പ്രമുഖ സ്പാനിഷ് രാഷ്ട്രീയക്കാരനും അൽതാഫുല്ലയിലെ മേയറും സ്‌പെയിൻ പന്ത്രണ്ടാം നിയമനിർമ്മാണ സഭ- കോൺഗ്രസ്സിലെ ഡെപ്യൂട്ടിയുമാണ് ഫെലിക്‌സ് അലോൻസൊ കാന്റോ (സ്പാനിഷ് :Félix Alonso Cantorné )

ജീവചരിത്രം തിരുത്തുക

1959 ഓഗസ്റ്റ് എട്ടിന് സ്‌പൈനിലെ ബാഴ്‌സലോണയിൽ ജനിച്ചു. ബാഴ്‌സലോണിയ സർവ്വകലാശാലയിൽ നിന്ന് ഭൂമിശാസ്ത്രത്തിൽ ബിരുദം നേടി. 1976ൽ കാറ്റലോണിയ എക്‌സ്പ്രസ് പത്രപ്രവർത്തകനായി. 1981 മുതൽ സ്‌പോർട് ദിനപത്രത്തിൽ ജോലി ചെയ്തു.1981ൽ അദ്ദേഹം ബൈക്‌സ് ഗ്വിനാഡോ നിവാസികളുടെ അസോസിയേഷനിൽ ചേർന്നു

രാഷ്ട്രീയ ജീവിതം തിരുത്തുക

2007ലെ സ്പാനിഷ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ അൽറ്റാഫുള്ളയെ പ്രതിനിധീകരിച്ചു. നിരവധി തവണ അൽതാഫുള്ളയിൽ നിന്ന് മുൻസിപ്പൽ കൗൺസിലറായി. 2011ൽ അൽതാഫുള്ള മേയറായി തിരഞ്ഞടുക്കപ്പെട്ടു.[1] ടർറഗോൺസ് ലോക്കൽ കൗൺസിൽ അംഗമായിരുന്ന കാലത്ത് ബിസിഎന്നിന്റെ വേൾഡ് (BCN World) പ്രോജക്ടിനെ പരസ്യമായി എതിർത്തു. [2] 2015ലെ സ്പാനിഷ് മുൻസിപ്പൽ തിരഞ്ഞെടുപ്പിൽ വീണ്ടും അൽതാഫുള്ളയുടെ മേയറായി തിരഞ്ഞെടുക്കപ്പെട്ടു. 2015ലെയും 2016ലേയും സ്പാനിഷ് പൊതുതിരഞ്ഞെടുപ്പിൽ ടർറഗോണയെ പ്രതിനിധീകരിച്ച് ഡെപ്യൂട്ടിയായി തിരഞ്ഞടുക്കപ്പെട്ടു. കാറ്റലോണിയയുടെ 127ആമത് പ്രസിഡന്റായിരുന്ന പാസ്‌ക്വൽ മരഗല്ല് പ്രസിഡന്റായ 2003-2006 കാലത്ത് കാറ്റാലൻ ബ്രോഡ്കാസ്റ്റിങ് കോർപ്പറേഷന്റെ ഉപദേശക സമിതി അംഗമായിരുന്നു ഫെലിക്‌സ്. 2006ൽ ഇൻസ്റ്റിറ്റിയൂഷണൽ റിലേഷൻസിൽ ഡയറക്ടർ ജനറലായിരുന്നു.

അവലംബം തിരുത്തുക