ഇന്നു ലോകത്തിൽ പ്രവർത്തനക്ഷമമായതിൽ വച്ച് ഏറ്റവും പഴക്കമുള്ള റയിൽവേ എഞ്ചിനാണ് ഫെയറി ക്വീൻ. ന്യൂഡൽഹിയെയും രാജസ്ഥാനിലെ അൽവാറിനെയും ബന്ധിപ്പിച്ചാണ് ഈ തീവണ്ടി സർവ്വീസ് നിലവിലുള്ളത്.[1] 1988 ലെ ഗിന്നസ് ബുക്ക് രേഖകളിൽ ഇതിനെ ഏറ്റവും പഴക്കമുള്ള പതിവു സർവ്വീസ് നടത്തുന്ന തീവണ്ടി എന്ന് വിശേഷിപ്പിച്ചിട്ടുണ്ട്.

ചരിത്രം

തിരുത്തുക

130 കുതിരശക്തി (97 കി.വാട്ട്) പവർ പുറപ്പെടുവിയ്കുന്ന 1885 നിർമ്മിയ്ക്കപ്പെട്ട ഇതിന്റെ എഞ്ചിനിൽ രണ്ടു സിലിണ്ടർ ഘടിപ്പിച്ചിട്ടുണ്ട്. 40 കി.മീറ്റർ വേഗത മണിക്കൂറിൽ ആർജ്ജിക്കാനുള്ള കഴിവ് എഞ്ചിനുണ്ട്. 1857ലെ സ്വാതന്ത്ര്യസമരത്തിൽ സൈനികരെ വിന്യസിയ്ക്കാൻ ഉപയോഗപ്പെടുത്തിയിട്ടുള്ള ഈ തീവണ്ടി 1909 ൽ സർവ്വീസിൽ നിന്നു പിൻവലിയ്ക്കപ്പെടുകയും ദേശീയ റയിൽ പ്രദർശനശാലയിൽ പ്രതിഷ്ഠിയ്ക്കപ്പെടുകയും ചെയ്തു.[2] 88 വർഷത്തിനു ശേഷം 1997ൽ വീണ്ടും ഗതാഗതത്തിനു ഉപയുക്തമാക്കുകയും നിലവിൽ വിനോദ സഞ്ചാരവുമായി ബന്ധപ്പെടുത്തി സർവ്വീസ് തുടരുകയും ചെയ്യുന്നു.

പുറംകണ്ണികൾ

തിരുത്തുക
  1. "Fairy Queen All Set to Embark on Her Maiden Voyage". TravPR. 21 December 2012. Retrieved 8 January 2013.
  2. Rao, Jammi Srinivasa (2011). History of Rotating Machinery Dynamics. Dordrecht: Springer Science and Business Media. p. 32. ISBN 978-94-007-1164-8. Retrieved 8 January 2013.
"https://ml.wikipedia.org/w/index.php?title=ഫെയറി_ക്വീൻ&oldid=3402334" എന്ന താളിൽനിന്ന് ശേഖരിച്ചത്