ഫിലിപ്പ് ജെ തോമസ്

ഒരു കനേഡിയൻ അധ്യാപകനും സംഗീതജ്ഞനും ഫോക്ക്‌ലോറിസ്റ്റും

ഒരു കനേഡിയൻ അധ്യാപകനും സംഗീതജ്ഞനും ഫോക്ക്‌ലോറിസ്റ്റുമായിരുന്നു ഫിലിപ്പ് ജെയിംസ് തോമസ് (ജീവിതകാലം: മാർച്ച് 26, 1921 - ജനുവരി 26, 2007) .

ഫിലിപ്പ് ജെ തോമസ്
ജനനം (1921-03-26) മാർച്ച് 26, 1921  (103 വയസ്സ്)
Victoria, British Columbia, Canada
മരണംജനുവരി 26, 2007(2007-01-26) (പ്രായം 85)
വിഭാഗങ്ങൾfolk
തൊഴിൽ(കൾ)teacher, musician, folklorist
ഉപകരണ(ങ്ങൾ)guitar

കാനഡയിലെ ബ്രിട്ടീഷ് കൊളംബിയയിലെ വിക്ടോറിയയിൽ ജനിച്ച തോമസ് രണ്ടാം ലോകമഹായുദ്ധം പൊട്ടിപ്പുറപ്പെടുന്ന സമയത്താണ് ആർസിഎഎഫിൽ പ്രവേശിച്ചത്. എയർഫോഴ്സിനൊപ്പം, കാനഡയുടെ റഡാർ സാങ്കേതികവിദ്യയുടെ വികസനത്തിലും അദ്ദേഹം ഏർപ്പെട്ടിരുന്നു. യൂറോപ്പിലും ഇന്ത്യയിലും അദ്ദേഹം സേവനം നടത്തി.

പഠിപ്പിക്കൽ

തിരുത്തുക

രണ്ടാം ലോകമഹായുദ്ധത്തിനുശേഷം ആർസിഎഎഫിൽ നിന്ന് ഡിസ്ചാർജ് ചെയ്ത ശേഷം തോമസ് ബിസിയിലേക്ക് മടങ്ങി. ബ്രിട്ടീഷ് കൊളംബിയ സർവകലാശാലയിൽ നിന്ന് വിദ്യാഭ്യാസം നേടി. 1949-ൽ പെൻഡർ ഹാർബറിലായിരുന്നു അദ്ദേഹത്തിന്റെ ആദ്യ അധ്യാപന നിയമനം. പ്രദേശവാസികളുമായുള്ള സമ്പർക്കത്തിലൂടെ അദ്ദേഹം നാടോടിക്കഥകളിലും പാട്ടിലൂടെ കഥപറച്ചിലിലും താൽപര്യം വളർത്തി. 1953-ൽ വാൻകൂവർ സ്കൂൾ ബോർഡ് അദ്ദേഹത്തെ ചിത്രകലാ അധ്യാപകനായി നിയമിച്ചു. 1964-65-ൽ, അദ്ദേഹം ഈസ്റ്റ് വാൻകൂവറിലെ ഒരു സ്വകാര്യ, പുരോഗമന സ്കൂളായ ന്യൂ സ്കൂളിന്റെ പ്രിൻസിപ്പലായിരുന്നു.

ആർക്കൈവിസ്റ്റ്

തിരുത്തുക

"കുട്ടിയെ ബഹുമാനിക്കുന്നതും കുട്ടി എങ്ങനെ കലയുണ്ടാക്കുന്നു" എന്നതുമായ കുട്ടികളുടെ കലാ വിദ്യാഭ്യാസത്തിന്റെ തത്ത്വശാസ്ത്രം തോമസ് വികസിപ്പിച്ചെടുത്തു. 1959-ൽ അദ്ദേഹം വാൻകൂവർ ഫോക്ക് സോംഗ് സർക്കിൾ (പിന്നീട് വാൻകൂവർ ഫോക്ക് സോംഗ് സൊസൈറ്റി) സ്ഥാപിച്ചു. അത് വിശേഷാലുള്ള വസ്തുക്കൾ ശേഖരിക്കുന്നതിനുള്ള ഒരു മാധ്യമമായി മാറി. കാനഡയിലെ ഏറ്റവും പഴയ നാടോടി സംഗീത സൊസൈറ്റിയാണ് സോംഗ് സർക്കിൾ.

അദ്ദേഹത്തിന്റെ 1979-ലെ പുസ്തകം, സോങ്സ് ഓഫ് ദി പസഫിക് നോർത്ത് വെസ്റ്റ്, ഒന്റാറിയോയുടെ പടിഞ്ഞാറ് ഭാഗത്ത് നിന്നുള്ള കനേഡിയൻ ഗാനങ്ങളുടെ ആദ്യത്തെ വലിയ ശേഖരം ആയതിനാൽ ഇത് പ്രത്യേക താൽപ്പര്യമുള്ളതാണ്. [1]

അദ്ദേഹം ഗിറ്റാറും ബാഞ്ചോയും വായിച്ചു. അദ്ദേഹവും ഭാര്യ ഹിൽഡ തോമസും Archived 2016-04-03 at the Wayback Machine. (1928-2005) ബ്രിട്ടീഷ് കൊളംബിയയിലെയും പടിഞ്ഞാറൻ കാനഡയിലെയും നാടോടി ഉത്സവങ്ങളിൽ പലപ്പോഴും ഒരുമിച്ച് അവതരിപ്പിച്ചു.

പ്രസിദ്ധീകരണങ്ങൾ

തിരുത്തുക
  • കാരിബൂ വാഗൺ റോഡ് 1858-1868 (1964)
  • സോങ്സ് ഓഫ് പസഫിക് നോർത്ത് വെസ്റ്റ്(1979; രണ്ടാമത്തെ പരിഷ്കരിച്ചതും വിപുലീകരിച്ചതുമായ പതിപ്പ്, 2006)
  • ട്വന്റി ഫൈവ് സോങ്സ് ഓഫ് വാൻകൂവർ 1886-1986 (1985)
  • """സ്റ്റാൻലി ജി. ട്രിഗ്സ്"”: എ റികളക്ഷൻ " കനേഡിയൻ ഫോക്ലോർ ബുള്ളറ്റിൻ, 1996

റെക്കോർഡിംഗുകൾ

തിരുത്തുക
  • ഫിൽ തോമസ് ആന്റ് ഫ്രെണ്ട്സ്: ലിവ് അറ്റ് ഫോക്ക്‌ലൈഫ് എക്‌സ്‌പോ 86
  • വേർ ദി ഫ്രേസർ റിവർ ഫ്ലോസ് ആന്റ് അദർ സോങ്സ് ഓഫ് പസഫിക് നോർത്ത് വെസ്റ്റ്
  • ദി യംഗ് മാൻ ഫ്രം കാനഡ: ബി.സി. സോങ്സ് ഫ്രം പി.ജെ. തോമസ് കളക്ഷൻ(ജോൺ ബാർട്ട്ലെറ്റും റിക്ക റൂബ്സാറ്റും അവതരിപ്പിച്ചത്)

ബഹുമതികളും അവാർഡുകളും

തിരുത്തുക
  • ജി.എ. ഫെർഗൂസൺ പ്രൈസ്, ബി.സി.യിൽ നിന്ന്. ടീച്ചേഴ്സ് ഫെഡറേഷൻ
  • ഓണററി ലൈഫ് അംഗം ബി.സി. ആർട്ട് ടീച്ചേഴ്സ് അസോസിയേഷൻ
  • കനേഡിയൻ സൊസൈറ്റി ഫോർ ട്രഡീഷണൽ മ്യൂസിക്കിന്റെ ഓണററി പ്രസിഡന്റും ലൈഫ് മെമ്പറും
  • മാരിയസ് ബാർബ്യൂ അവാർഡ്

പുറംകണ്ണികൾ

തിരുത്തുക
"https://ml.wikipedia.org/w/index.php?title=ഫിലിപ്പ്_ജെ_തോമസ്&oldid=4134477" എന്ന താളിൽനിന്ന് ശേഖരിച്ചത്