ഫെർണാണ്ടോ അലോൺസോ
സ്പാനിഷ് ഫോർമുല വൺ ഡ്രൈവറാണ് ഫെർണാണ്ടോ അലോൺസോ (ജനനം: 29 ജൂലൈ 1981[2] ). 2005-ലെയും 2006-ലേയും ഫോർമുല വൺ സീസണിൽ റെനോൾട്ട് ടീമിന് വേണ്ടി മത്സരിച്ച അദേഹം ലോകചാമ്പ്യനായിരുന്നു. നിലവിൽ ഇറ്റാലിയൻ ടീമായ ഫെറാറിയേയാണ് പ്രധിനിധീകരിക്കുന്നത്. 2010, 2012 സീസണുകളിൽ രണ്ടാംസ്ഥാനം കരസ്ഥമാക്കി.
Born | 29 ജൂലൈ 1981 |
---|---|
ഫോർമുല വൺ അന്താരാഷ്ട്ര മത്സരങ്ങൾ | |
Nationality | സ്പാനിഷ് |
Team | Aston Martin Aramco-മെഴ്സിഡസ്[1] |
Car # | 14 |
മൽസരങ്ങൾ | 200 (198 starts) |
ചാമ്പ്യൻഷിപ്പ് | 2 (2005, 2006) |
Wins | 30 |
Podiums | 87 |
Career points | 1,382 |
പോൾ പൊസിഷൻ | 22 |
വേഗതയേറിയ ലാപ്പ് | 19 |
ആദ്യത്തെ മൽസരം | 2001 ഓസ്ട്രേലിയൻ ഗ്രാൻഡ്പ്രീ |
ആദ്യ വിജയം | 2003 ഹങ്കേറിയൻ ഗ്രാൻഡ്പ്രീ |
അവസാനത്തെ വിജയം | 2012 ജർമൻ ഗ്രാൻഡ്പ്രീ |
അവസാനത്തെ മൽസരം | 2011 Indian Grand Prix |
2023 position | 4th (206 pts) |
മൂന്നാമത്തെ വയസ്സിൽ അലോൻസോ കാർട്ടിംഗ് രംഗത്ത് അരങ്ങേറി. 1994 മുതൽ 1997 വരെയുള്ള കാലഘട്ടത്തിൽ തുടർച്ചയായി മൂന്ന് കാർട്ടിംഗ് കിരീടങ്ങൾ സ്വന്തമാക്കുകയും ചെയ്തു. 1996-ൽ ലോക കാർട്ടിംഗ് കിരീടം സ്വന്തമാക്കി. 2001-ൽ അലോൻസോ ഫോർമുല വൺ മൽസരങ്ങളിൽ പങ്കെടുത്തു തുടങ്ങി. മിനാർഡി ആയിരുന്നു ആദ്യ ടീം. അടുത്ത വർഷം ഒരു ടെസ്റ്റ് ഡ്രൈവറായി റെനോൾട്ട് ടീമിൽ ഇടം നേടി. 2003- ൽ അലോൻസോ റെനോൾട്ടിലെ രണ്ടു പ്രധാന ഡ്രൈവർമാരിൽ ഒരാളായി മാറി. 2005 സെപ്റ്റംബർ 25ന് (പ്രായം: 24 വയസ്സ് 58 ദിവസം) ഫോർമുല വൺ ഡ്രൈവർമാർക്കുള്ള ലോക കിരീടം സ്വന്താക്കിയ അദ്ദേഹം ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ലോക ചാമ്പ്യൻ ആയിരുന്നു. അടുത്ത വർഷം കിരീടം നിലനിർത്തിയ അലോൻസോ ആ സമയത്തെ ഏറ്റവും പ്രായം കുറഞ്ഞ ഇരട്ട ലോക ചാമ്പ്യൻ ആയിത്തീർന്നു. 2007-ൽ മക്ലാരൻ ടീമിൽ ചേർന്ന അലോൻസോ, 2008, 2009 സീസണുകളിൽ റെനോൾട്ട് ടീമിലേക്ക് മടങ്ങി. 2010ൽ സ്കുഡേറിയ ഫെറാറി ടീമിൽ ചേർന്നു..[3][4]
അവലംബം
തിരുത്തുക- ↑ "Fernando Alonso signs to Aston Martin for 2023 on multi-year contract". formula1.com. 1 August 2022. Archived from the original on 1 August 2022. Retrieved 1 August 2022.
- ↑ "ജനനതീയതി".
- ↑ "Alonso joined Ferrari for three years". Institute for the Office The Indonesian National News, Reuters. 30 September 2009. Retrieved 1 October 2009.
- ↑ "Official --- 2010ൽ അലോൻസോ ഫെരാരിയിൽ ചേർന്നു". Motor Authority. 30 September 2009. Archived from the original on 2009-11-07. Retrieved 1 October 2009.