ഫെറാറി എസ്.പി.എ (Ferrari S.p.A.) ഒരു ഇറ്റാലിയൻ സ്പോർട്ട്‌സ് കാർ നിർമ്മാണ കമ്പനിയാണ്. ഇറ്റലിയിലെ മറനെല്ലോ ആണ് ഇതിന്റെ ആസ്ഥാനം. 1929-ൽ എൻസോ ഫെറാറി എന്ന വ്യക്തിയാണ് ഈ കമ്പനി ആരഭിച്ചത്. സ്കുഡേറിയ ഫെറാറി എന്നായിരുന്നു ഇതിന്റെ ആദ്യ പേര്. 1947 വരെ മത്സര കാറുകൾ നിർമ്മിക്കുന്നതിലും റേസ് ഡ്രൈവർമാരെ സ്പോൺസർ ചെയ്യുന്നതിലുമാണ് കമ്പനി ശ്രദ്ധ കേന്ദ്രീകരിച്ചിരുന്നത്. അതിനുശേഷം ഇവർ നിരത്തിലിറക്കാനാവുന്ന വാഹനങ്ങളുടെ നിർമ്മാണം ആരംഭിക്കുകയും ഫെറാറി എസ്.പി.എ എന്ന് പുനർനാമകരണം ചെയ്യപ്പെടുകയും ചെയ്തു. കമ്പനിയുടെ ചരിത്രത്തിലുടനീളം ഫെറാറി കാറോട്ടമത്സരങ്ങളിൽ സജീവ സാന്നിദ്ധ്യമറിയിച്ചിട്ടുണ്ട്. ഫോർമുല വൺ ആണ് അതിൽ ഏറ്റവും പ്രധാനപ്പെട്ടത്. അതിൽ മഹത്തായ പ്രകടനമാണ് ഇന്നേവരെ ഫെറാറി കാഴ്ചവച്ചിട്ടുള്ളത്.

Ferrari
Subsidiary
വ്യവസായംAutomotive
സ്ഥാപിതം1947
സ്ഥാപകൻEnzo Ferrari
ആസ്ഥാനം,
പ്രധാന വ്യക്തി
Luca Cordero di Montezemolo, Chairman
Piero Ferrari, Vice-President
Amedeo Felisa, CEO
Giancarlo Coppa , CFO
ഉത്പന്നങ്ങൾSports cars
വരുമാനംIncrease 1,668 million (2007)[1]
ജീവനക്കാരുടെ എണ്ണം
2,926 (2007)[1]
മാതൃ കമ്പനിFiat S.p.A.
വെബ്സൈറ്റ്Ferrariworld.com
ഫെറാറി 488 സ്പൈഡർ കാർ
  1. 1.0 1.1 "Annual Report 2007" (PDF). fiatgroup.com. Archived from the original (PDF) on 2015-09-15. Retrieved 2008-04-08.
"https://ml.wikipedia.org/w/index.php?title=ഫെറാറി&oldid=3788014" എന്ന താളിൽനിന്ന് ശേഖരിച്ചത്