ഫിൻ എയർ
ഫിൻലൻഡിലെ ഏറ്റവും വലിയ എയർലൈനും പതാകവാഹക കാരിയറുമാണ് വണ്ടായിൽ ആസ്ഥാനമുള്ളതും ഹെൽസിങ്കി-വണ്ടാ എയർപോർട്ടിൽ പ്രധാന ഹബ്ബുമുള്ള ഫിൻ എയർ. [1] ഫിൻ എയറും അതിൻറെ അനുബന്ധ എയർലൈനുകളുമാണ് ഫിൻലൻഡിലെ ആഭ്യന്തര അന്താരാഷ്‌ട്ര വ്യോമ ഗതാഗതത്തിൽ മുന്നിട്ടുനിൽക്കുന്നത്. 55.8 ശതമാനം ഷെയർ ഉള്ള ഫിൻലാൻഡ് സർക്കാരാണ് ഫിൻ എയറിൻറെ പ്രധാന ഓഹരിഉടമ. [2]വൺവേൾഡ് എയർ അലയൻസിൽ അംഗമാണ് ഫിൻ എയർ. [3] 2015-ൽ 60 യൂറോപ്പിയൻ, 13 ഏഷ്യൻ, 4 നോർത്ത് അമേരിക്കൻ ലക്ഷ്യസ്ഥാനങ്ങളിലേക്ക് 10 മില്യൺ യാത്രക്കാരെ ഫിൻ എയർ എത്തിച്ചു. ജനുവരി 2016-ലെ കണക്കനുസരിച്ചു 4817 പേര് ഫിൻ എയറിൽ ജോലി ചെയ്യുന്നുണ്ട്. 1963 മുതൽ ഒരു അപകടവും വരാത്ത ഫിൻ എയർ എയർലൈൻസ് തുടർച്ചയായി ലോകത്തെ ഏറ്റവും സുരക്ഷിതമായ എയർലൈനുകളുടെ പട്ടികയിൽ വരുന്നു.
ചരിത്രം
തിരുത്തുക1923-ൽ കോൺസുൽ ബ്രൂണോ ലുകാണ്ടർ ആണു എയറോ ഒ/വൈ എന്ന പേരിൽ ഫിൻ എയർ സ്ഥാപിച്ചത്.
രണ്ടാം ലോകമഹായുദ്ധകാലത്ത് ഹെൽസിങ്കിയിലും മറ്റു ഫിൻലാൻഡ് നഗരങ്ങളിലും നടന്ന വ്യോമാക്രമണം എയർലൈനിനെ സംബന്ധിച്ചിടത്തോളം വളരെ ബുദ്ധിമുട്ടുള്ള സമയമായിരുന്നു. എയർലൈനിൻറെ പകുതി വിമാനങ്ങളും ഫിന്നിഷ് എയർ ഫോഴ്സിൻറെ നിർദ്ദേശപ്രകാരം ഉപയോഗിക്കുകയായിരുന്നു, 1939, 1940 വിൻറെർ യുദ്ധ സമയത്ത് എയർലൈൻ യാത്രികരിൽ പകുതി പേരും സ്വീഡനിലേക്ക് ഒഴിപ്പിക്കപ്പെട്ട കുട്ടികളായിരുന്നു.
1960 കാലഘട്ടത്തിൽ ഹെൽസിങ്കിയിലായിരുന്നു ഫിൻ എയറിൻറെ ഹെഡ് ഓഫീസ്. [4] 1979-ൽ ആഭ്യന്തര പ്രവർത്തനങ്ങൾക്കായി ഫിൻ എയർ എയർലൈൻസ് 60 ശതമാനം താങ്ങോടുകൂടി ഫിൻ ഏവിയേഷൻ എന്ന സഹ സ്ഥാപനം ആരംഭിച്ചു.
ലക്ഷ്യസ്ഥാനങ്ങൾ
തിരുത്തുകഹെൽസിങ്കി-വണ്ടാ ആസ്ഥാനത്തുനിന്നു ഏഷ്യ, നോർത്ത് അമേരിക്ക, യൂറോപ്പിലെ വിപുലമായ പ്രാദേശിക നെറ്റ്‌വർക്ക് എന്നിവടങ്ങളിലേക്ക് ഫിൻ എയർ സർവീസ് നടത്തുന്നു. ആഭ്യന്തര സർവീസുകളും യൂറോപ്പിന് അകത്തുള്ള സർവീസുകളും നോർഡിക് റീജനൽ എയർലൈൻസുമായി സഹകരിച്ചാണ് പ്രവർത്തിക്കുന്നത്.
2015 സെപ്റ്റംബർ 25-നു ഫിൻ എയർ യാത്രക്കാരുടെ ആവശ്യപ്രകാരം തങ്ങളുടെ മയാമി റൂട്ട് വർഷം മുഴുവനായി നീട്ടുമെന്നും ചിക്കാഗോയിലേക്ക് കൂടുതൽ സർവീസുകൾ നടത്തുമെന്നും പ്രഖ്യാപിച്ചു. [5] ഫിൻ എയർ തങ്ങളുടെ ടോറോന്റോ സർവീസ് നിർത്തി.
2016 വേനലിൽ, ഫിൻ എയർ യൂറോപ്പിൽ പുതുതായി 4 ഷെഡ്യൂൾ റൂട്ടുകൾ കൊണ്ടുവന്നു, 8 ചാർട്ടർ റൂട്ടുകൾ ഷെഡ്യൂൾ റൂട്ടുകളാക്കി മാറ്റി. ഹെൽസിങ്കിയിൽനിന്നും ബില്ലുന്ദ്, എഡിൻബർഗ്, മൈറ്റിലീൻ, പ്രവേസ, പുല, റിമിനി, സന്റോരിനി, സ്കിയാതോസ്, വരണ, വെറോണ, സാകിന്തോസ് എന്നിവയാണ് ആ റൂട്ടുകൾ. [6] ജപ്പാനിലെ ഫുക്കൂവോക്ക, ചൈനയിലെ ഗാൻസു എന്നിവടങ്ങളിലേക്ക് സീസണൽ റൂട്ടുകളും ഫിൻ എയർ കൊണ്ടുവന്നു.
വിമാനങ്ങൾ
തിരുത്തുക2016 മാർച്ച് 31-ലെ കണക്കനുസരിച്ചു ഫിൻ എയറിൻറെ വിമാനങ്ങൾ ഇവയാണ്: [7] എയർബസ് എ319-100 9 എണ്ണം, എയർബസ് എ320-200 10 എണ്ണം, എയർബസ് എ321-200 13 എണ്ണം (പുതിയ 6 എണ്ണം ഓർഡർ നൽകിയിരിക്കുന്നു), എയർബസ് എ330-300 8 എണ്ണം, എയർബസ് എ340-300 4 എണ്ണം, എയർബസ് എ350-900 6 എണ്ണം (പുതിയ 13 എണ്ണം ഓർഡർ നൽകിയിരിക്കുന്നു), എടിആർ 72-500 12 എണ്ണം, എംബ്രയർ ഇ-190 12 എണ്ണം.
കോഡ്ഷെയർ ധാരണകൾ
തിരുത്തുകമെയ് 2016-ലെ കണക്കനുസരിച്ചു ഫിൻ എയറുമായി കോഡ്ഷെയർ ധാരണകൾ ഉള്ള എയർലൈനുകൾ ഇവയാണ്: എയറോഫ്ലോട്ട്, എയർ ബെർലിൻ, എയർ ചൈന, എയർ ഫ്രാൻസ്, അമേരിക്കൻ എയർലൈൻസ്, ബാങ്കോക്ക് എയർവേസ്, ബെലവിയ, ബ്രാതെൻസ് റീജനൽ എയർലൈൻസ്, ബ്രിട്ടീഷ് എയർവേസ്, കാതി പസിഫിക്, ചെക്ക് എയർലൈൻസ്, ഫ്ലൈബി, ഐബീരിയ, ജപ്പാൻ എയർലൈൻസ്, ജെറ്റ്സ്റ്റാർ ഏഷ്യ എയർവേസ്, മലേഷ്യ എയർലൈൻസ്, നോർഡിക് റീജനൽ എയർലൈൻസ്, ക്വാൻട്ടസ്, റോസ്സിയ, എസ്7 എയർലൈൻസ്, ശ്രിലങ്കൻ എയർലൈൻസ്, ടാപ്പ് പോർച്ചുഗൽ. [8][9]
അവലംബം
തിരുത്തുക- ↑ "Articles of Association." Finnair. Retrieved on 18 February 2011. "Section 1 The name of the Company is Finnair Oyj, and its domicile is Helsinki. The name of the Company in Swedish is Finnair Abp and in English Finnair PIc."
- ↑ Major Shareholders Finnairgroup.com. Retrieved on 21 August 2013.
- ↑ "About finnair". cleartrip.com. Archived from the original on 2016-11-24. Retrieved 3 August 2016.
- ↑ "World Airline Directory." Flight International. 2 April 1964. 511 Archived 2016-03-06 at the Wayback Machine..
- ↑ Finnair. Finnairgroup.com. Retrieved on 2010-11-03.
- ↑ http://www.routesonline.com/news/38/airlineroute/250596/finnair-adds-new-european-routes-in-s16/
- ↑ Finnair official fleet page
- ↑ http://lentoposti.fi/uutiset/finnair_aloittaa_yhteistyon_ruotsalaisen_braathens_regional_airlinesin_kanssa
- ↑ "Finnair Flybe codeshare". www.exeterexpressandecho.co.uk. Archived from the original on 2015-07-16. Retrieved 3 August 2016.