ജനിച്ചത്. അദ്ദേഹത്തിനു അഞ്ചു വയസ്സുള്ളപ്പോൾ പിതാവ് അന്തരിച്ചു. തുടർന്ന് രണ്ടാനച്ഛനോടൊപ്പം അദ്ദേഹത്തിന് ദക്ഷിണാഫ്രിക്കയിലേക്ക് മാറിത്താമസിക്കേണ്ടിവന്നു. അവിടെ വച്ച് ഇംഗ്ലീഷ് വിദ്യാഭ്യാസം ലഭിച്ച പെസൊഅ ഇംഗ്ലീഷ് സാഹിത്യത്തിലേക്ക് ആകർഷിക്കപ്പെട്ടു. പതിനഞ്ചാം വയസ്സിൽ അദ്ദേഹം പോർച്ചുഗലിലേക്ക് തിരിച്ചുപോവുകയും കുറച്ചുകാലം ലിസ്ബൺ യൂണിവേഴ്സിറ്റിയിൽ പഠിക്കുകയും ചെയ്തു.