ഫിർദൗസി ഖദ്രി
ഇമ്യൂണോളജിയിലും സാംക്രമിക രോഗ ഗവേഷണത്തിലും വൈദഗ്ദ്യമുള്ള ബംഗ്ലാദേശ് ശാസ്ത്രജ്ഞയാണ് ഫിർദൗസി ഖദ്രി (ജനനം മാർച്ച് 31, 1951). 25 വർഷത്തിലേറെ കോളറയ്ക്കുള്ള വാക്സിനുകൾ വികസിപ്പിക്കുന്നതിൽ പ്രവർത്തിച്ചിട്ടുള്ള അവർക്ക്[1] അത് കൂടാതെ മറ്റ് പകർച്ചവ്യാധികളായ ഇടിഇസി, ടൈഫോയ്ഡ്, ഹെലിക്കോബാക്റ്റർ പൈലോറി, റോട്ടവൈറസ് മുതലായവയിലും വൈദഗ്ധ്യമുണ്ട്. നിലവിൽ അവർ ബംഗ്ലാദേശിലെ ഡയേറിയൽ ഡിസീസ് ആൻഡ് റിസർച്ചിന്റെ ഇന്റർനാഷണൽ സെന്റർ ഫോർ വാക്സിൻ സയൻസസിന്റെ ഡയറക്ടറായി ജോലി ചെയ്യുന്ന ഡോ ഖദ്രി ശാസ്ത്ര -ആരോഗ്യ സംരംഭങ്ങൾ വികസിപ്പിക്കുന്നതിനുള്ള ഇൻസ്റ്റിറ്റ്യൂട്ടിന്റെ ചെയർപേഴ്സണായും പ്രവർത്തിക്കുന്നു.[2] അവരുടെ ശാസ്ത്രീയ നേട്ടങ്ങൾ പ്രധാനമായും കടുത്ത വയറിളക്കത്തിന്റെ പ്രധാന കാരണങ്ങൾ ആയ എന്ററിക് അണുബാധകളിലും വിബ്രിയോ കോളറയും എന്ററോടോക്സിജെനിക് എസ്‌ചെറിചിയ കോളിയും ഉൾപ്പെടെയുള്ളവയ്ക്കുള്ള വാക്സിനുകളുടെ ഗവേഷണങ്ങളിലാണ്. ബംഗ്ലാദേശിലെ എച്ച്. പൈലോറി രോഗബാധിതരിൽ രോഗപ്രതിരോധ ശേഷി പഠിക്കുന്നതിലും ടൈഫോയ്ഡ് പനിയുടെയും വാക്സിനുകളുടെയും പ്രതികരണങ്ങൾ പഠിക്കുന്നതിലും അവർ ശ്രദ്ധ കേന്ദ്രീകരിച്ചു.[1] വായിലൂടെ നൽകാനാകുന്ന ചെലവ് കുറഞ്ഞ കോളറ വാക്സിനും ടൈഫോയ്ഡ് കൺജുഗേറ്റ് വാക്സിനും വികസിപ്പിക്കുന്നതിൽ പങ്കുവഹിച്ച ഡോ. ഖദ്രിയുടെ പ്രധാന പ്രവർത്തനമേഖല വികസ്വര രാജ്യങ്ങളിലെ ചേരിപ്രദേശങ്ങളാണ്.[3]
ഫിർദൗസി ഖദ്രി | |
---|---|
ജനനം | മാർച്ച് 31, 1951 |
ദേശീയത | ബംഗ്ലാദേശ് |
കലാലയം | യൂണിവേഴ്സിറ്റി ഓഫ് ധാക്ക ലിവർപൂൾ യൂണിവേഴ്സിറ്റി |
പുരസ്കാരങ്ങൾ | അവാർഡുകളുടെ പട്ടിക |
ശാസ്ത്രീയ ജീവിതം | |
പ്രവർത്തനതലം | ഇമ്മ്യൂണോളജി വാക്സിൻ മൈക്രൊബയോളജി |
സ്ഥാപനങ്ങൾ | ICDDR,B |
വിദ്യാഭ്യാസവും പ്രൊഫഷണൽ യോഗ്യതയും
തിരുത്തുകഡോ.ഖദ്രിക്ക് ധാക്ക സർവകലാശാലയിൽ നിന്ന് യഥാക്രമം 1975 ലും 1977 ലും ബയോകെമിസ്ട്രിയിലും മോളിക്യുലർ ബയോളജിയിലും ബിഎസ്‌സി, എംഎസ്‌സി ബിരുദം ലഭിച്ചു. 1980 -ൽ അവർ ലിവർപൂൾ സർവകലാശാലയിൽ നിന്ന് ബയോകെമിസ്ട്രി/ഇമ്മ്യൂണോളജിയിൽ പിഎച്ച്ഡി ബിരുദം നേടി. ഐസിഡിഡിആറിൽ നിന്ന് ഇമ്യൂണോളജിയിൽ പോസ്റ്റ്ഡോക്ക് പൂർത്തിയാക്കിയ ശേഷം, 1988 ൽ അതേ സ്ഥാപനത്തിൽ അസോസിയേറ്റ് സയന്റിസ്റ്റായി ചേർന്നു. നിലവിൽ, സീനിയർ സയന്റിസ്റ്റും ഐസിഡിഡിആറിലെ സെന്റർ ഫോർ വാക്സിൻ സയൻസ് ഡയറക്ടറുമാണ് അവർ.
ഗവേഷണ സംഭാവനകൾ
തിരുത്തുകഎൻട്രിക് രോഗങ്ങൾ, പ്രത്യേകിച്ച് രോഗപ്രതിരോധം, ജനിതകശാസ്ത്രം, പ്രോട്ടോമിക് ടെക്നോളജി, ഡയഗ്നോസ്റ്റിക്സ്, വാക്സിൻ വികസനം എന്നീ മേഖലകളിൽ ആണ് ഡോ ഖദ്രി ഗവേഷണം നടത്തിയത്. ബംഗ്ലാദേശിൽ പാവപ്പെട്ട ആളുകൾക്ക് ആയി ചെലവേറിയ ഡുക്കോറലിന് പകരമായി ഒരു പുതിയ വിലകുറഞ്ഞ ഓറൽ കോളറ വാക്സിൻ അവതരിപ്പിക്കാൻ അവർ ശ്രമിച്ചു.[4][5] ധാക്കയിലെ ചേരി പ്രദേശങ്ങളിൽ ഷാഞ്ചോൾ വാക്സിൻ ഫലപ്രാപ്തി പഠിച്ച അവർ[6] അത് റോഹിങ്ക്യ അഭയാർഥികൾക്ക് ഉൾപ്പെടെ ബംഗ്ലാദേശികൾക്ക് മുഴുവനായും ഉപകാരപ്പെടുന്ന തരത്തിൽ പൊതു ആരോഗ്യസംവിധാനത്തിന്റെ ഭാഗമാക്കി മാറ്റുന്ന്തിനും പ്രവർത്തിച്ചു.[7][8]
ബഹുമതികളും അവാർഡുകളും
തിരുത്തുക2012 -ൽ, ഖദ്രിക്ക് സാംക്രമിക എൻട്രിക് രോഗങ്ങളെക്കുറിച്ചുള്ള ഗവേഷണത്തിന് ഫാൻഡേഷൻ ക്രിസ്റ്റോഫ് എറ്റ് റോഡോൾഫ് മെറിയൂക്കിന്റെ വാർഷിക ശാസ്ത്രീയ 'ഗ്രാൻഡ് പ്രൈസ്' ആയ "ക്രിസ്റ്റോഫ് മെറിയക്സ് പ്രൈസ്" ലഭിച്ചു.[9][10] ഈ അവാർഡ് 2014 ൽ ഇൻസ്റ്റിറ്റ്യൂട്ട് ഫോർ ഡവലപ്പിംഗ് സയൻസ് ആൻഡ് ഹെൽത്ത് ഇനിഷ്യേറ്റീവുകളുടെ (ideSHi) രൂപീകരണം സാധ്യമാക്കി.[11] 2014-ൽ, യുഎൻ മേധാവിയെ ഒരു നിർദ്ദിഷ്ട ടെക്നോളജി ബാങ്കിന്റെ ഓർഗനൈസേഷണൽ, പ്രവർത്തന വശങ്ങളെക്കുറിച്ച് ഉപദേശിക്കുകയും ശാസ്ത്രം, സാങ്കേതികവിദ്യ, ഇന്നൊവേഷൻ സപ്പോർട്ടിംഗ് മെക്കാനിസം എന്നിവ ഏറ്റവും അവികസിത രാജ്യങ്ങൾക്ക് സമർപ്പിക്കുകയും ചെയ്യുന്ന ഒരു ഉയർന്ന തലത്തിലുള്ള പാനലിലെ അംഗമായി അവർ തിരഞ്ഞെടുക്കപ്പെട്ടു. ഏഷ്യൻ സയന്റിസ്റ്റ് മാഗസിൻ പ്രസിദ്ധീകരിച്ച മികച്ച 100 ഏഷ്യൻ ശാസ്ത്രജ്ഞരുടെ പട്ടികയിലും അവർ ഉൾപ്പെട്ടിട്ടുണ്ട്.[12]
2021 ആഗസ്റ്റിൽ ഫിർദൗസി ഖദ്രിക്ക് റാമോൺ മഗ്സസെ അവാർഡ് ലഭിച്ചു.[13]
അംഗത്വങ്ങൾ
തിരുത്തുകബംഗ്ലാദേശ് സൊസൈറ്റി ഓഫ് മൈക്രോബയോളജിസ്റ്റുകളുടെ സ്ഥാപകയും ബോർഡ് ഓഫ് അഡ്വൈസറി അംഗവുമാണ് ഖദ്രി.[14] അമേരിക്കൻ സൊസൈറ്റി ഫോർ മൈക്രോബയോളജി ബംഗ്ലാദേശിന്റെ ഇന്റർനാഷണൽ അംബാസഡറും [15] 2008 മുതൽ ബംഗ്ലാദേശ് അക്കാദമി ഓഫ് സയൻസസിന്റെ ഫെലോയും ആണ് ഡോ ഖദ്രി.[16]
അവാർഡുകൾ
തിരുത്തുക- ബംഗ്ലാദേശ് അക്കാദമി ഓഫ് സയൻസസിൽ നിന്നുള്ള സ്വർണ്ണ മെഡൽ അവാർഡ് [17] 2005 ൽ
- 2012 ലെ ക്രിസ്റ്റോഫ് മെറിയക്സ് സമ്മാനം[10]
- 2013 ലെ അനന്യ ടോപ്പ് ടെൻ അവാർഡ്സ്
- വികസ്വര രാജ്യങ്ങളിലെ ശാസ്ത്ര പുരോഗതിക്കായി ലോക ശാസ്ത്ര അക്കാദമിയായ TWAS വർഷം തോറും നൽകുന്ന അവാർഡുകളിലൊന്നായ 2013 ലെ സിഎൻആർ റാവു പുരസ്കാരം.[18]
- ലോറിയൽ-യുനെസ്കോ ഫോർ വിമൻ ഇൻ സയൻസ് അവാർഡ് 2020
- 2021 ലെ മാഗ്സസെ അവാർഡ്
അവലംബം
തിരുത്തുക- ↑ 1.0 1.1 "Dr Firdausi Qadri". World Health Organization.
- ↑ "Dr. Firdausi Qadri". Institute for Developing Science and Health Initiatives. Retrieved 2019-07-16.
- ↑ "ബംഗ്ലാദേശി വാക്സിൻ ശാസ്ത്രജ്ഞയ്‌ക്ക് മാഗ്സസെ". Deshabhimani.
- ↑ Qadri, Firdausi; Clemens, John D.; Sarker, Abdur Razzaque; Islam, Md Taufiqul; Ali, Mohammad; Islam, Muhammad Shariful; Khan, Jahangir A. M.; Dimitrov, Dobromir T.; DeRoeck, Denise (2018-10-09). "The impact and cost-effectiveness of controlling cholera through the use of oral cholera vaccines in urban Bangladesh: A disease modeling and economic analysis". PLOS Neglected Tropical Diseases (in ഇംഗ്ലീഷ്). 12 (10): e0006652. doi:10.1371/journal.pntd.0006652. ISSN 1935-2735. PMC 6177119. PMID 30300420.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Hutubessy, Raymond; Tebbens, Radboud J. Duintjer; Reyburn, Rita; Khatib, Ahmed M.; Chaignat, Claire-Lise; Ali, Said M.; Weiss, Mitchell G.; Schaetti, Christian (2012-10-04). "Costs of Illness Due to Cholera, Costs of Immunization and Cost-Effectiveness of an Oral Cholera Mass Vaccination Campaign in Zanzibar". PLOS Neglected Tropical Diseases (in ഇംഗ്ലീഷ്). 6 (10): e1844. doi:10.1371/journal.pntd.0001844. ISSN 1935-2735. PMC 3464297. PMID 23056660.
{{cite journal}}
: CS1 maint: unflagged free DOI (link) - ↑ Qadri, Firdausi; Wierzba, Thomas F.; Ali, Mohammad; Chowdhury, Fahima; Khan, Ashraful I.; Saha, Amit; Khan, Iqbal A.; Asaduzzaman, Muhammad; Akter, Afroza (2016-05-04). "Efficacy of a Single-Dose, Inactivated Oral Cholera Vaccine in Bangladesh". New England Journal of Medicine (in ഇംഗ്ലീഷ്). 374 (18): 1723–1732. doi:10.1056/nejmoa1510330. PMID 27144848.
- ↑ Khan, Iqbal Ansary; Khan, Ashraful Islam; Rahman, Anisur; Siddique, Shah Alam; Islam, Md Taufiqul; Bhuiyan, Md Amirul Islam; Chowdhury, Atique Iqbal; Saha, Nirod Chandra; Biswas, Prasanta Kumar (2019-01-01). "Organization and implementation of an oral cholera vaccination campaign in an endemic urban setting in Dhaka, Bangladesh". Global Health Action. 12 (1): 1574544. doi:10.1080/16549716.2019.1574544. ISSN 1654-9716. PMC 6383613. PMID 30764750.
- ↑ Clemens, John D.; Singh, Poonam Khetrapal; Nair, G. Balakrish; Islam, Md Taufiqul; Khan, Ashraful Islam; Flora, Meerjady Sabrina; Azad, Abul Kalam; Qadri, Firdausi (2018-05-12). "Emergency deployment of oral cholera vaccine for the Rohingya in Bangladesh". The Lancet (in English). 391 (10133): 1877–1879. doi:10.1016/S0140-6736(18)30993-0. ISSN 0140-6736. PMID 29781432.
{{cite journal}}
: CS1 maint: unrecognized language (link) - ↑ "Institut de France - Accueil" (PDF).
- ↑ 10.0 10.1 "Institut de France's Christophe Mérieux Prize". Mérieux Foundation (in ഫ്രഞ്ച്). 2013-09-17. Retrieved 2019-07-16.
- ↑ "About Us". Institute for Developing Science and Health Initiatives. Archived from the original on 2019-07-16. Retrieved 2019-07-16.
- ↑ "3 Bangladeshi researchers named in Asian Scientist 100 list". The Daily Star (in ഇംഗ്ലീഷ്). 2021-04-28. Retrieved 2021-05-01.
- ↑ "Firdausi Qadri". 31 August 2021. Archived from the original on 2021-08-31. Retrieved 31 August 2021.
- ↑ "Board of Advisory". Bangladesh Society of Microbiologists. Archived from the original on 2019-07-16. Retrieved 2019-07-16.
- ↑ "Contact The ASM International Ambassador in Your Country!". American Society for Microbiology. Archived from the original on 2013-11-05.
- ↑ "Dr. Firdausi Qadri". Bangladesh Academy of Science. Archived from the original on 2015-06-10.
- ↑ "Academy Gold Medal Award". Bangladesh Academy of Sciences. Archived from the original on 2015-09-26. Retrieved 2019-07-16.
- ↑ "Bangladeshi immunologist wins the C.N.R. Rao Prize". The World Academy of Sciences. Archived from the original on 2013-10-05.