ഫിൽമോർ
ഫിൽമോർ, അമേരിക്കൻ ഐക്യനാടുകളിലെ കാലിഫോർണിയ സംസ്ഥാനത്തെ വെഞ്ചുറ കൗണ്ടിയിലുൾപ്പെട്ടതും സാന്ത ക്ലാര നദീതടത്തിൽ സ്ഥിതിചെയ്യുന്നതുമായ ഒരു നഗരമാണ്. സമ്പന്നവും ഫലഭൂയിഷ്ഠമായ മണ്ണുള്ളതും ഒരു ഒരു കാർഷിക മേഖലയുമായ ഫിൽമോറിന് 1887 ൽ താഴ്‍വരയിലൂടെ സതേൺ പസഫിക് കമ്പനിയുടെ റെയിൽറോഡ് നിർമ്മിക്കപ്പെട്ടപ്പോൾ സ്ഥാപിതമായ ചരിത്ര പ്രാധാന്യമുള്ള ഒരു നഗരകേന്ദ്രമുണ്ട്. കമ്പനിയുടെ പസഫിക് സിസ്റ്റത്തിന്റെ മേലധികാരിയായിരുന്ന ജെ.എ. ഫിൽമോറിന്റെ പേര് അവർ ഈ നഗരത്തിന് നൽകുകയും ചെയ്തു. 2000 ലെ സെൻസസിൽ 13,643 ആയിരുന്ന ഈ നഗരത്തിലെ ജനസംഖ്യ 2010ലെ സെൻസസ് പ്രകാരം 15,002 ആയി വർദ്ധിച്ചിരുന്നു.
ഫിൽമോർ നഗരം | |
---|---|
Central Avenue in downtown Fillmore | |
Motto(s): The Last, Best Small Town. | |
Location of Fillmore in Ventura County, California. | |
Coordinates: 34°24′5″N 118°55′4″W / 34.40139°N 118.91778°W | |
Country | അമേരിക്കൻ ഐക്യനാടുകൾ |
State | California |
County | Ventura |
Incorporated | July 10, 1914[1] |
• City council[4] | Mayor Diane McCall Doug Tucker Manuel Minjares Rick Neal Carrie Broggie |
• City manager | David W. Rowlands |
• State senator | Hannah-Beth Jackson (D)[2] |
• Assemblymember | Monique Limón (D)[2] |
• U. S. rep. | Julia Brownley (D)[3] |
• ആകെ | 3.36 ച മൈ (8.71 ച.കി.മീ.) |
• ഭൂമി | 3.36 ച മൈ (8.71 ച.കി.മീ.) |
• ജലം | 0.00 ച മൈ (0.00 ച.കി.മീ.) 0.03% |
ഉയരം | 456 അടി (139 മീ) |
• ആകെ | 15,002 |
• കണക്ക് (2016)[8] | 15,610 |
• ജനസാന്ദ്രത | 4,640.31/ച മൈ (1,791.84/ച.കി.മീ.) |
സമയമേഖല | UTC-8 (Pacific) |
• Summer (DST) | UTC-7 (PDT) |
ZIP codes | 93015-93016 |
Area code | 805 |
FIPS code | 06-24092 |
GNIS feature IDs | 1652710, 2410504 |
വെബ്സൈറ്റ് | www |
ചരിത്രം
തിരുത്തുക1769 ൽ, സ്പാനിഷ് പോർട്ടോള പര്യവേഷണ സംഘമാണ് കാലിഫോർണിയയുടെ ഉൾനാടൻ പ്രദേശങ്ങൾ ദർശിച്ച , ആദ്യ യൂറോപ്യന്മാർ. അവർ തലേന്നു രാത്രിയിൽ തമ്പടിച്ചിരുന്ന ഇന്നത്തെ റാഞ്ചോ കാമുലോസിനടുത്തുള്ള പാളയത്തിൽനിന്ന് താഴ്‍വരയിലെത്തുകയും ആഗസ്റ്റ് 11 ന് ഫിൽമോററിനു സമീപമുള്ള പ്രദേശത്തു ക്യാമ്പ് ചെയ്യുകയും ചെയ്തു. ഈ പര്യടനസംഘത്തോടൊപ്പം സഞ്ചരിച്ചിരുന്ന ഒരു ഫ്രാൻസിസ്കൻ മിഷനറിയായ ഫ്രേ ജുവാൻ ക്രെസ്പി, ഈ താഴ്‍വരയ്ക്ക് നേരത്തേ “കാനഡ ഡെ സാന്താ ക്ലാര” എന്നു നാമകരണം ചെയ്തിരുന്നു. ആ പര്യവേക്ഷണസംഘം ഏകദേശം 9 മുതൽ 10 മൈൽ വരെ സഞ്ചരിച്ച് ഒരു വലിയ തദ്ദേശീയ ഗ്രാമപ്രദേശത്ത് ക്യാമ്പ് ചെയ്തതായും അദ്ദേഹം രേഖപ്പെടുത്തിയിരിക്കുന്നു.1887 ൽ സതേൺ പസഫിക് റെയിൽവേ ലൈനിന്റെ ആഗമനത്തോടെ സ്ഥാപിതമായ ഈ നഗരം 1914 ൽ സംയോജിപ്പക്കപ്പെട്ടു.1985-ൽ സിറ്റി കൗൺസിൽ ഔദ്യോഗിക ഭാഷ ഇംഗ്ലീഷാക്കാൻ വോട്ടുചെയ്തുവെങ്കിലും 1999 ൽ ഈ പ്രമേയം നിരസിക്കപ്പെട്ടു.
അവലംബം
തിരുത്തുക- ↑ "California Cities by Incorporation Date". California Association of Local Agency Formation Commissions. Archived from the original (Word) on November 3, 2014. Retrieved August 25, 2014.
- ↑ 2.0 2.1 "Statewide Database". UC Regents. Retrieved November 23, 2014.
- ↑ "California's 26-ആം Congressional District - Representatives & District Map". Civic Impulse, LLC. Retrieved October 5, 2014.
- ↑ "City Council". City of Fillmore. Archived from the original on മാർച്ച് 25, 2015. Retrieved ജനുവരി 12, 2015.
- ↑ "2016 U.S. Gazetteer Files". United States Census Bureau. Retrieved Jul 19, 2017.
- ↑ "Fillmore". Geographic Names Information System. United States Geological Survey. Retrieved November 4, 2014.
- ↑ "Fillmore (city) QuickFacts". United States Census Bureau. Archived from the original on 2015-03-29. Retrieved March 15, 2015.
- ↑ ഉദ്ധരിച്ചതിൽ പിഴവ്: അസാധുവായ
<ref>
ടാഗ്;USCensusEst2016
എന്ന പേരിലെ അവലംബങ്ങൾക്ക് എഴുത്തൊന്നും നൽകിയിട്ടില്ല.