ഫുക്കുഷിമ ആണവവൈദ്യുതനിലയങ്ങൾ

ഈ ലേഖനം ഫുക്കുഷിമ ആണവവൈദ്യുതിനിലയങളെ ക്കുറിച്ചാണ്. മാർച്ച് 2011ലെ അപകടങ്ങളെക്കുറിച്ചറിയാൻ ഫുക്കുഷിമ ആണവ അപകടങ്ങൾ എന്ന താൾ കാണുക

ജപ്പാനിലെ ഫുക്കുഷിമ സംസ്ഥാനത്ത് ഫുത്താഫ് ജില്ലയിൽ ഓക്കുമ എന്ന പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന ആണവോർജ്ജനിലയങ്ങളാണ് ഫുക്കുഷിമ ദായ്‌ച്ചി എന്ന് പൊതുവേ അറിയപ്പെടുന്ന ഫുക്കുഷിമ 1, 2, 3, 4, 5, 6 ആണവ നിലയങ്ങൾ ലോകമെമ്പാടുമുള്ള 25 വലിയ ആണവ റിയാക്ടറുകളിൽ ഒന്നാണ് ഫുക്കുഷിമ1. വെള്ളം തിളപ്പിക്കുന്ന തരത്തിലുള്ള ആറ് ഘടകങ്ങൾ ഉള്ള ഈ റിയാക്ടറിന്റെ ശേഷി 4.7 ഗിഗാവാട്ട് ആണ്. ടോക്ക്യോ ഇലക്ട്രിക്ക് പവർ കമ്പനി (TEPCO) ആണ് ഇതിന്റെ നടത്തിപ്പുകാർ.

ഫുക്കുഷിമ 1 ആണവവൈദ്യുതനിലയം
ദി ഫുക്കുഷിമ 1 NPP
Map
Countryജപ്പാൻ
Coordinates37°25′17″N 141°01′57″E / 37.4214°N 141.0325°E / 37.4214; 141.0325
StatusDecommissioned
Construction began1966
Commission dateമാർച്ച് 26, 1971 (1971-03-26)
Decommission date11 മാർച്ച് 2011
Owner(s)Tokyo Electric Power Company Holdings
Operator(s)ടോക്ക്യോ വിദ്യുച്ഛക്തി കമ്പനി
Nuclear power station
Power generation
Nameplate capacity0 MW
External links
Websitehttp://www.tepco.co.jp/en/nu/press/f1-np/index-e.html
CommonsRelated media on Commons

മാർച്ച് 2011ൽ സെന്തായ് ഭൂകമ്പത്തെയും സുനാമിയെയും തുടർന്ന് ജാപ്പനീസ് സർക്കാർ ഫുക്കുഷിമ1 ആണവവൈദ്യുതനിലയം സ്ഥിതി ചെയ്യുന്ന പ്രദേശത്ത് ആണവ അടിയന്തരാവസ്ഥ പ്രഖ്യാപിക്കുകയും സമീപത്ത് താമസിക്കുന്ന ആയിരക്കണക്കിനു പേരെ സുരക്ഷിതസ്ഥാനങ്ങളിലേയ്ക്ക് മാറ്റുകയും ചെയ്തു. ജപ്പാൻ ആണവസുരക്ഷാ കമ്മീഷനിലെ റ്യോഹെ ഷിയോമി, ഒരു ആണവ മെൽറ്റ്ഡൗണിനെക്കുറിച്ച് ഉദ്യോഗസ്ഥർക്ക് ആശങ്കയുണ്ടെന്നും അറിയിച്ചു. [1][2] തുടർന്ന് പിറ്റേദിവസം ചീഫ് കാബിനറ്റ് സെക്രട്ടറിയായ യൂക്കിയോ എഡാനോ യൂണിറ്റ് മൂന്നിൽ ഒരു ഭാഗിക മെൽറ്റ്ഡൗൺ "വളരെ സംഭവ്യമാണ്" എന്ന് അറിയിച്ചു. [3]

11.5 കിലോമീറ്റർ തെക്കായി സ്ഥിതി ചെയ്യുന്ന ആണവവൈദ്യുതനിലയവും TEPCO ആണ് നടത്തിക്കൊണ്ടുപോകുന്നത്.

റിയാക്ടറുകൾ

തിരുത്തുക
 
പ്ലാന്റ് ആകാശത്തുനിന്നു നോക്കുമ്പോൾ (വലത്തുവശം വടക്കുഭാഗം)

1, 2, 6 യൂണിറ്റുകളിലേയ്ക്കുള്ള റിയാക്ടറുകൾ നിർമ്മിച്ചത് ജെനറൽ ഇലക്ട്രിക്ക് ആണ്, 3, 5 യൂണിറ്റുകളിലേയ്ക്കുള്ളത് തോഷിബയും, 4ആം യൂണിറ്റിലേയ്ക്കുള്ളത് ഹിറ്റാച്ചിയുമാണ് നിർമ്മിച്ചത്. ആറു റിയാക്ടറുകളും രൂപകല്പന ചെയ്തത ജെനറൽ ഇലക്ട്രിക്ക് ആണ്.[4] ജെനറൽ ഇലക്ട്രിക്ക് യൂണിറ്റുകളുടെ ആർക്കിടെക്ചറൽ രൂപകല്പന ചെയ്തത എബാസ്കോ ആണ്. എല്ലാ നിർമ്മാണപ്രവർത്തനവും നടത്തിയത് കജിമ ആണ്. [5] സെപ്റ്റംബർ 2010 മുതൽ യൂണിറ്റ് 3 മിശ്രിത ഓക്സൈഡ്(MOX) ഇന്ധനമുപയോഗിച്ചാണ് പ്രവർത്തിപ്പിക്കുന്നത്, മറ്റു റിയാക്ടറുകളാകട്ടെ ലോ എൻറിച്ച്ഡ് യുറേനിയം (LEU) ഉപയോഗിച്ചും.[6][7] ഒന്നുമുതൽ അഞ്ചുവരെ യൂണിറ്റുകളിൽ മാർക്ക് 1 തരം (light bulb torus) ഉൾക്കൊള്ളൽ ഘടനയാണ്, യൂണിറ്റ് ആറിൽ മാർക്ക് രണ്ടു തരം (over/under) ഉൾക്കൊള്ളൽ ഘടനയും.[8]

1967 ജൂലൈയിൽ നിർമ്മിച്ച 439 MW ശേഷിയുള്ള ബോയിലിങ് വാട്ടർ റിയാക്ടർ (BWR-3) ആണ് യൂണിറ്റ് 1. 1971 മാർച്ച് 26ൽ വ്യാവസായിക ഉത്പാദനമാരംഭിച്ച ഇതിന്റെ പ്രവർത്തനം 2011ന്റെ തുടക്കത്തിൽ അവസാനിപ്പിക്കാനായിരുന്നു ആദ്യ പദ്ധതി. എന്നാൽ ഫെബ്രുവരി 2011ൽ ജാപ്പനീസ് റെഗുലേറ്റർമാർ 10 വർഷത്തേയ്ക്കുകൂടി പ്രവർത്തനം തുടരാൻ അനുമതി നൽകി.[9] അതിനുശേഷം 2011 സെന്തായ് ഭൂകമ്പത്തിൽ ഇതിനു കേടുപാടുകൾ സംഭവിച്ചു. [10] 0.18 g (1.74 m/s2) പീക്ക് ഗ്രൗണ്ട് ആക്സിലറേഷൻ താങ്ങാനും 1952ലെ കേർൺ കൗണ്ടി ഭൂകമ്പത്തിനു സമാനമായ റെസ്പോൺസ് സ്പെക്ട്രം നേരിടാനും സജ്ജമായി രൂപകല്പന ചെയ്തതാണ് യൂണിറ്റ് 1.[8] 30 നിമിഷനേരത്തേയ്ക്ക് 0.125 g (1.22 m/s2) ഗ്രൗണ്ട് ആക്സിലറേഷൻ നേരിട്ട 1978ലെ മിയാഗി ഭൂകമ്പത്തിനുശേഷം എല്ലാ യൂണിറ്റുകളിലും പരിശോധിച്ചതിൽനിന്ന് റിയാക്ടറിന്റെ പ്രധാന ഭാഗങ്ങൾക്കൊന്നും യാതൊരു കേടുപാടുകളും കണ്ടിരുന്നില്ല. [8]

യൂണിറ്റ് Type[11] ക്രിട്ടിക്കാലിറ്റി ആദ്യം വൈദ്യുതോത്പാദനശേഷി റിയാക്ടർ സപ്ലയർ രൂപകല്പന നിർമ്മാണം
ഫുക്കുഷിമ I – 1 BWR-3 ഒക്ടോബർ 1970[10] 460 MW ജെനറൽ ഇലക്ട്രിക്ക് എബാസ്കോ കജീമ
ഫുക്കുഷിമ I – 2 BWR-4 ജൂലൈ 18, 1974 784 MW ജെനറൽ ഇലക്ട്രിക്ക് എബാസ്കോ കജീമ
ഫുക്കുഷിമ I – 3 BWR-4 മാർച്ച് 27, 1976 784 MW തോഷിബ തോഷിബ കജീമ
ഫുക്കുഷിമ I – 4 BWR-4 ഒക്ടോബർ 12, 1978 784 MW ഹിറ്റാച്ചി ഹിറ്റാച്ചി കജീമ
ഫുക്കുഷിമ I – 5 BWR-4 ഏപ്രിൽ 18, 1978 784 MW തോഷിബ തോഷിബ കജീമ
ഫുക്കുഷിമ I – 6 BWR-5 ഒക്ടോബർ 24, 1979 1,100 MW ജെനറൽ ഇലക്ട്രിക്ക് എബാസ്കോ കജീമ
ഫുക്കുഷിമ I – 7 (പദ്ധതിയിട്ടിരിക്കുന്നു) ABWR ഒക്ടോബർ 2016[12] 1,380 MW
ഫുക്കുഷിമ I – 8 (പദ്ധതിയിട്ടിരിക്കുന്നു) ABWR ഒക്ടോബർ 2017[12] 1,380 MW
  1. "Explosion at Japanese nuclear plant raises fears". Usatoday.Com. Retrieved March 12, 2011.
  2. "An explosion at a nuclear power station Saturday destroyed a building housing the reactor, but a radiation leak was decreasing despite fears of a partial meltdown". NYPOST.Com. Retrieved March 12, 2011.
  3. "Report: 2nd Japan nuclear meltdown likely under way - World news - Asia-Pacific - msnbc.com". MSNBC. Archived from the original on 2011-03-14. Retrieved 2011-03-13.
  4. "ആർക്കൈവ് പകർപ്പ്". Archived from the original on 2012-03-20. Retrieved 2011-03-13.
  5. "Nuclear Reactor Maps: Fukushima-Daiichi". Council for Security Cooperation in the Asia Pacific. Archived from the original on 2013-01-15. Retrieved March 12, 2011.
  6. "Fukushima to Restart Using MOX Fuel for First Time". Nuclear Street. 2010-09-17. Retrieved March 12, 2011.
  7. "Third Japanese reactor to load MOX". World Nuclear News. 2010-08-10. Archived from the original on 2011-03-17. Retrieved March 12, 2011.
  8. 8.0 8.1 8.2 Brady, A. Gerald (1980). Ellingwood, Bruce (ed.). An Investigation of the Miyagi-ken-oki, Japan, earthquake of June 12, 1978. NBS special publication. Vol. 592. United States Department of Commerce, National Bureau of Standards. p. 123.
  9. Mari Yamaguchi and Jeff Donn. "Japan quake causes emergencies at 5 nuke reactors". Forbes. Archived from the original on 2011-03-17. Retrieved March 12, 2011.
  10. 10.0 10.1 "Nuke database system: fukushima daiichi-1". ICJT Nuclear Training Centre. Archived from the original on 2011-03-15. Retrieved March 12, 2011.
  11. "Reactors in operation". IAEA. 31 December 2009. Retrieved March 12, 2011.
  12. 12.0 12.1 "Nuclear Power in Japan". World Nuclear Association. 2011-02-24. Archived from the original on 2012-02-20. Retrieved March 12, 2011.